ഇന്റർഫേസ് /വാർത്ത /Buzz / വൈലോപ്പിള്ളി 'നാരായണമേനോന്‍' സാഹിത്യശ്രേഷ്ഠ പുരസ്കാരം; പ്രചരിക്കുന്നത് വ്യാജ നോട്ടീസെന്ന് എഴുത്തുകാരി ആമിന യൂസഫ്

വൈലോപ്പിള്ളി 'നാരായണമേനോന്‍' സാഹിത്യശ്രേഷ്ഠ പുരസ്കാരം; പ്രചരിക്കുന്നത് വ്യാജ നോട്ടീസെന്ന് എഴുത്തുകാരി ആമിന യൂസഫ്

തന്നെ അപകീര്‍ത്തിപ്പെടുത്താനായി മറ്റാരോ വ്യാജ നോട്ടീസ് അടിച്ചിറക്കിയതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആമിന പറഞ്ഞു.

തന്നെ അപകീര്‍ത്തിപ്പെടുത്താനായി മറ്റാരോ വ്യാജ നോട്ടീസ് അടിച്ചിറക്കിയതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആമിന പറഞ്ഞു.

തന്നെ അപകീര്‍ത്തിപ്പെടുത്താനായി മറ്റാരോ വ്യാജ നോട്ടീസ് അടിച്ചിറക്കിയതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആമിന പറഞ്ഞു.

  • Share this:

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ ശ്രേഷ്ഠ പുരസ്കാരത്തിന് കവിതകള്‍ ക്ഷണിച്ചുകൊണ്ട് പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് എഴുത്തുകാരി ആമിന യൂസഫ്. വൈലോപ്പിള്ളി ശ്രീധരമേനോന് പകരം നാരായണ മേനോന്‍ എന്ന അച്ചടിച്ച നോട്ടീസില്‍ സംഘാടകയായി ആമിന യൂസഫിന്‍റെ പേരും വിലാസവുമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇങ്ങനൊരു പരിപാടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനായി മറ്റാരോ വ്യാജ നോട്ടീസ് അടിച്ചിറക്കിയതാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആമിന പറഞ്ഞു.

Also Read-ആരാണീ വൈലോപ്പിള്ളി നാരായണ മേനോന്‍? കവിയുടെ പേരു പോലും അറിയാത്തവർ അവാര്‍ഡ് നൽകുന്നു

പുരസ്കാരം നല്‍കുന്ന സംഘാടകര്‍ തന്നെ കവിയുടെ പേര് തെറ്റിച്ച് നല്‍കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിലേക്കായി കവിതകള്‍ ക്ഷണിച്ചുകൊണ്ടാണ് നോട്ടീസ് ഇറക്കിയത്.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.കൂടാതെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന 5 പേര്‍ക്ക് 5000 രൂപയും പ്രശസ്തിപത്രവും കൂടാതെ ‘മഹാകവി വൈലോപ്പിള്ളി നാരായണ മേനോന്‍റെ’ പേരിലുള്ള സാഹിത്യ ഫെല്ലോഷിപ്പുകളും വിതരണം ചെയ്യുന്നു എന്ന് നോട്ടീസില്‍‌ പറയുന്നു.

First published:

Tags: Award, Literature award, Malayalam poetry