നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • James Blunt Song | ഉച്ചത്തില്‍ പാട്ട് വെച്ച് അയല്‍ക്കാരെ ശല്യം ചെയ്തു; യുവാവിന് 1,40,000 രൂപ പിഴ

    James Blunt Song | ഉച്ചത്തില്‍ പാട്ട് വെച്ച് അയല്‍ക്കാരെ ശല്യം ചെയ്തു; യുവാവിന് 1,40,000 രൂപ പിഴ

    ഇത് ചുറ്റുമുള്ളവരുടെ ഉറക്കം കെടുത്തിയെന്നും അവര്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

    • Share this:
      പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവരാണ് നമ്മള്‍ എല്ലാവരും. ഒരു സംഗീത ആരാധനാകുക എന്നതും നല്ല കാര്യമാണ്. എന്നാല്‍ നമുക്ക് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ അയല്‍ക്കാരെ നിര്‍ബന്ധിപ്പിച്ച് കേള്‍പ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇംഗ്ലണ്ടില്‍ ജെയിംസ് ബ്ലണ്ടിന്റെ (james blunt) പാട്ടുകള്‍ വെച്ച് അയല്‍ക്കാരെ (neighbours) ശല്യം ചെയ്ത യുവാവിന് 1400 പൗണ്ട് (1,40,319 രൂപ) ആണ് പിഴ (fine) ചുമത്തിയത്. പ്ലിമൗത്ത് സ്വദേശിയായ മാര്‍ക് കാരിക്കാണ് (mark carey) 'യു ആര്‍ ബ്യൂട്ടിഫുള്‍' എന്ന ബ്ലണ്ടിന്റെ ഗാനം ഉറക്കെ പ്ലേ ചെയ്തതിന് പിഴ ചുമത്തിയത്. ഇത് ചുറ്റുമുള്ളവരുടെ ഉറക്കം കെടുത്തിയെന്നും അവര്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും ഉത്കണ്ഠയും ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

      പ്ലിമൗത്ത് മജിസ്ട്രേറ്റ് കോടതിയാണ് കാരിയുടെ കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. താന്‍ വേദനാജനകമായ ഒരു വേര്‍പിരിയലിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ടാണ് 2004ല്‍ പുറത്തിറങ്ങിയ ഈ ഗാനം ആസ്വദിച്ചതെന്നും കോടതിയില്‍ വാദത്തിനിടെ കാരി വ്യക്തമാക്കി. എന്നാൽ ഇത്തരത്തിൽ ഉറക്കെ പാട്ട് വയ്ക്കുന്നത് കാരിയുടെ സ്ഥിരം പരിപാടിയാണ്. ഇക്കാര്യത്തിൽ ആദ്യമായിട്ടില്ല കാരിയ്ക്ക് അധികൃതരിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത്.

      പ്ലൈമൗത്ത് ഹെറാള്‍ഡ് റിപ്പോർട്ട് അനുസരിച്ച്, 49കാരനായ ഹാരിക്കെതിരെ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിന് കൗണ്‍സിലിന് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു. ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ മൂന്ന് കത്തുകള്‍ അവഗണിച്ചതിനു ശേഷം, 2020 ഒക്ടോബറില്‍ അദ്ദേഹത്തിന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

      എന്നാല്‍ കാരി ഈ മുന്നറിയിപ്പുകളൊന്നും ശ്രദ്ധിക്കാതെ ഉച്ചത്തില്‍ പാട്ടുകള്‍ വെയ്ക്കുന്നത് തുടര്‍ന്നു. ജൂലൈ 25നും ഓഗസ്റ്റ് 4നും ഇടയില്‍ മൂന്ന് തവണ കാരി ഇത് തുടര്‍ന്നുവെന്നും പ്ലിമൗത്ത് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍, കാരി രാത്രി സമയങ്ങളില്‍ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.പിന്നീട് അയല്‍ക്കാര്‍ ഈ റെക്കോര്‍ഡുകള്‍ പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥർക്ക് നല്‍കുകയും, അതിനുശേഷം അവര്‍ കാരിക്ക് 100 പൗണ്ട് (10,000 രൂപ) പിഴ നോട്ടീസ് നല്‍കുകയും ചെയ്തു. ബ്ലണ്ടിന്റെ യു ആര്‍ ബ്യൂട്ടിഫുള്‍ എന്ന ഗാനം പ്ലേ ചെയ്തതിനാണ് അവസാനമായി കാരിക്ക് പിഴയിട്ടത്. ഇതിനെത്തുടര്‍ന്ന്, പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥര്‍ വാറണ്ട് പുറപ്പെടുവിച്ചു. കാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് ടെലിവിഷന്‍ സെറ്റുകളും സ്പീക്കറുകളും മറ്റ് സംഗീത ഉപകരണങ്ങളും അവര്‍ പിടിച്ചെടുത്തു. കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ നോട്ടീസ് പ്രകാരം കാരി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
      Published by:Sarath Mohanan
      First published:
      )}