നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • നാണയത്തുട്ടുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്തു; സാന്‍വിച്ച് 16 പീസുകളാക്കി നല്‍കി ഹോട്ടല്‍

    നാണയത്തുട്ടുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്തു; സാന്‍വിച്ച് 16 പീസുകളാക്കി നല്‍കി ഹോട്ടല്‍

    നാണയത്തുട്ടുകളുടെ അതേ വലിപ്പത്തിലുള്ള 16 പീസുകളാക്കി മുറിച്ച സാന്‍വിച്ചാണ് യുവാവിന് ഹോട്ടല്‍ നല്‍കിയത്.

    Image: Twitter

    Image: Twitter

    • Share this:
      ലണ്ടന്‍: സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ് ബ്രിട്ടനിലെ യുവാവിന് ലഭിച്ച പ്രഭാതഭക്ഷണം. നാണയത്തുട്ടുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് അതേവലിപ്പത്തില്‍ തന്നെ മുറിച്ച് നല്‍കി ഹോട്ടല്‍. 16 പീസുകളാക്കിയായിരുന്നു സാന്‍വിച്ച് യുവാവിന് ലഭിച്ചത്. 10പെന്‍സ് കോയിനുകളായിരുന്നു യുവാവ് നല്‍കിയത്.

      നാണയത്തുട്ടുകളുടെ അതേ വലിപ്പത്തിലുള്ള 16 പീസുകളാക്കി മുറിച്ച സാന്‍വിച്ചാണ് യുവാവിന് ഹോട്ടല്‍ നല്‍കിയത്. ഏതായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.



      ഡാരന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെയായി നിരവധി രസകരമായ കമന്റുകളാണ് എത്തിയിരിക്കുന്നത്.



      16 പീസുകളായി മുറിച്ച സാന്‍വിച്ചിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം തന്നെ 16.9കെ ലൈക്കും 1.1 കെ റീട്വീറ്റും ലഭിച്ചു.
      Published by:Jayesh Krishnan
      First published:
      )}