പൂനെ: മദ്യത്തിനെതിരെ ബോധവത്കറണവുമായി തെരുവില്‍ പാല് വിതരണം ചെയ്ത് യുവാവ്. 'മദ്യം ഒഴിവാക്കൂ, പാല് കുടിക്കൂ' എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു പാല് വിതരണം. രാവണന്റെ വേഷം ധരിച്ചുകൊണ്ടായിരുന്നു മദ്യത്തിനെതിരായ പ്രചാരണം. സന്നദ്ധപ്രവര്‍ത്തകനായ അരുണ്‍ ആണ് വ്യത്യസ്തമായ ബോധവത്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ആളുകളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുത്ത് കളയണം, അവര്‍ മദ്യം ഒഴിവാക്കണമെന്നും രാവണ വേഷധാരിയായ അരുണ്‍ പറയുന്നു. നിലവില്‍ സമൂഹത്തില്‍ മദ്യത്തിന്റെ ഉപയോഗംവര്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി നിരവധി കുടുംബങ്ങളാണ് തകരുന്നതെന്ന് അരുണ്‍ പറയുന്നു.
പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഇത്തരത്തില്‍ ഒരു പ്രചാരണം തെരുവില്‍ നടത്തിയത്. പുതുവര്‍ഷത്തിലാണ് പലരും മദ്യപിച്ച് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ സമാധാനത്തോടെ ആഘോഷിക്കേണ്ടതാണ് പുതുവര്‍ഷമെന്ന് അദ്ദേഹം പറയുന്നു.
Also Read-Viral video | തിളച്ച എണ്ണയിൽ കയ്യിട്ട് പക്കോഡ വറുക്കുന്ന വിൽപ്പനക്കാരൻ; വീഡിയോ വൈറൽ
ഭാര്യയേയും കുട്ടിയേയും കണ്ടെത്തിയാല്‍ 5,000 രൂപ പാരിതോഷികം; സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിന്റെ അഭ്യര്‍ത്ഥന
കാണാതെപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒരു ഭര്‍ത്താവ്. ജോലി സംബന്ധമായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ഭാര്യ കാണാതായ വിവരം അറിയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് വൈറലായത്.
'ഡിസംബര്‍ 9 മുതല്‍ ഈ സ്ത്രീയെയും കുട്ടിയെയും കാണാനില്ല. കണ്ടെത്തുന്നവര്‍ ദയവായി എന്നെ അറിയിക്കൂ. കണ്ടെത്തുന്നവര്‍ക്ക് 5,000 രൂപ പാരിതോഷികം ലഭിക്കും'' അദ്ദേഹം പോസ്റ്റ് ചെയ്തു.
ബംഗാളിലെ പിംഗ്ല ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 9 ന് മരപ്പണിക്കാരനായ ഭര്‍ത്താവ് ഹൈദരാബാദില്‍ പോയിരുന്നു. അന്ന് രാത്രിയാണ് ഭാര്യയും കുട്ടിയും കാണാതായത്. വിവരം അറിഞ്ഞ് തിരിച്ചെത്തിയ ഇയാള്‍ ഭാര്യയെയും കുട്ടിയെയും തേടി പലയിടത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അവസാന ആശ്രയമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
Also Read-Avid Readers | സെയ്ഫ് അലി ഖാന് മുതല്‍ ബരാക് ഒബാമ വരെ; പുസ്തകപ്രേമികളായ സെലിബ്രിറ്റികളെ പരിചയപ്പെടാം
കാമുകനൊപ്പമാണ് ഭാര്യ പോയെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. രാത്രിയില്‍ ഭാര്യ ഈ വ്യക്തിയോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പൊലീസിനെ വിശദമായി അറിയിച്ചിരുന്നതായി ഭര്‍ത്താവ് പറഞ്ഞു.
ഡിസംബര്‍ 9 ന് രാത്രി ഒരു നമ്പറില്ലാത്ത നാനോ കാര്‍ ഈ പ്രദേശത്തേക്ക് വന്നതായും ഭാര്യ അതേ വാഹനത്തില്‍ കയറിപോയെന്നുമാണ് സംശയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാര്യയും കുട്ടിയും മടങ്ങിവരുന്നതിനായി കാത്തിരിക്കുകയാണെന്നും ഭര്‍ത്താവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.