നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വിവാഹം കഴിച്ച് യുവാവ്; ആശിർവദിച്ച് മൂവരുടെയും കുടുംബാംഗങ്ങൾ

  രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വിവാഹം കഴിച്ച് യുവാവ്; ആശിർവദിച്ച് മൂവരുടെയും കുടുംബാംഗങ്ങൾ

  അർജുൻ രണ്ട് സ്ത്രീകളുമായും പ്രണയത്തിലായിരുന്നുവെന്നും അതിനാൽ ഒരേ ദിവസം തന്നെ ഇരുവരെയും വിവാഹം കഴിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ

  Telengana

  Telengana

  • Share this:
   ഒരേ മണ്ഡപത്തിൽ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ച് തെലങ്കാനയിലെ ഗോത്ര വിഭാഗത്തിലുള്ള യുവാവ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ഘൻപൂർ ഗ്രാമത്തിലുള്ള അർജുൻ എന്ന യുവാവാണ് ഒരേ സമയം രണ്ട് യുവതികളെ വിവാഹം കഴിച്ചത്. ഇയാൾ ബിഎഡ് ബിരുദധാരിയാണ്. ജോലിയ്ക്കായി വിവിധ മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നുണ്ട്.

   അർജുൻ രണ്ട് സ്ത്രീകളുമായും പ്രണയത്തിലായിരുന്നുവെന്നും അതിനാൽ ഒരേ ദിവസം തന്നെ ഇരുവരെയും വിവാഹം കഴിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. “രണ്ട് പെൺകുട്ടികളും യുവാവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഒരേ പുരുഷന്റെ ഭാര്യമാരായിരിക്കുന്നതിൽ ഇരുവർക്കും പ്രശ്‌നങ്ങളില്ലെന്നും ആദിവാസി പാരമ്പര്യം അനുസരിച്ച് ഇത്തരം വിവാഹം അനുവദനീയമാണെന്നും“ മണ്ഡൽ പ്രജാ പരിഷത്തിലെ പന്ദ്ര ജൈവന്തറാവു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

   ജൂൺ 14 നാണ് വിവാഹം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉഷാ റാണി, സുരേഖ എന്നീ രണ്ട് യുവതികളും അർജുനനുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 4 വർഷമായി ഇവർ പ്രണയത്തിലായിരുന്നു. കുടുംബം മറ്റ് വിവാഹ ആലോചനകളുമായി സമീപിച്ചിരുന്നെങ്കിലും മൂവരും വിവാഹിതരായില്ല. ഇതിനിടെ അർജുൻ, രണ്ട് യുവതികളുടെയും കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെ ഇരു വീട്ടുകാരും അർജുനുമായുള്ള പെൺമക്കളുടെ വിവാഹത്തിന് സമ്മതം അറിയിച്ചു.

   നഗരങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടക്കാറില്ലെങ്കിലും ഗോത്ര സമൂഹത്തിൽ ഇത്തരം വിചിത്രമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഛത്തീസ്ഗഢിലെ ഒരു യുവാവ് ഒരേ സമയം രണ്ട് സ്ത്രീകളെ ഒരേ മണ്ഡപത്തിൽ കുടുംബാംഗങ്ങളുടെയും ഗ്രാമീണരുടെയും സാന്നിധ്യത്തിൽ വിവാഹം കഴിച്ചിരുന്നു. എല്ലാ ആചാരങ്ങളും അനുസരിച്ചുള്ള വിവാഹമായിരുന്നു ഇത്. 500 പേർ പങ്കെടുത്ത ചടങ്ങിൽ ചന്ദു മൗര്യ (24) എന്ന യുവാവ് തന്റെ രണ്ട് കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ചാണ് വിവാഹം കഴിച്ചത്.

   “ഇരുവരും യുവാവിനെ സ്നേഹിച്ചതിനാലും ആരെയും വഞ്ചിക്കാൻ കഴിയാത്തതിനാലും ഇരുവരെയും വിവാഹം കഴിക്കാൻ  തീരുമാനിക്കുകയായിരുന്നുവെന്ന്” യുവാവ് പറഞ്ഞു. ഇരുവരും തന്നോടൊപ്പം ഒരുമിച്ച് ജീവിക്കാൻ സമ്മതിച്ചതായും ചന്ദു വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ വർഷം ജൂലൈ 8ന്, മധ്യപ്രദേശിലെ ബെതുലിലെ സ്വദേശിയായ സന്ദീപ് യുക്ക് എന്ന യുവാവ് രണ്ട് യുവതികളെ ഒരുമിച്ച് വിവാഹം കഴിച്ചിരുന്നു.

   കഴിഞ്ഞ ദിവസം വിവാഹ വേദിയിൽ വരൻ തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതി എത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. വിവാഹം മുടങ്ങിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ, വീട്ടുകാർ വധുവും വരന്റെ അനുജനും തമ്മിലുള്ള വിവാഹം നടത്തി. പലിഗഞ്ച് സബ്ഡിവിഷനിലെ സിയാരാംപൂർ ഗ്രാമത്തിലുള്ള അനിൽ കുമാർ ആണ് കഥയിലെ നായകൻ. അതേ പ്രദേശത്ത് തന്നെയുള്ള മുരാർ‌ചക് ഗ്രാമവാസിയായ കുമാരി പിങ്കിയായിരുന്നു വധു. വിവാഹ വേദിയിൽ ഇരുവരും പരസ്പരം മാല കൈമാറ്റം ചെയ്തിരുന്നു. എന്നാൽ ബാക്കി ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സാഡ്സി സ്വദേശിയായ യുവതി പൊലീസുമായി വിവാഹ വേദിയിൽ എത്തിയത്.
   Published by:Anuraj GR
   First published:
   )}