'ഭാര്യക്ക് തന്നേക്കാൾ വിശ്വാസം ഗൂഗിളിനെ' റൂട്ട് മാപ്പിനെതിരേ പരാതിയുമായി യുവാവ്

ഗൂഗിൾ മാപ്പിലെ വിവരങ്ങൾ കണ്ട് ഭാര്യ തന്നെ സംശയിക്കുകയാണെന്നാണ് യുവാവിന്റെ പരാതി.

News18 Malayalam | news18-malayalam
Updated: May 24, 2020, 5:54 PM IST
'ഭാര്യക്ക്  തന്നേക്കാൾ വിശ്വാസം ഗൂഗിളിനെ' റൂട്ട് മാപ്പിനെതിരേ പരാതിയുമായി യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
ചെന്നൈ: ഗൂഗിൾ മാപ്പിനെച്ചൊല്ലി കുടുംബകലഹം പതിവായതോടെ ഗൂഗിളിനെതിരേ യുവാവ് പൊലീസിൽ പരാതി നൽകി. നാഗപട്ടണം ജില്ലയിലെ മയിലാടുതുറൈ ലാൽ ബഹദൂർ നഗർ സ്വദേശിയായ ആർ. ചന്ദ്രശേഖരനാണ് (44) മയിലാടുതുറൈ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. താൻ സന്ദർശിക്കാത്ത സ്ഥലങ്ങൾ ഗൂഗിൾമാപ്പ് ടൈംലൈനിൽ കാണിക്കുന്നെന്ന് ആരോപിച്ചാണ് പരാതി.
TRENDING:സംസ്ഥാനത്ത് ഇന്ന് 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 322 പേര്‍ [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]

ഗൂഗിൾ മാപ്പിലെ വിവരങ്ങൾ കണ്ട് ഭാര്യ തന്നെ സംശയിക്കുകയാണെന്നാണ് യുവാവിന്റെ പരാതി. അത് കുടുംബകലഹത്തിന് കാരണമാകുന്നുണ്ട്. താൻ എവിടെയൊക്കെ പോകുന്നുവെന്നറിയാൻ ഭാര്യ ഇട‌യ്ക്കിടെ ഗൂഗിൾ മാപ്പ് ടൈംലൈൻ നോക്കാറുണ്ട്.  എന്നാൽ, താൻ പോകാത്ത സ്ഥലങ്ങളിലൊക്കെ പോയയെന്നാണ് മാപ്പിൽ കാണിക്കുന്നത്. തന്നെക്കാളും ഭാര്യയ്ക്ക് വിശ്വാസം  ഗൂഗിളിനെയാണെന്നും യുവാവ് പരാതിയിൽ പറയുന്നു.
 ഗൂഗിൾ തന്റെ ജീവിതം തകർത്തെന്നും അതിനാൽ ഗൂഗിളിനെതിരേ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. അതേസമയം ദമ്പതിമാരെ കൗൺസിലിംഗ് നടത്താനാണ് പൊലീസിന്റെ തീരുമാനം.
First published: May 24, 2020, 5:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading