നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Rare Currency Notes | 786 എന്ന സീരിയല്‍ നമ്പറുള്ള കറന്‍സി നോട്ട് കൈവശമുണ്ടോ? എങ്കില്‍ 3 ലക്ഷം രൂപ വരെ നേടാം

  Rare Currency Notes | 786 എന്ന സീരിയല്‍ നമ്പറുള്ള കറന്‍സി നോട്ട് കൈവശമുണ്ടോ? എങ്കില്‍ 3 ലക്ഷം രൂപ വരെ നേടാം

  ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ 786 എന്ന സംഖ്യ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.

  (Photo credit: Twitter)

  (Photo credit: Twitter)

  • Share this:
   കറന്‍സി നോട്ടുകളും (Currency Notes) നാണയങ്ങളും (Coins) ശേഖരിക്കുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. അപൂര്‍വമായ കറന്‍സി നോട്ടുകളും നാണയങ്ങളും തങ്ങളുടെ ശേഖരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് അവരില്‍ പലര്‍ക്കും അതിയായ താല്‍പര്യമുണ്ടാവും. ചില സീരിയല്‍ നമ്പറുകള്‍, ചിത്രങ്ങള്‍, അല്ലെങ്കില്‍ അബദ്ധത്തില്‍ സംഭവിച്ച ഒരു പോരായ്മ എന്നിവയൊക്കെ സാധാരണ കറന്‍സി നോട്ടുകളെയും നാണയങ്ങളെയും ചിലപ്പോള്‍ അമൂല്യമാക്കി മാറ്റിയേക്കാം. യഥാര്‍ത്ഥ മൂല്യത്തില്‍ നിന്ന് സ്വപ്‌നം കാണാന്‍ പാറ്റാത്ത വിധത്തിൽ അതിന്റെ 'വില' വര്‍ദ്ധിച്ചേക്കും. നിങ്ങളുടെ കൈവശം അത്തരം നോട്ടുകളോ നാണയങ്ങളോ ഉണ്ടായാല്‍ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനുള്ള അവസരമമാണ് നിങ്ങൾക്ക് ലഭിക്കുക.

   കറന്‍സി നോട്ട് ശേഖരിക്കുന്നവര്‍ അന്വേഷിക്കാറുള്ള നോട്ടുകളാണ് '786' എന്ന സീരിയല്‍ നമ്പര്‍ ഉള്ളവ. ഈ മൂന്ന് അക്കങ്ങള്‍ക്ക് ഉള്‍ക്കൊള്ളുന്ന കറന്‍സി നോട്ടിന് ഇപ്പോൾ 3 ലക്ഷം രൂപ വരെ വിലയുണ്ട്. ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ 786 എന്ന സംഖ്യ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈ സീരിയല്‍ നമ്പർ വരുന്ന കറന്‍സി നോട്ടുകളോ നാണയങ്ങളോ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചാൽ നോട്ടിന്റെ യഥാര്‍ത്ഥ മൂല്യം പരിഗണിക്കപ്പെടാതെ തന്നെ നിങ്ങള്‍ക്ക് പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ രൂപ ലഭിച്ചേക്കും.

   ഈ രീതിയില്‍ പണം സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇ-ബേയിൽ (eBay) ഇത്തരമൊരു നോട്ട് ലേലത്തിന് വെയ്ക്കുക. അറിയപ്പെടുന്ന ഇ-കൊമേഴ്സ് വെബ്സൈറ്റായ ഇ-ബേയിലൂടെ അപൂര്‍വ്വമായ കറന്‍സി നോട്ടുകളും നാണയങ്ങളും വില്‍ക്കാനും വാങ്ങാനും ഉപഭോക്താക്കൾക്ക് കഴിയുന്നു. മറ്റ് പ്ലാറ്റ്ഫോമുകളും ഇതിനായി ഉപയോഗിക്കാം. ചിലര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൂടി പോലും അപൂര്‍വ നാണയങ്ങളും നോട്ടുകളും വില്‍ക്കാറുണ്ട്. ദീര്‍ഘകാലമായി ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് കാരണം ഇ-ബേ വലിയൊരു വിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമാണ്.

   അപൂര്‍വ്വ നോട്ടുകളോ നാണയങ്ങളോ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ ഇ-ബേയിൽ അത് ചെയ്യാന്‍ കഴിയും.

   ഘട്ടം 1: ആദ്യം www.ebay.com എന്ന വെബ്‌സൈറ്റിലേക്ക് പോവുക.

   ഘട്ടം 2: ഹോം പേജിലെ രജിസ്‌ട്രേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് സ്വയം ഒരു വില്‍പ്പനക്കാരനായി (സെല്ലർ) രജിസ്റ്റര്‍ ചെയ്യുക.

   ഘട്ടം 3: നിങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന നോട്ടിന്റെ വ്യക്തവും നല്ല നിലവാരമുള്ളതുമായ ചിത്രം എടുത്ത് പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുക. ഇ-ബേ നിങ്ങളുടെ പരസ്യം/ കുറിപ്പുകള്‍ ആവശ്യക്കാരായ ഉപഭോക്താക്കളെകാണിക്കും.

   ഘട്ടം 4: നിങ്ങളുടെ പരസ്യം കണ്ടതിന് ശേഷം അത് വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ നിങ്ങളെ ബന്ധപ്പെടും. നിങ്ങള്‍ക്ക് വില നിശ്ചയിച്ച് അവര്‍ക്ക് നോട്ട് വില്‍ക്കാം.
   Published by:Sarath Mohanan
   First published:
   )}