• HOME
  • »
  • NEWS
  • »
  • buzz
  • »
  • YO YO HONEY SINGHS WIFE SHALINI ACCUSES HIM OF DOMESTIC VIOLENCE

ഹണി സിങ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നു ; ബോളിവുഡ് റാപ്പറിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ

ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു

ഹണിസിങും ശാലിനിയും  അടുത്തിടെ അവരുടെ പത്താം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.

ഹണിസിങും ശാലിനിയും അടുത്തിടെ അവരുടെ പത്താം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.

  • Share this:
    ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡന പരാതി നല്‍കി ഭാര്യ ശാലിനി തല്‍വാര്‍. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയിരിക്കുന്നത്.

    ഭര്‍ത്താവായ ഹണി സിങ് തന്നെ ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ ആരോപിച്ചു. 20 കോടി രൂപ നഷ്ടപരിഹാരമാണ് ശാലിനി തല്‍വാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

    ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു. ഹണി സിങ്ങിനെതിരെ ഗുരുതര ആരോപണമാണ് ശാലിനി ഉന്നയിച്ചത്. പ്രതിമാസം 4 കോടി വരുമാനമുള്ള ഹണി സിങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും നിരവധി സ്ത്രീകളുമായി ഹണി സിങ്ങ് ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു.

    ഹിര്‍ദേഷ് സിങ് എന്നതാണ് ഹണി സിങിന്റെ യഥാര്‍ത്ഥ പേര്.
    2011 ജനുവരി 23നാണ് ഹണിസിങും ശാലിനിയും വിവാഹിതരായത്. അടുത്തിടെ അവരുടെ പത്താം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.

    Also read - Kiara Advani | വെളള ഹാല്‍ട്ടര്‍നെക്ക് വസ്ത്രത്തില്‍ കിയാര അദ്വാനി; നടിയുടെ ചിത്രങ്ങള്‍ കാണാം

    വര്‍ഷങ്ങളായി ഹണിയുടെ ആരാധകര്‍ക്ക് അദ്ദേഹം വിവാഹിതനാണെന്ന് അറിയില്ലായിരുന്നു. 2014 ല്‍ ഇന്ത്യയിലെ റോ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ എപ്പിസോഡിലാണ് ശാലിനിയെ ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ശാലിനി ഈയിടെ ഇന്‍സ്റ്റാഗ്രാമില്‍ അധിക്ഷേപിക്കുന്നതിനെക്കുറിച്ചും ഭീഷണിപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റുകള്‍ പങ്കിട്ടിരുന്നു.

    Also read - Nora Fatehi | ആരാധകരെ ഹരം കൊള്ളിച്ച് സാരിയില്‍ നോറ ഫത്തേഹി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

    ഡോ യോ ഷോണി, ബ്രൗണ്‍ റംഗ് തുടങ്ങിയ ഗാനങ്ങളിലൂടെയും പിന്നീട് ലുങ്കി ഡാന്‍സ്, സണ്ണി സണ്ണി തുടങ്ങിയ ബോളിവുഡ് ഗാനങ്ങളിലൂടെയുമാണ് യോ യോ ഹണി സിംഗ് പ്രശസ്തനായത്.
    2016 ല്‍ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ബൈപോളാര്‍ ഡിസോര്‍ഡറും മദ്യപാനവും അനുഭവിക്കുന്നതായി പറഞ്ഞിരുന്നു. 'ഞാന്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ അനുഭവിക്കുകയായിരുന്നു. 18 മാസത്തോളം അത് തുടര്‍ന്നു, ഈ സമയത്ത് ഞാന്‍ നാല് ഡോക്ടര്‍മാരെയാണ് കണ്ടിരുന്നത്. മരുന്നുകളൊന്നും എന്നില്‍ പ്രവര്‍ത്തിച്ചിരുന്നില്ല' അദ്ദേഹം പറഞ്ഞു.
    Published by:Karthika M
    First published:
    )}