• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഏറ്റവും പ്രായമേറിയ ചിലന്തിക്ക് 43-ാം വയസില്‍ അന്ത്യം


Updated: May 1, 2018, 7:39 PM IST
ഏറ്റവും പ്രായമേറിയ ചിലന്തിക്ക് 43-ാം വയസില്‍ അന്ത്യം

Updated: May 1, 2018, 7:39 PM IST
പതിനാറാം നമ്പര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ ചിലന്തിക്ക് 43-ാം വയസില്‍ അന്ത്യം. ചെറുപ്രാണിയുടെ ആക്രമണത്തിലാണ് ട്രാപഡോര്‍ ഹണ്ടര്‍ വിഭാഗത്തില്‍പ്പെട്ട ചിലന്തി മുത്തശി മരിച്ചത്.

മെക്‌സികോയില്‍ 28 വയസുവരെ ജീവിച്ചിരുന്ന ടറാന്റുല ചിലന്തിയെ മറികടന്നാണ് സ്‌പൈഡര്‍ 16 ഏറ്റവും പ്രയമേറിയ ചിലന്തിയെന്ന റെക്കോഡ് സ്വന്തമാക്കിയത്. ചിലന്തികള്‍ 25 വര്‍ഷം വരെയെ ജീവിച്ചിരിക്കൂ എന്ന ഗവേഷകരുടെ വിശ്വാസം തിരുത്തിയായിരുന്നു നമ്പര്‍ 16 ഇത്രയും ജീവിച്ചിരുന്നത്.

ജനിച്ചതു മുതല്‍ ഈ ചിലന്തി കര്‍ട്ടില്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ നിരീക്ഷണത്തിലായിരുന്നു. മരപ്പെത്തിലായിരുന്നു ഈ ചിലന്തിയുടെ വാസം. പൊത്തിനു മുന്നിലൂടെ പറക്കുന്ന ചെറു പ്രാണികളായിരുന്നു ഈ ചിലന്തിയുടെ ആഹാരം.

പ്രയത്തിന്റെ അവശതകളൊന്നും പ്രകടിപ്പിക്കാതിരുന്ന ഈ ചിലന്തി 50 വയസ് തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍വകലാശാലയിലെ ഗവേഷക സംഘം. ഏതായാലും ഈ ചിലന്തിയെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍.

 
First published: May 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍