• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'രമ്യ ഹരിദാസ് നിങ്ങൾ ചരിത്രമാണ്...ജയിച്ചുവന്നവരിൽ രാഹുൽഗാന്ധിയെക്കാൾ മികച്ച ഫൈറ്റർ നിങ്ങളാണ്': കവി കലേഷ്

'രമ്യ ഹരിദാസ് നിങ്ങൾ ചരിത്രമാണ്...ജയിച്ചുവന്നവരിൽ രാഹുൽഗാന്ധിയെക്കാൾ മികച്ച ഫൈറ്റർ നിങ്ങളാണ്': കവി കലേഷ്

ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യയെ അഭിനന്ദിച്ച് കലേഷ് രംഗത്തെത്തിയത്

  • Last Updated :
  • Share this:
    ആലത്തൂരിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കവി കലേഷ്. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് കലേഷ് രമ്യയുടെ വിജയത്തെ അഭിനന്ദിച്ചിരിക്കുന്നത്. ജയിച്ചുവന്നവരിൽ രമ്യ ഹരിദാസ് ആണ് രാഹുൽ ഗാന്ധിയെക്കാൾ മികച്ച ഫൈറ്ററെന്നും കലേഷ് എഴുതുന്നു.

    ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

    രമ്യാ ഹരിദാസ്, നിങ്ങൾ ചരിത്രമാണ്. ദാക്ഷായണി വേലായുധൻ അംഗമായിരുന്ന ഭരണഘടനാ നിർമ്മാണസഭയിൽ നിന്ന് മുന്നോട്ടോടിയ കാലം, പിന്നോട്ടുപായിക്കാനൊരുങ്ങുന്നവരുടെ മുൻപിൽ നിങ്ങളുടെ പ്രാതിനിധ്യവും ഇടപെടലും രൂപപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുന്നു. ഇവിടെ ജയിച്ചുവന്നവരിൽ നിങ്ങളാണ് രാഹുൽ ഗാന്ധിയെക്കാൾ മികച്ച ഫൈറ്റർ. സല്യൂട്ട് ബ്രോ <3


    First published: