പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഖെജൂരി ഗ്രാമത്തിലെ തടാകത്തിൽ നിന്നും കടും മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി. ഗ്രാമത്തിലെ മീൻ പിടുത്തക്കാരനായ സുബിമാൽ ബോറ എന്നയാൾ തടാകത്തിൽ വല വീശുന്നതിനിടെയാണ് അപൂർവ്വ ഇനത്തിൽ പെട്ട ആമയെ കണ്ടെത്തിയത്.
ഈസ്റ്റ് മിഡ്നാപൂരിലെ തൽപതി ഘട്ട് പൊലീസ് സ്റ്റേഷൻ്റെ പരിധിയിലാണ് ഖൈജൂരി ഗ്രാമം ഉൾപ്പെടുന്നത്. കടും മഞ്ഞ നിറത്തിലുള്ള ആമ വലയിൽ കുടുങ്ങിയതിന് പിന്നാലെ ഇദ്ദേഹം വിവരം നാട്ടുകാരെ അറിയിച്ചു. ശേഷം നാട്ടുകാരാണ് വനപാലകരെ വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ വനപാലകർ ആമയെ സുബിമാൻ ബോറയിൽ നിന്നും ഏറ്റെടുത്തു. .
ഇത് ആദ്യമായി അല്ല ഇന്ത്യയിൽ മഞ്ഞ നിറത്തിലുള്ള ആമകളെ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലും സമാനമായ ഇനത്തിൽ പെട്ട ആമയെ ഒഡീഷയിലെ ബലസോറിൽ നിന്നും കണ്ടെത്തിയിരുന്നു. ബീച്ചിന് അടുത്ത് നിന്നായി പ്രദേശവാസികളാണ് മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തിയത്. ഒക്ടോബർ 2020 ന് ബംഗാളിലെ തന്നെ ബുർദ്വാൻ ജില്ലയിൽ നിന്നും ഇത്തരം ഒരു ആമയെ കണ്ടെത്തിയിട്ടുണ്ട്.
അപൂർവ്വ ഇനമായ ആമയുടെ ചിത്രം സഹിതം ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ദേബാശിഷ് ശർമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജനിതക വൈകല്യമോ, തൈറോസിൽ പിഗ്മെൻ്റ് കുറയുന്ന പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കാം ആമക്ക് മഞ്ഞ നിറം ലഭിച്ചത് എന്നാണ് പോസ്റ്റിൽ നിന്ന് ലഭിക്കുന്ന വിവരം. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരം ആമകളെ കാണാറുള്ളതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അടുത്തിടെ ബംഗാളിലെ ബാംഗോണ് ജില്ലയിലുള്ള നോര്‍ത്ത് 24 പാരഗനില്‍ ജനിതക വ്യതിയാനം സംഭവിച്ച് രണ്ട് ഇടുപ്പുകളും എട്ട് കാലുകളും ഉള്ള ആട്ടിന്‍ കുട്ടി ജനിച്ചിരുന്നു. പശുക്കളും ആടുകളും ഉള്ള സരസ്വതി മണ്ഡല് എന്ന യുവതിയുടെ ആടാണ് ജനിതക വ്യതിയാനം സംഭവിച്ച ആട്ടിന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളാണ് ഉണ്ടായത്. ഒരു കുഞ്ഞിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ ആട്ടിന്‍ കുഞ്ഞിന് രണ്ട് ഇടുപ്പുകളും എട്ട് കാലുകളുമുണ്ടായിരുന്നു. ജനിച്ച് ഏതാനും മിനിട്ടുകള്‍ക്ക് ഉള്ളില്‍ തന്നെ ആട്ടിന്‍ കുഞ്ഞ് ചാവുകയും ചെയ്തു. വിവരം ഗ്രാമം മുഴുവന്‍ അറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് സരസ്വതി മണ്ഡലിൻ്റെ വീട്ടില്‍ ആട്ടിന്‍ കുഞ്ഞിനെ കാണാന്‍ എത്തിയത്.
ഗുജറാത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. മനുഷ്യൻ്റെ മുഖവുമായി സാധൃശ്യമുള്ള ആടാണ് സൊങ്കാന്ത താലൂക്കിലെ താപ്പി നദിയോട് ചേര്‍ന്നുള്ള സെല്ത്തിപാഡ എന്ന ഗ്രാമത്തില്‍ ജനിച്ചത്. 10 മിനിട്ട് മാത്രമാണ് ഈ ആട് ജീവിച്ചത്. പൂര്‍വ്വികരുടെ രണ്ടാം ജന്മമാണ് ഇത് എന്ന് വിശ്വസിച്ച ഗ്രാമീണര്‍ പൂജകള്‍ക്ക് ശേഷമാണ് ഈ ആടിനെ സംസ്ക്കരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.