നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ചിക്കൻ ന​​​​ഗെറ്റിനൊപ്പം സോസ് നൽകിയില്ല, റെസ്റ്റോറന്റിൽ ബോംബ് വെക്കുമെന്ന് യുവാവിന്റെ ഭീഷണി

    ചിക്കൻ ന​​​​ഗെറ്റിനൊപ്പം സോസ് നൽകിയില്ല, റെസ്റ്റോറന്റിൽ ബോംബ് വെക്കുമെന്ന് യുവാവിന്റെ ഭീഷണി

    സ്‌ഫോടനത്തക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് ഗോൾ‌വിറ്റ്‌സറെയും പോലീസ് അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണി പോലീസിനോട് സമ്മതിച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

    Credit | Timesnow

    Credit | Timesnow

    • Share this:
      ഇഷ്ടപ്പെട്ട ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അത് ലഭിച്ചില്ലെങ്കിൽ പ്രകോപിതരാവുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചില രുചികരമായ വിഭവങ്ങൾക്ക് ആരാധകരും കൂടും. പ്രശസ്തമായ മിക്കവാറും എല്ലാ ഭക്ഷണശാലകളിലും ലഭിക്കുന്ന ഒരു വിഭവമാണ് ചിക്കൻ നഗെറ്റ്സ്. ലോകത്തെ ഏറ്റവും പ്രശസ്ത ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ ഒന്ന് കൂടിയാണിത്. ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡ് അവരുടെ ചിക്കൻ നഗ്ഗെറ്റുകൾ മക് നഗ്ഗെറ്റ് എന്ന പേരിലാണ് വിപണിയിൽ എത്തിക്കുന്നത്. ഡീപ് ഫ്രൈ ചെയ്ത മക് നഗ്ഗെറ്റ് മക്ഡൊണാൾഡിന്റെ ഔട്ട്ലറ്റുകളിൽ നിന്നും ഏറ്റവും അധികം വിറ്റഴിയുന്ന വിഭവങ്ങളിൽ ഒന്നാണ്. മക് നഗറ്റ്സ് ഓർഡർ ചെയ്യുന്നതിനായി ഇതിന്റെ ഒരു മില്യൺ ആരാധകർ എപ്പോഴും മക് ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റ് എപ്പോഴും പ്രതീക്ഷിക്കുന്നതായും കമ്പനി അവകാശപ്പെടുന്നു.

      അതേസമയം, തന്റെ ഇഷ്ടവിഭവമായ ചിക്കൻ ന​ഗെറ്റ്സിനൊപ്പം സോസ് നൽകാത്തതിൽ വിറളി പിടിച്ചിരിക്കുകയാണ് അമേരിക്കയിലെ അയോവയിലുള്ള ഒരു മക്ന​ഗെറ്റ് ആരാധകൻ. ഓർഡർ ചെയ്യുമ്പോൾ സംഭവിക്കുന്ന പിഴവുകൾ കാരണം റെസ്റ്റോറന്റുകാരും ഉപഭോക്താക്കളും തമ്മിലുള്ള കശപിശ സാധാരണമാണെങ്കിലും റോബർട്ട് ഗോൾവിറ്റ്‌സർഎന്നയാൾ കുറച്ച് കടന്ന കൈ തന്നെ പ്രയോ​ഗിച്ചു. സോസ് നൽകാൻ മറന്നുപോയതിൽ കോപം അടക്കാനാവാതെ റോബർട്ട് റെസ്റ്റോറന്റിൽ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. റെസ്റ്റോറന്റ് ബോംബിട്ട് തകർക്കുമെന്നും സോസ് വയ്ക്കാൻ മറന്ന ജീവനക്കാരനെ ഇടിച്ച് പഞ്ചറാക്കുമെന്നും ഇയാൾ പറഞ്ഞെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

      ബോംബ് ഭീഷണിയെ തുടർന്ന് റെസ്റ്റോറന്റ് ജീവനക്കാർ സംഭവം പോലീസിനെ അറിയിച്ചു. സ്‌ഫോടനത്തക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് ഗോൾ‌വിറ്റ്‌സറെയും പോലീസ് അറസ്റ്റ് ചെയ്തു. ബോംബ് ഭീഷണി പോലീസിനോട് സമ്മതിച്ച ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

      എന്നാൽ, ചിക്കൻ നഗെറ്റുമായി ബന്ധപ്പെട്ട വിചിത്രമായ സംഭവമല്ല ഇത്. കഴിഞ്ഞവർഷം യു‌എസിൽ കോവിഡ് കാരണം ലോക്ക്ഡൗൺ‌ പ്രഖ്യാപിച്ചപ്പോൾ‌, ഒരാൾ‌ ഒരു ദിവസത്തിനിടെ വെൻ‌ഡിയുടെ 11 റെസ്റ്റോറന്റുകളിലേക്ക് രണ്ടു തവണവീതം പോയി ചിക്കൻ‌ നഗെറ്റുകൾ‌ ശേഖരിച്ചിരുന്നു. യു‌എസിലെ വെൻ‌ഡിയുടെ ഡ്രൈവ് ത്രൂ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുന്നവർക്ക് നാല് പീസ് സൗജന്യ ചിക്കൻ നഗെറ്റുകൾ നൽകുകയായിരുന്നു. ഓഫറിൽ ഒരു ഉപഭോക്താവിന് ഒരു പാക്കറ്റ് സൗജന്യ നഗ്ഗെറ്റുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതാണ് ഓഫർ മുതലാക്കാൻ 11 ഔട്ട്ലെറ്റുകലിലേക്ക് കാറോടിക്കാൻ ഇയാളെ നിർബന്ധിതനാക്കിയത്.

      2017ൽ നടന്ന അമേരിക്കയിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ മതിയായ ചിക്കൻ നഗെറ്റുകൾ നൽകാത്ത ഫാസ്റ്റ്ഫുഡ് തൊഴിലാളിക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം, ഒരു വീഡിയോ ഗെയിം കഥാപാത്രത്തിന്റെ രൂപത്തിലുള്ള ഒരു മക്ഡൊണാൾഡ് ചിക്കൻ ന​ഗെറ്റ് 1,00,000 ഡോളറിനാണ് ഓൺലൈനിൽ വിറ്റത്. 'പോളിസ്ന' എന്ന ഉപയോക്താവാണ് ഓൺലൈൻ വിപണന വെബാസൈറ്റായ ഇ-ബേയിൽ ഈ വിഭവം പട്ടികപ്പെടുത്തിയത്.
      Published by:Sarath Mohanan
      First published:
      )}