'ഇത് ഗൂഗിൾ മാപ്പ് വഴിയല്ല'; ഊരാകുടുക്കിൽനിന്ന് രക്ഷിച്ച പരോപകാരിക്ക് നന്ദി!
'ഇത് ഗൂഗിൾ മാപ്പ് വഴിയല്ല'; ഊരാകുടുക്കിൽനിന്ന് രക്ഷിച്ച പരോപകാരിക്ക് നന്ദി!
നട്ടപ്പാതിരായ്ക്ക്, ഏതാണ്ടൊക്കെയോ കുടുസ്സുവഴികളിലൂടെ കിലോമീറ്ററുകളോളം ചെളീം കുഴീം നീന്തിക്കടന്ന് കയറ്റം കയറി ചെന്നപ്പോൾ കണ്ട കാഴ്ചയെന്നാണ് വൈശാഖൻ തമ്പി പറയുന്നത്...
Last Updated :
Share this:
ഗൂഗിൾ മാപ്പിൽ വഴി തിരഞ്ഞ് ഊരാകുടുക്കിൽപെട്ടിട്ടുള്ളയാളാണോ നിങ്ങൾ? എന്നാൽ അത്തരമൊരു അവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ, 'ഇത് ഗൂഗിൾ മാപ്പ് വഴിയല്ല' എന്ന ബോർഡ് കണ്ട് രക്ഷപെട്ട അനുഭവം പങ്കുവെയ്ക്കുകയാണ് എഴുത്തുകാരൻ വൈശാഖൻ തമ്പി. നട്ടപ്പാതിരായ്ക്ക്, ഏതാണ്ടൊക്കെയോ കുടുസ്സുവഴികളിലൂടെ കിലോമീറ്ററുകളോളം ചെളീം കുഴീം നീന്തിക്കടന്ന് കയറ്റം കയറി ചെന്നപ്പോൾ കണ്ട കാഴ്ചയെന്നാണ് വൈശാഖൻ തമ്പി പറയുന്നത്.
ഗൂഗിൾ മാപ്പ് പോലെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ പോരായ്മയെ പരിഹസിക്കുമ്പോൾ തന്നെ ഈ അവസ്ഥയിലെത്തുന്നവരുടെ ദൈന്യതയും വൈശാഖൻ തമ്പിയുടെ പോസ്റ്റിൽ കാണാം. ഈ പോസ്റ്റിനും ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
ഇതിനോടകം ആയിരത്തിലേറെ പേർ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന രസകരമായ കമന്റുകളും ഇതിലുണ്ട്.
വൈശാഖൻ തമ്പിയുടെ ഫോസ്ബുക്ക് പോസ്റ്റ് പൂർണരൂപം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.