• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bicycle into E-bike | സൈക്കിളിനെ യുവാവ് ഇലക്ട്രിക് ബൈക്കാക്കി മാറ്റി; ഓടുമ്പോൾ ചാർജാകും!

Bicycle into E-bike | സൈക്കിളിനെ യുവാവ് ഇലക്ട്രിക് ബൈക്കാക്കി മാറ്റി; ഓടുമ്പോൾ ചാർജാകും!

സ്‌കൂൾ കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകിയ സൈക്കിളാണ് ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഒറ്റ ചാർജിൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇ-ബൈക്കിന് കഴിയും

Dhanush-kumar

Dhanush-kumar

  • Share this:
    അർച്ചന ആർ

    സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി (Electric Bike) മാറ്റി ഒരു യുവാവ്. തന്നെയുമല്ല, ഓടുമ്പോൾ തനിയെ ചാർജാകുകയും ചെയ്യും. തമിഴ്‌നാട്ടിലെ (Tamilnadu) മധുര ജില്ലയിലെ അമേരിക്കൻ കോളേജിലെ വിദ്യാർത്ഥിയായ ധനുഷ് കുമാർ ആണ് സൈക്കിളിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. സ്‌കൂൾ കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകിയ സൈക്കിളാണ് ഇലക്ട്രിക് ബൈക്കാക്കി മാറ്റിയത്. ഒറ്റ ചാർജിൽ 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ഇ-ബൈക്കിന് കഴിയുമെന്നും യാത്രയ്ക്കിടെ 20 കിലോമീറ്റർ ഓട്ടോമാറ്റിക്കായി ചാർജ് ചെയ്യുമെന്നും ധനുഷ് കുമാർ അവകാശപ്പെടുന്നു.

    ഒന്നാം വർഷ എം.എസ്.സി. ഭൗതികശാസ്ത്ര വിദ്യാർത്ഥിയായ ധനുഷ് കുമാറിനെ സംബന്ധിച്ച് ഇത്തരം കണ്ടുപിടിത്തങ്ങൾ പുതിയ കാര്യമല്ല. നേരത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് അദ്ദേഹം വികസിപ്പിച്ചിരുന്നു. ഇ-ബൈക്ക്, തന്റെ മുൻ കണ്ടുപിടുത്തത്തേക്കാൾ മികച്ചതാണെന്ന് അദ്ദേഹം പറയുന്നു.

    “ലോകമെമ്പാടും നിലവിൽ പാരമ്പര്യേതര ഊർജത്തിന് ഊന്നൽ നൽകുന്നുണ്ട്. അനുദിനം ആളുകൾ കൂടുതൽ കൂടുതൽ പരിസ്ഥിതി സൗഹൃദമായി മാറുന്നതിന്റെ അവബോധവും ഉണ്ടായിട്ടുണ്ട്. അത് മനസ്സിൽ വെച്ചാണ് ഞാൻ ആദ്യം സോളാർ പവർ ബൈക്ക് കണ്ടെത്തിയത്. ഇപ്പോൾ, എന്റെ സോളാർ ബൈക്കിനേക്കാൾ മൂന്നിരട്ടി കാര്യക്ഷമതയുള്ള ഇ-ബൈക്ക് ഞാൻ രൂപകൽപ്പന ചെയ്‌തു. തുടർന്ന്, ഇതിന് ഒരു പെഡൽ സംവിധാനവുമുണ്ട്. അതിനാൽ, നിങ്ങൾ ചവിട്ടുമ്പോൾ വാഹനത്തിന് സ്വയം റീചാർജ് ചെയ്യാൻ കഴിയും. ഇതിനായി ഞാൻ കാറുകളിൽ ഉപയോഗിക്കുന്ന ആൾട്ടർനേറ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

    “ഞാൻ ഇത് ഇ-ബൈക്കിലെ പെഡലിംഗ് ചെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്. എപ്പോഴും ചാർജ്ജ് ആയതിനാൽ നമ്മുടെ യാത്ര മുടങ്ങുന്ന പ്രശ്നമൊന്നും ഉണ്ടാകില്ല. ഒരിക്കൽ ചാർജ് ചെയ്താൽ, വാഹനത്തിന് 40 കിലോമീറ്റർ വരെ തടസ്സമില്ലാതെ സഞ്ചരിക്കാനാകും, മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. 40 കിലോമീറ്ററിന് ശേഷം ചാർജ് കുറഞ്ഞാൽ വാഹനം സ്വയം പെഡലിംഗ് മോഡിലേക്ക് മാറും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബൈക്കിൽ സോളാർ പാനൽ ഘടിപ്പിക്കാൻ വളരെയധികം സമയമെടുത്തു. പക്ഷേ, അധികം സ്ഥല ഉപഭോഗം കൂടാതെ, ഈ ഇ-ബൈക്ക് പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യ ശരീരത്തിനും നല്ലതാണ്, ”കുമാർ പറഞ്ഞു.

    Also Read- Cycle Thief | മോഷ്ടിച്ചത് 500 സൈക്കിളുകൾ; തൊണ്ടി മുതൽ തെളിഞ്ഞത് ഗൂഗിൾ എർത്തിൽ

    കോയമ്പത്തൂർ ജില്ലയിലെ ഒരു സ്വകാര്യ കമ്പനിയുമായി ഇ-ബൈക്ക് വാണിജ്യ ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ കുമാർ ഇപ്പോൾ ചർച്ച നടത്തിവരികയാണ്. ധനുഷ് കുമാറിനെ തമിഴ്‌നാട് ഗ്രാമീണ വ്യവസായ മന്ത്രി അൻബരശൻ അഭിനന്ദിച്ചു.
    Published by:Anuraj GR
    First published: