നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സെക്സിനിടിയിൽ യുവാവ് മരണപ്പെട്ടു; 'അമിത രതിമൂർച്ഛ' കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  സെക്സിനിടിയിൽ യുവാവ് മരണപ്പെട്ടു; 'അമിത രതിമൂർച്ഛ' കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

  യുവാവിന്റെ മരണത്തിൽ സെക്സിൽ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്തെങ്കിലും ഇവർക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല.

  masturbation

  masturbation

  • Share this:
   സെക്സിനിടയിൽ അമിത രതിമൂർച്ഛ അനുഭവപ്പെട്ട് യുവാവ് മരിച്ചു. ആഫ്രിക്കയിലെ മലാവിയിലുള്ള മുപ്പത്തിയാറുകാരനാണ് ദാരുണാന്ത്യം. ചാൾസ് മജ്വ എന്ന യുവാവാണ് മരണപ്പെട്ടത്.

   സെക്സിനിടയിൽ അബോധാവസ്ഥയിലായ യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അമിതമായ രതിമൂർച്ഛയാണ് മരണകാരണമെന്ന് പറയുന്നു.

   ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാൾസ് സെക്സിൽ ഏർപ്പെട്ടത്. സെക്സിനിടയിൽ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പറയുന്നു. തീവ്രമായ രതിമൂർച്ഛയെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടിയതാണ് മരണകാരണം.

   അതേസമയം, യുവാവിന്റെ മരണത്തിൽ സെക്സിൽ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്തെങ്കിലും ഇവർക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്റെ മരണത്തിൽ സ്ത്രീക്ക് പങ്കില്ലെന്നാണ് വിലയിരുത്തൽ.

   സമാനമായ സംഭവം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. ആഴ്ച്ചകൾക്ക് മുമ്പ് നാഗ്പൂർ സ്വദേശിയായ മുപ്പതു വയസ്സുള്ള യുവാവ് സെക്സിനിടയിൽ കഴുത്തിൽ കയർ കുടുങ്ങിയായിരുന്നു മരിച്ചത്. കഴുത്തിൽ കയർ കെട്ടി സെക്സ് ചെയ്യുന്നതിനിടിയിൽ കയർ മുറുകിയായിരുന്നു യുവാവിന്റെ അന്ത്യം.

   You may also like:ജയിൽ ശിക്ഷ കഴിഞ്ഞുവന്നയാൾ താമസിക്കാൻ സ്ഥലം കൊടുത്തയാളെ മദ്യപാനത്തിനിടെ അടിച്ചുകൊന്നു

   മറ്റൊരു സംഭവത്തിൽ, കുളിമുറിയിൽ കയറി സ്ത്രീകളുടെ അടിവസ്ത്രം തട്ടിയെടുത്ത് നശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം തമിഴ് നാട് പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. നേരംപോക്കിനായി ഒരു രസത്തിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

   കോയമ്പത്തൂരിന് അടുത്തുള്ള കോട്ടുചേരിയിലെ സുന്ദർരാജു (38) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കോയമ്പത്തൂരിലെ ഒക്കിലിപാലിയത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ജോലിക്കായി എത്തിയ സുന്ദർ രാജു അതേ പ്രദേശത്ത് ഒരു മുറി വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. സഹപ്രവർത്തകരും ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്നു.

   താമസം തുടങ്ങി അഞ്ചാം ദിവസം മുതൽ ഇയാൾ വിചിത്രമായി പെരുമാറാൻ തുടങ്ങിയതായി സഹപ്രവർത്തകർ പറയുന്നു. അതിനിടെയാണ് സമീപവാസികളായ അഞ്ചു സ്ത്രീകളുടെ അടിവസ്ത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നത്.

   കുളിമുറിയിൽ ഇട്ടിരുന്ന അടിവസ്ത്രങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സുന്ദർ രാജുവാണ് ഇതിന് പിന്നിലെന്ന് മനസിലായത്. കോട്ടുചേരിയിൽ താമസം തുടങ്ങി അഞ്ചു ദിവസം കൊണ്ടാണ് ഇയാൾ സമീപപ്രദേശങ്ങളിലെ വീടുകളിലെ കുളിമുറിയിൽ കയറി സ്ത്രീകളുടെ അടി വസ്ത്രങ്ങൾ നശിപ്പിക്കാൻ തുടങ്ങിയത്.
   Published by:Naseeba TC
   First published:
   )}