• HOME
 • »
 • NEWS
 • »
 • buzz
 • »
 • EXCLUSIVE: ഒറ്റരാത്രി കൊണ്ട് 'മനികെ മാഗെ ഹിതേ' വൈറലായത് എങ്ങനെ? ശ്രീലങ്കൻ ഗായിക യോഹാനി പറയുന്നു

EXCLUSIVE: ഒറ്റരാത്രി കൊണ്ട് 'മനികെ മാഗെ ഹിതേ' വൈറലായത് എങ്ങനെ? ശ്രീലങ്കൻ ഗായിക യോഹാനി പറയുന്നു

Yohani says how Manike Mage Hithe became an overnight hit | ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ഗാനം ആയിരക്കണക്കിന് തവണയാണ് ആളുകൾ തിരഞ്ഞിരിക്കുന്നത്

യോഹാനി

യോഹാനി

 • Last Updated :
 • Share this:
  #കാമാലിക സെൻഗുപ്ത

  നിങ്ങൾ ഈയിടെ എപ്പോഴെങ്കിലും ഇൻസ്റ്റഗ്രാം റീൽസ് കണ്ടിട്ടുണ്ടെങ്കിൽ അവയിൽ പലതിലും പശ്ചാത്തല ഗാനമായി ‘മനികെ മാഗെ ഹിതേ’ എന്ന ഗാനം കേട്ടിട്ടുണ്ടാകം. ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ഗാനം ആയിരക്കണക്കിന് തവണയാണ് ആളുകൾ തിരഞ്ഞിരിക്കുന്നത്. ഈ വൈറൽ റീൽ ട്രാക്കിന് പിന്നിലുള്ള ഗായിക 28 കാരിയായ ശ്രീലങ്കൻ കലാകാരി യോഹാനിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും തരംഗം സൃഷ്ടിച്ച ഗാനം കഴിഞ്ഞ 3 മാസത്തിനുള്ളിൽ 8.7 കോടിയിലധികം പേർ കണ്ടു. ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, യോഹാനി തന്റെ ജീവിതത്തെക്കുറിച്ചും ഒറ്റരാത്രി കൊണ്ട് ഗാനം വൈറലായതിനെക്കുറിച്ചും സംസാരിക്കുന്നു. യോഹാനിയുമായുള്ള അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇതാ...

  'മനികെ മാഗെ ഹിതേ' എന്ന ഗാനം സംഭവിച്ചത് എങ്ങനെ?
  ഒരു ടിക് ടോക്ക് വീഡിയോയിലൂടെയാണ് ഈ ഗാനത്തിന്റെ തുടക്കം. എന്റെ ഫോണിന് മുന്നിൽ ഇരുന്നുകൊണ്ട് ഞാൻ പിയാനോയിലാണ് പാട്ട് ആദ്യമായി ആലപിച്ചത്. പിന്നീട് പാട്ടിന്റെ നിർമ്മാതാവ് ചാമത്ത് സംഗീത് എന്നെ വിളിച്ചു. "നിങ്ങൾക്ക് മുഴുവൻ പാട്ടും പാടണോ?" എന്ന് അദ്ദേഹം ചോദിച്ചു. യഥാർത്ഥ ഗാനം ആലപിച്ചിരിക്കുന്നത് സതീശൻ രത്നായകയാണ്. വരികൾ എഴുതിയത് ഡുകൻ ARX ആണ്.

  വെറും 2 മാസത്തിനുള്ളിൽ ഈ ഗാനം വൈറലാകുകയും 82 ലക്ഷത്തോളം ആളുകളിൽ എത്തുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ?
  തീർച്ചയായും ഇല്ല. ഇത് ഇത്രയും ഹിറ്റാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങൾ ഒരിക്കലും അതിനായി ഒന്നും ആസൂത്രണം ചെയ്തിരുന്നുമില്ല. ഈ പ്രോജക്റ്റിന്റെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചാണ് ചെയ്തത്. എന്നാൽ ആളുകളിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

  യൂട്യൂബിലെ വ്യൂസിന്റെ എണ്ണം കാണുമ്പോൾ ഇപ്പോൾ എന്ത് തോന്നുന്നു, ഇൻസ്റ്റാഗ്രാം റീലുകളുടെ പശ്ചാത്തല ഗാനമായും ഇത് ഉപയോഗിക്കുന്നു, എന്താണ് തോന്നുന്നത്?

  "മറ്റുള്ളവർ പാട്ട് ഉപയോഗിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു. എന്റെ ഗാനം വിവിധ ഭാഷകളിൽ സ്വീകരിച്ചതായി എന്റെ ടീം എന്നെ കാണിച്ചു തന്നു. എന്നെ സഹായിച്ച എല്ലാവർക്കും നന്ദി.

  വൈറൽ ഗാനം ചിത്രീകരിക്കുന്നതിന് മുമ്പ് നിങ്ങൾ പരിശീലനം നടത്തിയിരുന്നോ?
  ഒരിക്കലുമില്ല. ഇത് പൂർണ്ണമായും ആസൂത്രിതമല്ലാത്ത ഒരു പാട്ടാണ്. ഞാൻ പാട്ട് പാടുമ്പോൾ ഞാൻ സംഗീതം ആസ്വദിച്ചു. ഞാൻ ആ ഒഴുക്കിനൊപ്പം പോയി.

  എല്ലാവർക്കും വരികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല, പക്ഷേ എല്ലാവർക്കും പാട്ട് ഇഷ്ടപ്പെട്ടു. ഇത് എന്താണ് തെളിയിക്കുന്നത്?
  സംഗീതത്തിന് സംസ്കാരങ്ങളോ അതിരുകളോ ഇല്ല. വരികൾ മനസ്സിലാകാത്ത ആളുകൾ ഇപ്പോഴും പാട്ടിനെ സ്നേഹിക്കുന്നു എന്നത് അതിശയകരമാണ്. എന്റെ സംഗീതം ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.

  ഭാവി പദ്ധതികൾ എന്തൊക്കൊണ്?
  സംഗീതമാണ് എന്റെ ജിവിതം. എന്റെ അടുത്ത ആൽബം പുറത്തിറക്കാൻ ആഗ്രഹിക്കുന്നുണ്ട്. ആദ്യ 12 ഗാനങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ലൈവ് പരിപാടികളും സംഗീത ടൂറുകളും നടത്താൻ ആഗ്രഹിക്കുന്നുണ്ട്. കോവിഡ് അനുവദിക്കുകയാണെങ്കിൽ അടുത്ത കുറച്ച് വർഷങ്ങളിലെ ലക്ഷ്യം ഇതായിരിക്കും.

  സംഗീതത്തോടുള്ള ഇഷ്ടം എങ്ങനെയാണ് ആരംഭിച്ചത്?
  എനിക്ക് വളരെ ചെറുപ്പത്തിൽ തന്നെ സംഗീതം ഇഷ്ടമായിരുന്നു. പിയാനോ പഠിക്കാൻ അമ്മ സഹായിച്ചു, അതിനുശേഷം എനിക്ക് കുറച്ച് അധ്യാപകരിൽ നിന്ന് പ്രൊഫഷണൽ പരിശീലനം ലഭിച്ചു. എനിക്ക് ഗിറ്റാറും ഇഷ്ടമാണ്, പക്ഷേ യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഞാൻ അത് പഠിച്ചത്. സംഗീതത്തോട് താൽപ്പര്യമുള്ളതിനാൽ എല്ലാം പഠിക്കാൻ സാധിക്കുന്നുണ്ട്. സംഗീതം ജീവിതത്തിൽ എപ്പോഴും ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.



  സംഗീതത്തോടുള്ള നിങ്ങളുടെ താത്പര്യത്തിന് നിങ്ങളുടെ കുടുംബ പശ്ചാത്തലം നിങ്ങളെ സഹായിച്ചിട്ടുണ്ടോ?
  എന്റെ അച്ഛൻ പട്ടാളത്തിലായിരുന്നു. എന്റെ അമ്മ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. അച്ഛൻ വളരെക്കാലം അകലെയാണ് താമസിച്ചിരുന്നത്. അമ്മയ്ക്ക് സംഗീതം വളരെ ഇഷ്ടമായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് എൽട്ടൺ ജോണിനെയും സ്പൈസ് ഗേൾസിനെയും ഇഷ്ടമായിരുന്നു. സംഗീതത്തോടുള്ള എന്റെ താത്പര്യത്തെ മാതാപിതാക്കൾ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു.

  അമിതാഭ് ബച്ചൻ നിങ്ങളെ ട്വിറ്ററിൽ പ്രശംസിച്ചപ്പോൾ എന്തു തോന്നി?
  ശരിക്കും ഒരു തമാശ നിറഞ്ഞ കാര്യമായിരുന്നു അത്. ഞാൻ ഉറങ്ങുകയായിരുന്നു, എന്റെ മാനേജർ എന്നെ വിളിച്ച് പറഞ്ഞു, ‘അമിതാഭ് ബച്ചൻ നിങ്ങളുടെ ഗാനം ട്വീറ്റ് ചെയ്തു. എന്നാൽ ഉറക്കത്തിനിടെ അത് എനിയ്ക്ക് വിശ്വസിക്കാനായില്ല. ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. പെട്ടെന്ന് കേട്ടത് സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ഉണർന്നു. ആരാണ് അമിതാഭ് ബച്ചൻ എന്ന് കൂടുതൽ മനസ്സിലാക്കി. ചിലപ്പോൾ ഞാൻ ഇപ്പോഴും സ്വപ്നം കാണുന്നതുപോലെ എനിക്ക് തോന്നും. ഒരു ദിവസം എനിക്ക് അദ്ദേഹത്തിന്റെ മുന്നിൽ ലൈവ് പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  പരിണീതി ചോപ്രയെപ്പോലുള്ള ബോളിവുഡ് താരങ്ങളും നിങ്ങളുടെ പാട്ടിനൊപ്പം നൃത്തം ചെയ്തിരുന്നു. അതിനെക്കുറിത്ത് എന്താണ് പറയാനുള്ളത്?
  ഇത് ശരിയ്ക്കും അത്ഭുതകരമാണ്. നിരവധി മുതിർന്ന താരങ്ങൾ എന്റെ ഗാനം ഇഷ്ടപ്പെട്ടതിൽ എനിയ്ക്ക് വളരെ സന്തോഷമുണ്ട്.

  നിങ്ങൾക്ക് ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യമുണ്ടോ?
  ഉണ്ട്. ഞങ്ങൾ ഇന്ത്യയിൽ ചെറിയ ചില ഷോകൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. എനിക്ക് ഇന്ത്യയിൽ ഒരു വലിയ പര്യടനം തന്നെ നടത്താൻ ആഗ്രഹമുണ്ട്. കൂടാതെ 'മനികെ മാഗെ ഹിതേ'യെ സ്നേഹിക്കുന്ന ആളുകളെ നേരിൽ കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

  ജനപ്രീതി കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ടോ?
  ഉണ്ട്. അത് വലിയ സമ്മർദ്ദം തന്നെയാണ്. എന്നാൽ, അടുത്ത പാട്ടിന് 1 വ്യൂ കിട്ടിയാലും എനിക്ക് വിഷമമില്ല, കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പാട്ട് ആസ്വദിച്ചോ ഇല്ലയോ എന്നതാണ് കൂടുതൽ പ്രധാനം. ഞാൻ എങ്ങനെ പ്രകടനം നടത്തി എന്നതും എനിക്ക് മികച്ച പ്രകടനമായി അനുഭവപ്പെട്ടോ എന്നതും പ്രധാനമാണ്. എനിയ്ക്ക് പാട്ട് ആസ്വദിക്കാനായാൽ അത് മതി.
  Published by:user_57
  First published: