• HOME
  • »
  • NEWS
  • »
  • buzz
  • »
  • Monkey | ക്ലിനിക്കിൽ ചികിൽസ തേടിയെത്തി മുറിവേറ്റ അമ്മക്കുരങ്ങ്; ഒപ്പം കുട്ടിക്കുരങ്ങും; വീഡിയോ വൈറൽ

Monkey | ക്ലിനിക്കിൽ ചികിൽസ തേടിയെത്തി മുറിവേറ്റ അമ്മക്കുരങ്ങ്; ഒപ്പം കുട്ടിക്കുരങ്ങും; വീഡിയോ വൈറൽ

ചികിത്സ ലഭിച്ചതോടെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കുരങ്ങൻ നിശബ്ദമായി രംഗം വിട്ടു.

  • Share this:
    കുരങ്ങന്മാരുടെ (Monkeys) വീഡിയോകൾ (Video) പലപ്പോഴും ഇന്റർനെറ്റിൽ (Internet) വൈറലാകാറുണ്ട് (Viral). കുരങ്ങന്മാർ മോഷ്ടിക്കുന്നതും പിടിച്ചു പറിക്കുന്നതും വിചിത്രമായ ചേഷ്ടകൾ കാണിക്കുന്നതുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന വീഡിയോകളാണ്. ഇപ്പോൾ, രസകരമായ മറ്റൊരു സംഭവമാണ് വൈറലായി മാറിയിരിക്കുന്നത്. ഒരു കുരങ്ങൻ ചികിത്സ തേടി ഡോക്ടറുടെ ക്ലിനിക്കിലെത്തിയതാണ് സംഭവം. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാരമിലാണ് സംഭവം. കണ്ടു നിന്ന എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് മുറിവിന് ചികിത്സ തേടി കുരങ്ങൻ എത്തിയത്. ഒരു മടിയും കൂടാതെ കുരങ്ങനെ ഡോക്ടർ പരിചരിക്കുകയും ചെയ്തു. ചികിത്സ ലഭിച്ചതോടെ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കുരങ്ങൻ നിശബ്ദമായി രംഗം വിട്ടു.

    കുരങ്ങിന്റെ മുറിവിൽ ഡോക്ടർ മരുന്ന് വച്ച് കെട്ടുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. 45 സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം. ഒരു ട്വിറ്റർ ഉപയോക്താവാണ് വീഡിയോ ആദ്യം ഷെയർ ചെയ്തത്.


    ഷാസുമ നഗരത്തിലെ തന്റെ സ്വകാര്യ ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു ഡോക്ടർ അഹമ്മദ്. പെട്ടന്നാണ് പെൺകുരങ്ങ് കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ച് അദ്ദേഹത്തിന്റെ ക്ലിനിക്കിൽ എത്തിയത്. കുരങ്ങൻ വന്ന് ശാന്തമായി കട്ടിലിൽ ഇരുന്നു, ശരീരത്തിലെ മുറിവുകൾ കാണിച്ചു. ഉടൻ തന്നെ ഡോക്ടർ ചികിത്സ ആരംഭിച്ചു. മുറിവുകളിൽ അദ്ദേഹം മരുന്ന് പുരട്ടി. ബാൻഡേജ് ഒട്ടിച്ചു.

    നഗരത്തിൽ ഈ വാർത്ത പരന്നതോടെ സംഭവം കാണാൻ ആളുകൾ ക്ലിനിക്കിൽ തടിച്ചുകൂടി. പ്രദേശവാസികൾ സംഭവത്തിന്റെ മുഴുവൻ വീഡിയോയും എടുത്തു. ചികിത്സ ലഭിച്ചതോടെ കുരങ്ങൻ കുട്ടിയുമായി സ്ഥലം വിട്ടു.

    കൊലപാതകക്കേസിൽ പ്രതിയെ കുടുക്കുന്നതിനായി പൊലീസ് ശേഖരിച്ച തെളിവുകൾ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൾ എടുത്ത് കൊണ്ടുപോയതും അടുത്തിടെ വാർത്തയായിരുന്നു. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാൻ പൊലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായത്. ഒരു യുവാവിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജയ്പൂരിലെ കീഴ്‌ക്കോടതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പൊലീസ് കോടതിയെ അറിയിച്ചത്. കത്തിയടക്കമുള്ള വസ്തുക്കളെല്ലാം ഭദ്രമായി കെട്ടി മരച്ചുവട്ടിലാണ് വെച്ചത്. പെട്ടെന്ന് ഒരു കുരങ്ങൻ വന്ന് ഇതെല്ലാം എടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

    കുരങ്ങന്മാരുടെ ആക്രമണത്തിൽ അഞ്ചു വയസുകാരി മരിച്ചതും വാർത്തയായിരുന്നു. ഉത്തർപ്രദേശിലെ(Uttar Pradesh) ബിചിപുരി ഗ്രാമത്തിലാണ് സംഭവം. അഞ്ചു വയസുകാരിയായ നർമ്മദയാണ് കുരങ്ങന്മാരുടെ ആക്രമണത്തിൽ മരിച്ചത്. പ്രദേശത്തുള്ള നദയിയുടെ കരയിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് സംഘമായി എത്തിയ കുരങ്ങന്മാർ കുട്ടികളെ ആക്രമിച്ചത്. മറ്റു കുട്ടികൾ രക്ഷപ്പെട്ടെങ്കിലും നർമ്മദയ്ക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ആക്രമണത്തിൽ ഉണ്ടായ മുറിവുകളിൽ നിന്ന് രക്തം വാർന്നൊഴുകിയിരുന്നു. പ്രദേശത്ത് നേരത്തെ വളർത്തുമൃഗങ്ങൾക്ക് നേരെ കുരുങ്ങുകളുടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങൾ കുറവാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് കുരങ്ങന്മാരെ കെണിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി.
    Published by:Naveen
    First published: