ഇന്റർഫേസ് /വാർത്ത /Buzz / നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ യുവാവ് ഡിറ്റക്റ്റീവ് വേഷമണിഞ്ഞപ്പോൾ തുമ്പുണ്ടായത് 70 നായ മോഷണക്കേസുകൾക്ക്

നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ യുവാവ് ഡിറ്റക്റ്റീവ് വേഷമണിഞ്ഞപ്പോൾ തുമ്പുണ്ടായത് 70 നായ മോഷണക്കേസുകൾക്ക്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ലാബ്രഡോർ, വൈസ്റ്റീസ്, പഗ്, തുടങ്ങി അനവധി ഇനത്തിൽപ്പെടുന്ന 40 ലക്ഷത്തോളം രൂപ വില വരുന്ന 70 നായകളെയാണ് യുവാവ് കണ്ടെത്തിയത്...

  • Share this:

സ്പാനിയേൽ വിഭാഗത്തിൽപ്പെട്ട തന്റെ നായയെ നഷ്ടപ്പെട്ട വിഷമത്തിൽ കള്ളനെ പിടികൂടാ൯ ഡിറ്റക്റ്റീവായി വേഷമിട്ട യുവാവ് എഴുപതിലധികം നായ മോഷണ കേസുകളുടെ തുമ്പ് കണ്ടെത്തി. യുകെ സ്വദേശിയായ ടോണി ക്രോണി൯ എന്നയാളാണ് ഇത്രയും അധികം കേസുകളുടെ പിന്നാലെ പോയി പരിഹാരം കണ്ടെത്തിയത്. ആറോളം നായകൾ ഇയാളുടെ വീട്ടിൽ നിന്നു തന്നെ ഇതുവരെ കളവ് പോയിട്ടുണ്ടത്രേ.

തന്റെ നായകൾ എവിടെയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് മോഷണത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തെ പിന്തുടർന്ന് കാർമാർതെ൯ഷയറിലേക്ക് വണ്ടി ഓടിച്ചു പോവുകയായിരുന്നു കോണി൯. മെട്രോ യുകെ റിപ്പോർട്ട് പ്രകാരം നാല്പത് ലക്ഷം രൂപയോളം വില വരുന്ന എഴുപത് നായകളെയാണ് അവിടെ കണ്ടെത്തിയത്. ഇവ പല സ്ഥലങ്ങളിൽ നിന്നായി കുറ്റവാളി സംഘം മോഷണം നടത്തി കൊണ്ടു വന്നതായാണ് കണക്കാക്കപ്പെടുന്നത്.

You May Also Like- ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകനെ തോക്കു ചൂണ്ടി കൊള്ളയടിച്ചു; ദൃശ്യങ്ങൾ വൈറൽ

ലാബ്രഡോർ, വൈസ്റ്റീസ്, പഗ്, തുടങ്ങി അനവധി ഇനത്തിൽപ്പെടുന്ന നായകളുണ്ടെന്ന് ക്രോണി൯ പറയുന്നു. മറ്റു നായകകൾക്കിടയിൽ തന്റെ നായയെയും കണ്ടെത്തിയെന്ന് അദ്ദേഹം പറയുന്നു. എല്ലാ നായകളും ഭ്രാന്തു പോലെ കുരക്കുന്നുണ്ടായിരുന്നുവെന്നും എല്ലാം പോടിയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രോണിന്റെ നായ പേടി കാരണം വാൽ കാലുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച സ്ഥിതിയിലായിരുന്നു. ക്രോണി൯ കണ്ടെത്തിയ എഴുപത് നായകളിൽ 22 എണ്ണത്തെയും ഉടമകൾക്ക് തിരിച്ചു നൽകി കഴിഞ്ഞു. മറ്റുള്ളവയെ സുരക്ഷിതമായ കൂടുകളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

കുറച്ചു ദിവസം മുന്പ് അയർലാന്റിലെ വിക്ലോ പർവ്വതത്തിൽ നിന്ന് ഒരു ദന്പതികൾ ഒരു നായയെ രക്ഷിച്ച് പത്ത് കിലോമീറ്ററോളം ചുമന്ന് കൊണ്ടു വന്നിരുന്നു. ഇന്റർനെറ്റ് ഉപഭോക്താക്കൾ ദന്പതികളെ പ്രശംസിച്ചിരുന്നു. ഈ രക്ഷാപ്രവർത്തനത്തിന്റെ രംഗങ്ങൾ ടിക്ടോകിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. പിന്നീട് @/joypatrica എന്ന യൂസർ ട്വിറ്ററിലും ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.

You May Also Like- ഇതാ ആ സ്വപ്ന ജോലി; ഉറങ്ങുന്നതിന് ഒരു ലക്ഷത്തിന് മേൽ ശമ്പളം വാഗ്ദാനം ചെയ്ത് വെബ്സൈറ്റ്

വിക്ലോ പർവതത്തിൽ വഴി തെറ്റി എത്തിയ ലാബ്രഡോർ നായയെ ദന്പതികൾ എങ്ങനെ രക്ഷപ്പെടുത്തി എന്ന കഥ അനുസ്മരിക്കുകയായിരുന്നു ടിക്ടോക്കർ. ത്റെ സഹപ്രവർത്തകയുടെ കാണാതായ നായയെ ആണ് ഇരുവരും കൂടി രക്ഷപ്പെടുത്തിയത്.

ആളുകൾക്ക് നായകളോടുള്ള സ്നേഹം പലപ്പോഴും മനുഷ്യരോടുള്ള സ്നേഹത്തേക്കാൾ പതിന്മടങ്ങായി മാറും. ഈയടുത്ത് അമേരിക്കയിലെ ഒരു പണക്കാര൯ തന്റെ പേരിലുള്ള കോടികളുടെ സ്വത്ത് ലുലു എന്ന തന്റെ നായയുടെ പേരിൽ എഴുതി വെച്ചിരുന്നു. പണം മുഴുവ൯ ഒരു ട്രസ്റ്രിൽ നിക്ഷേപിക്കുകയും നായയെ പരിപാലിക്കുന്ന തന്റെ സുഹൃത്തിന് അതിൽ നിന്ന് നിശ്ചിത തുക ശന്പളമായും എഴുതി വെക്കുകയായിരുന്നു തന്റെ വിൽപത്രത്തിൽ.

First published:

Tags: Canine, Dog, Labradors, Pugs, Spaniel, Uk, Westies, കള്ള൯, നായ, നായ മോഷണം