നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'അടക്കവും ഒതുക്കവുമില്ലാത്ത പെൺകുട്ടിയുണ്ടോ? അടുക്കള പരിചയവും വേണ്ട'; ജീവിത പങ്കാളിയെ തേടി യുവാവ്

    'അടക്കവും ഒതുക്കവുമില്ലാത്ത പെൺകുട്ടിയുണ്ടോ? അടുക്കള പരിചയവും വേണ്ട'; ജീവിത പങ്കാളിയെ തേടി യുവാവ്

    ''അടക്കവും ഒതുക്കവുമില്ലാത്ത..., അടുക്കളയിൽ കയറി പരിചയമില്ലാത്ത... വീട്ടു ജോലികളിൽ നൈപുണ്യമില്ലാത്ത തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന...''

    News18 Malayalam

    News18 Malayalam

    • Share this:
      ജീവിത പങ്കാളിയെ കുറിച്ച് പലരുടെയും സങ്കൽപം വ്യത്യസ്തമാകാം. ചിലർക്ക് സൗന്ദര്യം വേണം, മറ്റു ചിലർക്ക് ജോലിയുള്ളവളാകണം. വേറെ ചിലർക്ക് അടക്കവും ഒതുക്കവുമൊക്കെയാകും പ്രഥമ പരിഗണന. എന്നാൽ ലോക വനിതാ ദിനത്തിൽ ജീവിത പങ്കാളിയെ തേടിയുള്ള യുവാവിന്റെ വേറിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ അനുയോജ്യരായവർ ഉണ്ടെങ്കിൽ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെബിസൺ എന്ന യുവാവ് കുറിക്കുന്നത്. ജെബിസന്റെ ചിത്രവും വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയുള്ള പോസ്റ്റിൽ ജീവിത പങ്കാളി എങ്ങനെയുള്ള ആൾ ആയിരക്കണമെന്ന് കുറിച്ചിട്ടുണ്ട്.

      Also Read- Explained| ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ഏതെന്ന് അറിയാമോ? ഒരു ഡോസിന്റെ വില 18 കോടി രൂപ

      ‘‘ജീവിത പങ്കാളിയെ ആവശ്യമുണ്ട്....

      അടക്കവും ഒതുക്കവുമില്ലാത്ത...

      അടുക്കളയിൽ കയറി പരിചയമില്ലാത്ത... വീട്ടു ജോലികളിൽ നൈപുണ്യമില്ലാത്ത

      തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന...

      സാരി ഉടുക്കാൻ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാൻ അറിയണം... നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ അറിയുന്നവളായിരിക്കണം. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവളായിരിക്കണം.’’

      ഇതോടൊപ്പം ജെബിസണിന്റെ വയസ്സ്, ഭാരം, ഉയരം, ജോലി തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

      പോസ്റ്ററിനൊപ്പമുളള കുറിപ്പിൽ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നൽകുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.

      Also Read- Explained: പുതിയ എയർബാഗ് നിയമം കാർ ഉപഭോക്താക്കളെയും നിർമ്മാതാക്കളെയും എങ്ങനെ ബാധിക്കും



      ജീവിത പങ്കാളിയെ ആവശ്യമുണ്ടെന്ന പോസ്റ്റിനൊപ്പം ജെബിസണിന്റെ കുറിപ്പ് വായിക്കാം

      ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങൾക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങൾ ഫങ്ഷനുകളിൽ പോകുമ്പോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേൾക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളിൽ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട്. എന്നിരുന്നാലും ഞാൻ സൗമ്യതയോടെ പറയും ചോറാണെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലിൽ പോകാം .... ഇനി ബിരിയാണി ആണ് വേണ്ടതെങ്കിൽ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്പിലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലിൽ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താൻ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ എനിക്ക് പറ്റിയ ഒരാൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാൻ കണ്ടെത്തിയാൽ ചോറോ /ബിരിയാണിയോ /പാർട്ടിയോ നടത്താൻ ഞാൻ സന്നദ്ധനുമാണ്.

      Also Read- Viral Video | കിളിയുടെ ശബ്ദത്തിൽ പാടുന്ന 'മിമിക്രിക്കാരൻ' കടുവ; വീഡിയോ വൈറൽ
      Published by:Rajesh V
      First published:
      )}