നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിര ‘ബിഗ് ജേക്ക്’ ഓർമ്മയായി, വിയോ​ഗം 20-ാം വയസ്സിൽ

  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിര ‘ബിഗ് ജേക്ക്’ ഓർമ്മയായി, വിയോ​ഗം 20-ാം വയസ്സിൽ

  ബിഗ് ജെയ്ക്കിന് 6 അടി 10 ഇഞ്ച് (ഏകദേശം 2.1 മീറ്റർ) ഉയരവും  2,500 പൗണ്ട് (ഏകദേശം 1,136 കിലോഗ്രാം) ഭാരവുമാണുണ്ടായിരുന്നത്. 2010 ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ജേക്കിനെ അംഗീകരിച്ചിരുന്നു.

  • Share this:
   ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിര ബിഗ് ജേക്ക് ഓർമ്മയായി. 20 വയസ്സ് പ്രായമുണ്ടായിരുന്ന ഈ ബെൽജിയൻ കുതിരയ്ക്ക് യുഎസിലെ വിസ്കോൺസിനിൽ വച്ചാണ് ജീവൻ നഷ്ടമായത്. പോയ്‌നെറ്റിലെ സ്മോക്കി ഹോളോ ഫാമിലാണ് കുതിര താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ബിഗ് ജേക്ക് ഈ ലോകത്തോട് വിട പറഞ്ഞു എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ബിഗ് ജേക്കിന് ജീവൻ നഷ്ടപ്പെട്ട ദിവസം കൃത്യമായി വ്യക്തമാക്കാൻ ഫാം ഉടമ ജെറി ഗിൽബെർട്ടും ഭാര്യ വലീഷ്യ ഗിൽബർട്ടും വിസമ്മതിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ്സ് തിങ്കളാഴ്ച വ്യക്തമാക്കി.

   “ഞങ്ങൾ ആ തീയതി ഓർമിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരു ദാരുണമായ സംഭവമാണ്,” വലീഷ്യ ഗിൽബർട്ട് പറഞ്ഞു.

   ബിഗ് ജെയ്ക്കിന് 6 അടി 10 ഇഞ്ച് (ഏകദേശം 2.1 മീറ്റർ) ഉയരവും  2,500 പൗണ്ട് (ഏകദേശം 1,136 കിലോഗ്രാം) ഭാരവുമാണുണ്ടായിരുന്നത്. 2010 ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുതിരയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ജേക്കിനെ അംഗീകരിച്ചിരുന്നു.

   ബിഗ് ജേക്ക് ഒരു “സൂപ്പർസ്റ്റാർ” ആയിരുന്നുവെന്ന് ജെറി ഗിൽ‌ബർട്ട് ഡബ്ല്യുഎം‌ടി‌വിയോട് പറഞ്ഞു. നെബ്രാസ്കയിലാണ് ബിഗ് ജേക്ക് ജനിച്ചത്. ജനനസമയത്ത് 240 പൗണ്ട് (109 കിലോഗ്രാം) തൂക്കമുണ്ടായിരുന്നു ജേക്കിന്. സാധാരണ ജനന സമയത്ത് കുതിര കുഞ്ഞുങ്ങൾക്കുണ്ടാകാറുള്ള ഭാരത്തേക്കാൾ 100 പൗണ്ട് (45 കിലോഗ്രാം) ഭാരം അധികമായിരുന്നു ജേക്കിനെന്നും അദ്ദേഹം പറഞ്ഞു.

   ജേക്കിന്റെ ഓർമ്മയ്ക്കായി കുതിരാലയത്തിൽ ജേക്ക് താമസിച്ചിരുന്ന സ്ഥലം ശൂന്യമാക്കി പുറത്ത് ജേക്കിന്റെ ചിത്രം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉടമ പറഞ്ഞു. "ഫാം ഇപ്പോൾ വളരെ ശാന്തമാണ്. ജേക്ക് ഇനി ഇല്ലെന്ന് മറ്റ് കുതിരകൾക്കും അറിയാം. കാരണം ജേക്ക് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അതുകൊണ്ട് മറ്റ് കുതിരകൾക്കും ഇത് സങ്കടകരമായ സമയമാണെന്ന് കരുതുന്നു. ഒരു വലിയ ശൂന്യതയാണ് ഇവിടെ നിറഞ്ഞു നിൽക്കുന്നത്. അവൻ ഇപ്പോഴും ഇവിടെ ഉണ്ടെന്ന് തോന്നുന്നു, പക്ഷേ അവൻ ഇല്ല” ജെറി ഗിൽബർട്ട് വികാരാധീതനായി പറഞ്ഞു.

   മാരകായുധങ്ങളുപയോഗിച്ച് കുതിരകളെ കൊലപ്പെടുത്തി ജഡം വികൃതമാക്കുന്ന സംഭവം കഴിഞ്ഞ വ‍ർഷ വിവാദമായിരുന്നു. ഫ്രാൻസിലാണ് ക്രൂരതയാർന്ന സംഭവങ്ങൾ തുടർക്കഥയായത്. കുതിരയെ കൊലപ്പെടുത്തി, ചെവി ഉൾപ്പടെയുള്ള അവയവങ്ങൾ മുറിച്ചു മാറ്റിയ നിലയിലാണ് ജഡങ്ങൾ കണ്ടെത്തിയിരുന്നത്. കിഴക്കൻ പർവതനിരയായ ജൂറ പ്രദേശം മുതൽ അറ്റ്ലാന്റിക് തീരം വരെ ഫ്രാൻസിൽ ഉടനീളം 30 ഓളം കുതിരകൾ ആക്രമത്തിന് ഇരയായാതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. കഴിഞ്ഞ വ‍ർഷം ഫെബ്രുവരിയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ചെവികൾ ഛേദിച്ച് കണ്ണുകൾ നീക്കം ചെയ്താണ് കുതിരയെ കൊലപ്പെടുത്തുന്നത്.

   Summary

   World's tallest horse Big Jake dies at the age of 20 in Wisconsin, United States
   Published by:Naveen
   First published:
   )}