നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'കോടീശ്വരന്റെ പ്രതികാരം'; മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാര്‍ക്ക് പണി കൊടുത്ത് യുവാവ്

    'കോടീശ്വരന്റെ പ്രതികാരം'; മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാര്‍ക്ക് പണി കൊടുത്ത് യുവാവ്

    മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് കോടീശ്വരന് ഒട്ടും ഇഷ്ടമായില്ല.

    • Share this:
      ബെയ്ജിങ്: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക്(Bank) ജീവനക്കാര്‍ക്ക് ഒരു യുവാവ് കൊടുത്ത പണിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്(Viral). ചൈനയിലാണ് സംഭവം. ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്‌ക്(Mask) ധരിക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെട്ടതാണ് സംഭവത്തിന് തുടക്കം. മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് കോടീശ്വരന് ഒട്ടും ഇഷ്ടമായില്ല.

      ബാങ്കില്‍ നിന്ന് ഉടന്‍ തന്നെ 50 ലക്ഷം യുവാന്‍(ഏകദേശം 5.8 കോടി) പിന്‍വലിക്കാന്‍ തീരുമാനിച്ചു. അവിടംകൊണ്ട് തീര്‍ന്നില്ല. ഇത് എണ്ണിതിട്ടപ്പെടുത്തി തരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്.

      ബാങ്ക് ജീവനക്കാര്‍ രണ്ടു മണിക്കൂറലേറെ എടുത്താണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ശേഷം പണം മൂന്ന് വലിയ പെട്ടികളിലാക്കി ആഢംബര കാറില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. തുക മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് വിവരം.

      ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലത്തതുകൊണ്ടാണ് പണം പിന്‍വലിക്കുന്നതിന് കാരണമായി ഇയാള്‍ പറഞ്ഞത്. ജീവനക്കാരുടെ ഭാഗത്ത് തെറ്റില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

      Monkey Attack | കുരങ്ങൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിഞ്ഞു; റോഡിലൂടെപ്പോയ യുവാവ് മരിച്ചു

      റോഡുകളിൽ സ്വതന്ത്രമായി മൃഗങ്ങൾ വിഹരിക്കുന്നത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നാം കാണുന്ന കാഴ്ചയാണ്. വടക്കൻ സംസ്ഥാനമായാലും തെക്കൻ സംസ്ഥാനങ്ങളായാലുംറോഡുകളിലും മറ്റും ഇത്തരത്തിൽ മൃഗങ്ങൾ സ്വതന്ത്രമായി നടക്കാറുണ്ട്. യാത്ര ചെയ്യുന്ന പലരും കുരങ്ങന്മാരെ പോലുള്ള ഇത്തരം മൃഗങ്ങളെ കാണാൻ കൗതുകത്തോടെ വാഹനങ്ങൾ നിർത്താറുമുണ്ട്. എന്നാൽ ചില നിമിഷങ്ങളിൽ ഇവ അപകടകാരികളാണ്. ജീവൻ വരെ നഷ്ടമാവാൻ കാരണക്കാരായേക്കാം. ആദ്യം തോന്നുന്ന കൗതുകത്തിൽ നിന്നും ഇവ അക്രമാസക്തരായി പെരുമാറുന്നത് വളരെ വേഗത്തിലായിരിക്കും. ഇതുപോലൊരു സംഭവമാണ് ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തത്. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കുരങ്ങിന്റെ ആക്രമണത്തിൽ ഒരു യുവാവിന്റെ ജീവനാണ് നഷ്ടമായത്.

      ഡൽഹിയിലെ നബി കരീം പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് കുർബാൻ എന്ന 30കാരനാണ് മരണത്തിന് കീഴടങ്ങിയത്. സമീപത്തു കറങ്ങി നടക്കാറുള്ള ഈ കുരങ്ങൻ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഇഷ്ടിക വലിച്ചെറിയുകയായിരുന്നു. നിർഭാഗ്യവശാൽ ഇഷ്ടിക റോഡിലൂടെ പോകുകയായിരുന്ന കുർബാന്റെ തലയിൽ വീണു. വീശിയെറിഞ്ഞ ഇഷ്ടിക ശക്തിയിൽ വന്നു പതിച്ചപ്പോൾ ഉണ്ടായ മുറിവാണ് മരണ കാരണം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാൾ അപ്പോൾ തന്നെ കുഴഞ്ഞു വീണിരുന്നു. ബോധരഹിതനായ കുർബാനെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

      ഓംപ്രകാശ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കുരങ്ങന്മാർ അതിക്രമിച്ചു കയറിയത്. ഇവിടെ ഇഷ്ടിക കുരങ്ങന്മാർക്ക് ലഭ്യമായ രീതിയിൽ പുറത്തു വെച്ചിരുന്നില്ല എന്ന് ഓംപ്രകാശ് മിശ്ര പോലീസിനോട് പറഞ്ഞു . എന്നാൽ കവറിൽ പൊതിഞ്ഞ് രണ്ട് ഇഷ്ടികകൾ വീടിനു മുകളിലെ വാട്ടർ ടാങ്കിന് സമീപത്ത് സൂക്ഷിച്ചിരുന്നതായി മിശ്ര പോലീസിനോട് വെളിപ്പെടുത്തി. കുരങ്ങന്മാർക്ക് തുറക്കാൻ കഴിയാത്ത വിധം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് ഇഷ്ടിക സൂക്ഷിച്ചതെന്നും അയാൾ വ്യക്തമാക്കി.

      പക്ഷെ നിർഭാഗ്യവശാൽ ഒരു കൂട്ടം കുരങ്ങന്മാർ വീട്ടിൽ അതിക്രമിച്ചു കയറുകയും ഇഷ്ടിക കവർ തുറന്നു പുറത്തെടുക്കുകയും ചെയ്തു. ഇത് വച്ച് എറിഞ്ഞു കളിക്കുന്നതിനിടെയാണ് കുർബാന്റെ തലയിൽ ഇഷ്ടിക പതിച്ചത്. മറ്റൊരു ഇഷ്ടിക വീടിനു മുൻപിലുള്ള റോഡിൽ വീഴുകയും ചെയ്തു.
      ഈ ഇടയായി പ്രദേശത്ത് കുരങ്ങ് ശല്യം വർദ്ധിച്ചു വരുന്നതായി സമീപ വാസികൾ പോലീസിനോട് വ്യക്തമാക്കി ഇതിനെതിരെ നടപടി ഉടൻ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുരങ്ങുകൾ ആരെയും ലക്ഷ്യംവച്ച് ഉപദ്രവിച്ചതല്ല. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണ് നടന്നതെന്ന് സമീപ വാസികൾ വ്യക്തമാക്കി.
      Published by:Jayesh Krishnan
      First published:
      )}