നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ'; ഒരു കുഞ്ഞ് 'മോട്ടിവേഷൻ' സ്പീക്കർ

  Viral Video | 'എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ'; ഒരു കുഞ്ഞ് 'മോട്ടിവേഷൻ' സ്പീക്കർ

  ‘‘ചെലോർഡത് റെഡ്യാവും ചെലോർഡത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്... എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’’

  മുഹമ്മദ് ഫായിസ്

  മുഹമ്മദ് ഫായിസ്

  • Share this:
   ‘‘ഇന്ന് ഞമ്മള് ണ്ടാക്കാൻ പോകുന്നത് പൂവാണ്’’കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ തുടങ്ങുന്നത് ഇങ്ങനെയാണ്. ഒരു കുഞ്ഞ് പയ്യൻ കടലാസ് പൂവ് ഉണ്ടാക്കുന്ന രീതി അവന്‍റെ സംസാര രീതിയിൽ വിവരിക്കുകയാണ്.. കടലാസൊക്കെ മടക്കി പെൻസിൽ കൊണ്ട് അടയാളപ്പെടുത്തി കത്രിക കൊണ്ട് മുറിച്ച് ക്ഷമയോടെയാണ് പൂ നിർമ്മാണം. പടി പടിയായി കമന്‍ററിയും നൽകുന്നുണ്ട്. ഈ സംഭാഷണം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റും.

   കടലാസ് പൂവ് നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വീഡിയോയിലെ ട്വിസ്റ്റ്. ചെയ്യാൻ ഉദ്ദേശിച്ച ആകൃതിയിലല്ല പൂവ് വന്നത്.. എന്നാൽ ഇത് കണ്ട് പയ്യൻ നിരാശനായി എന്നു കരുതുന്നുണ്ടോ.. പക്ഷെ അതല്ല സംഭവിച്ചത്.. ഒരു നിമിഷം പോലും ഇടറാതെ അവന്‍ കമന്‍ററി തുടർന്നു പോവുകയാണ്.. ‘‘ചെലോർഡത് റെഡ്യാവും ചെലോർഡത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്... എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്ല്യ...’’എന്നാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്ത കടലാസ് പൂവിനെപ്പറ്റി കുട്ടി പറയുന്നത്.

   ഈ ഒരു ഡയലോഗ് തന്നെയാണ് ആ വീഡിയോ വൈറലാക്കിയതും. നിസാര കാര്യങ്ങൾക്ക് പോലും മനസ് തകര്‍ന്നു പോകുന്ന ആളുകൾ ഇത് കാണണമെന്നാണ് കമന്‍റുകൾ.. 'ഇജ്ജാതി മോട്ടിവേഷൻ' എന്നും ചിലർ പറയുന്നുണ്ട്. ഇനി ഈ വീഡിയോയിലെ ആ കുഞ്ഞു മോട്ടിവേറ്റർ ആരാണെന്ന് അറിയണ്ടേ.. മലപ്പുറം കുഴിമണ്ണ ഇസ്സത്ത് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫായിസ് ആണ് ആ കുഞ്ഞ് താരം.


   സഹോദരിമാരായ ഫാലിഹയും നാഫിഹയുമാണ് കുഞ്ഞനിയന്‍റെ 'കടലാസ് പൂവ് ക്ലാസ്' വീഡിയോ ആദ്യം കാണുന്നത്. പിന്നീട് ഇത് ഗൾഫിലെ പിതാവിന് അയച്ചു കൊടുത്തു.കൂട്ടുകാരില്‍ നിന്നും വീട്ടുകാരിൽ നിന്നും പ്രചരിച്ച് ആ വീഡിയോ വൈറലാവുകയും ചെയ്തു.
   Published by:Asha Sulfiker
   First published:
   )}