ഈയിടെ ഡൽഹി മെട്രോയിൽ വസ്ത്രത്തിന്റെ പേരിൽ സദാപാര പോലിസിംഗ് നേരിടേണ്ടി വന്ന പെൺകുട്ടിയാണ് റിഥം ചനാന. ഈ വിവാദങ്ങൾക്കിടെ ഇപ്പോഴിതാ മറ്റൊരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. എൻവൈസി (ന്യൂയോർക്ക് സിറ്റി) മെട്രോ ട്രെയിനുള്ളിൽ വസ്ത്രമഴിച്ച് കുളിക്കുന്ന യുവാവിന്റെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആ പഴയ വീഡിയോയാണ് വീണ്ടും ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
എൻവൈസിയിൽ ഒരു കുളി എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ നവംബറിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. മെട്രോയിൽ കയറിയ യുവാവ് ആദ്യം ഒരു സ്യൂട്ട്‌കേസ് തന്റെ മുന്നിൽ വെച്ചു. ശേഷം അദ്ദേഹം തന്റെ വസ്ത്രമഴിച്ചു. വെള്ളം നിറച്ച ഒരു പാത്രം സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് എടുത്തു. ശേഷം സ്യൂട്ട്‌കേസിലേക്ക് കയറി നിന്ന് വെള്ളം ഒഴിക്കുകയായിരുന്നു. എന്നിട്ടായിരുന്നു കുളി. ഇതെല്ലാം കണ്ട് അദ്ഭുതത്തോടെയിരിക്കുകയാണ് മറ്റ് യാത്രക്കാർ.
എന്നാൽ വീഡിയോയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ വളരെ തമാശയായിട്ടാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. എന്നാൽ മറ്റ് ചിലർ ഇതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ” ലൈക്കിനും വ്യൂവിനും വേണ്ടി ചിലർ എന്ത് ചെയ്യാനും മടിക്കില്ല,” എന്നായിരുന്നു ഒരാളുടെ കമന്റ്. ” ഈ മനുഷ്യനോട് സ്‌നേഹം തോന്നുന്നു. അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം ഉണ്ട്,’ എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തിരുന്നത്.
” ഒരു കാൻ വാട്ടർ, സോപ്പ്, സ്‌പോഞ്ച് ഇതെല്ലാം സ്യൂട്ട് കേസിൽ അടുക്കിവെയ്ക്കാൻ എടുത്ത സമയം മതി കുളിക്കാൻ. എനിക്കറിയാം അദ്ദേഹം ലൈക്കിന് വേണ്ടി അഭിനയിക്കുകയാണെന്ന്,” എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ” ഒരു തുള്ളിപോലും പുറത്തേക്ക് വീഴാതെയുള്ള വളരെ നല്ല കുളി,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഡൽഹി മെട്രോയയിൽ ബ്രാലെറ്റ് ടോപ്പും മിനി സ്‌കേർട്ടും ധരിച്ച യാത്ര ചെയ്ത റിഥം ചനാന എന്ന പെൺകുട്ടി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
Also read-‘എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം’: ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി
എന്നാൽ പിന്നീട് അവർ തന്റെ വസ്ത്രധാരണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. മറ്റുള്ളവർ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നത് താൻ ശ്രദ്ധിക്കുന്നില്ലെന്ന് ചനാന പ്രതികരിച്ചു.അതിന് കാരണം ഓരോരുത്തരും എന്ത് ധരിക്കണമെന്നത് അവരവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് റിഥം ചനാന വ്യക്തമാക്കി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിഥം തന്റെ വേഷത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. റിഥം ചനാനയുടെ കുടുംബം ഒരു യാഥാസ്ഥിതിക കുടുംബമാണ്. അവളുടെ ഇത്തരത്തിലുള്ള ഫാഷൻ വസ്ത്രധാരണത്തെ കുടുംബം ഒരു തരത്തിലും പിന്തുണക്കുന്നില്ല എന്ന കാര്യവും റിഥം തുറന്ന് സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Metro Train, Viral video