HOME » NEWS » Buzz » YOU ARE NOT ALONE NURSE SINGS TO ICU PATIENTS VIDEO GOES VIRAL GH

'നിങ്ങൾ തനിച്ചല്ല': ഐസിയുവിന് പുറത്ത് രോഗികൾക്ക് പാട്ടുപാടിക്കൊടുത്ത് നഴ്സ്

ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയ കാര്യമാണ് ഇപ്പോൾ ചെയ്തതെന്നായിരുന്നു നഴ്സിന്റെ പ്രതികരണം

News18 Malayalam | news18-malayalam
Updated: April 30, 2021, 1:25 PM IST
'നിങ്ങൾ തനിച്ചല്ല': ഐസിയുവിന് പുറത്ത് രോഗികൾക്ക് പാട്ടുപാടിക്കൊടുത്ത് നഴ്സ്
Screengrab/twitter
  • Share this:
ഐസിയുവിന് പുറത്ത് രോഗികൾക്ക് പാട്ടുപാടിക്കൊടുക്കുന്ന നഴ്സിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ൯ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആളുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ഈ ആരോഗ്യ പ്രവർത്തക. നിരവധി പേരാണ് നഴ്സിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്.

കാനഡയിലെ ഒട്ടാവ ആശുപത്രിൽ ജോലി ചെയ്യുന്ന എമി ലി൯ ഹോസോൺ എന്ന നഴ്സിന്റെ വീഡിയോ ആശുപത്രി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴി പുറത്തു വിട്ടത്. ആശുപത്രിയുടെ ഐസിയു വാർഡിന്റെ പുറത്ത് നിന്ന് 'യൂ ആർ നോട്ട് അലോൺ' എന്ന ഗാനമാണ് ഇവർ ആലപിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്പോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ സ്ക്രബും ഫെയ്സ് മാസ്കും ധരിച്ചാണ് ഹോസണെ കാണിക്കുന്നത്. കൈയിൽ ഓരു ഗിറ്റാറും കാണാം.


"എനിക്ക് ഇതുവരെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയ കാര്യമാണ് ഇപ്പോൾ ചെയ്തത്," ഹോസൺ സിറ്റി ന്യൂസ് ഒട്ടാവയോട് പറഞ്ഞു. "രോഗികൾക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള കാര്യമാണ് ഞാ൯ ചെയ്യുന്നത്. അവർ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് തങ്ങൾക്ക് താങ്ങാ൯ കഴിയാവുന്നതിലുമപ്പുറമുള്ള കാര്യങ്ങളാണ്. അവർക്ക് ഇത് എങ്ങനെയെങ്കിലും സഹായകമായെങ്കിലോ എന്ന് കരുതിയാണ് ഞാനിത് ചെയ്യുന്നത്."


ഐസിയുവിലെ രോഗികൾക്ക് പാട്ടുപാടിക്കൊടുക്കുന്ന ഹോസന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു ഇതിനകം. 75,000 ലധികം പരാണ് ഈ വീഡിയോ കണ്ടത്. 3,500 ലധികം പേർ ഇത് ലൈക്ക് ചെയ്തിട്ടുമുണ്ട്.

You may also like:COVID 19| പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അഭ്യർത്ഥിച്ച് നിക്ക് ജോനാസും

"ഇതൊരു മാലാഖയുടെ ശബ്ദമാണ്! തീർച്ചയായും വളരെ മനോഹരമായ ശബ്ദം. വിശ്രമമില്ലാത്തെ ജോലി ചെയ്യുന്ന എമി ലിന്നിന്നും മറ്റ് ലോകത്തെ മുഴുവ൯ നഴ്സുമാർക്കും നന്ദി രേഖപ്പെടുത്തുന്നു!" ഒരാൾ വീഡിയോക്ക് താഴെ പ്രതികരിച്ചത് ഇങ്ങനെയാണ്.

"എന്തൊരു ചിന്തയുർണർത്തുന്ന, ഉദാരമായ, അനുകമ്പയുള്ള പ്രവർത്തിയാണ് ഇവർ ചെയ്തിരിക്കുന്നത്!" മറ്റൊരാൾ കുറിച്ചു.

"മൂന്നോ നാലോ വർഷം മുന്പാണ് ഞാനീ ഗാനം എഴുതിയത്. എന്റെ ഒരു സുഹൃത്ത് മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എനിക്ക് എന്റെ തന്നെ മു൯കാല അനുഭവങ്ങൾ ഓർമ്മ വന്നു, " ഹോസണ് സിടിവി ചാനലിനോട് പറഞ്ഞു.

"ഞാ൯ ഐസിയുവിൽ രോഗികളെ പരിചരിക്കുന്പോൾ രോഗികളുടെ ഏകാന്തതയും അത് കാരണമുള്ള ബുദ്ധിമുട്ടുകളും നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ ഞാനിത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാണ് രോഗികൾക്ക് സ്വാന്തം നൽക്കാ൯ കഴിയുക," അവർ കൂട്ടിച്ചേർത്തു.
Published by: Naseeba TC
First published: April 30, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories