• HOME
  • »
  • NEWS
  • »
  • buzz
  • »
  • പത്രക്കടലാസ് കൊണ്ടുള്ള ഗൗണ്‍ ധരിച്ച് യുവാവ്; ഉർഫി ജാവേദ് ആണോ എന്ന് സോഷ്യൽമീഡിയ

പത്രക്കടലാസ് കൊണ്ടുള്ള ഗൗണ്‍ ധരിച്ച് യുവാവ്; ഉർഫി ജാവേദ് ആണോ എന്ന് സോഷ്യൽമീഡിയ

'എഗെയ്ൻ വിത്ത് ന്യൂസ് പേപ്പർ' എന്ന ടാഗ് ലൈനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

  • Share this:

    തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കാൻ എല്ലാ മനുഷ്യരും ആശ്രയിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ വൈറലായ ഒരു ചെറുപ്പക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പത്രക്കടലാസ് കൊണ്ട് ഗൗൺ നിർമ്മിച്ച് അതും ധരിച്ച് എത്തിയ ചെറുപ്പക്കാരന്റെ വീഡിയോയാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തരുൺ എന്നയാളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം നിരവധി പേർ അദ്ദേഹത്തെ ട്രോളി കമന്റ് ചെയ്തിരുന്നു. എന്നാൽ കുറച്ച് പേർ തരുണിന്റെ ഈ പരീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

    മുമ്പും രസകരമായ വീഡിയോകൾ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നയാളാണ് തരുൺ. പേപ്പർ പ്ലേറ്റ്, സ്‌ട്രോ എന്നിവയും തരുണിന്റെ വസ്ത്ര പരീക്ഷണത്തിന് പാത്രമായിട്ടുണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ന്യൂസ് പേപ്പറിലായിരുന്നു. പത്രക്കടലാസ് ഉപയോഗിച്ച് അതിമനോഹരമായ ഗൗൺ ആണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. വീ-നെക്ക്‌ലൈനാണ് ഗൗണിനുള്ളത്. അതൊടൊപ്പം തന്നെ ഗൗണിന് ചേരുന്ന കമ്മലും ഹെയർബോയും അദ്ദേഹം ന്യൂസ് പേപ്പർ ഉപയോഗിച്ച് തന്നെ നിർമ്മിച്ചിട്ടുണ്ട്. ഒപ്പം പേപ്പറിൽ നിർമ്മിച്ചെടുത്ത ഒരു ചിത്രശലഭത്തെയും അദ്ദേഹം നെറ്റിയിൽ അണിഞ്ഞിരിക്കുന്നത് കാണാം. ഇതെല്ലാം ധരിച്ച് നിൽക്കുന്ന വീഡിയോയാണ് തരുൺ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

    എഗെയ്ൻ വിത്ത് ന്യൂസ് പേപ്പർ എന്ന ടാഗ് ലൈനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 18000ഓളം പേരാണ് തരുണിന്റെ വീഡിയോ കണ്ടത്. അതേസമയം തരുണിന്റെ വേഷത്തെ ട്രോളിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. ”നല്ല വേഷം, നല്ല പരിശ്രമം എന്നായിരുന്നു ചിലർ കമന്റ് ചെയ്തത്. ഈ വസ്ത്രവും ധരിച്ച് എങ്ങനെ ബാത്ത് റൂമിൽ പോകാൻ കഴിയുമെന്നാണ് മറ്റൊരാൾ ചോദിച്ചത്.

    വ്യത്യസ്തമായ വസ്ത്രങ്ങളിലൂടെ പ്രസിദ്ധയായ ഊർഫി ജാവേദിനോടാണ് തരുണിനെ പലരും സാമ്യപ്പെടുത്തിയത്. ബോളിവുഡ് നടിയായ ഉർഫി ജാവേദ് വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കോസ്റ്റ്യൂം ഡിസൈനറുടെ ആവശ്യമില്ലാതെ എന്ത് വസ്തുവും വസ്ത്രമാക്കി മാറ്റുന്നതും ആ വസ്ത്രത്തിൽ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഉർഫി ജാവേദ് ഹോബിയാക്കി മാറ്റിയിട്ടുണ്ട്. ബ്ലേഡുകളും ഗ്ലാസുകളും മറ്റും വസ്ത്രമായി രൂപാന്തരപ്പെടുത്തി ഉർഫി പരീക്ഷണം നടത്തിയിട്ടുണ്ട്.

    Also read- കടുവയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കൾക്ക് സംഭവിച്ചത്; വീഡിയോ വൈറൽ

    പഴയ ടേപ്പ് റെക്കോർഡ് കാസറ്റിന്റെ റീൽ വസ്ത്രമാക്കി മാറ്റി ഉർഫി ജാവേദ് രംഗത്തെത്തിയതും വൈറലായിരുന്നു. ഈ ചിത്രത്തിന് അഭിനന്ദനവും ഒപ്പം നിരവധി വിമർശനവും ലഭിച്ചിരുന്നു. എത്രയൊക്കെ ട്രോൾ ചെയ്യപ്പെട്ടിട്ടും, വിമർശനം നേരിട്ടിട്ടും, ഭീഷണികൾ ഉണ്ടായിട്ടും വച്ച കാൽ പിന്നോട്ടില്ല എന്ന നിലപാടാണ് ഉർഫിയ്ക്കുള്ള. ആരും ചിന്തിക്കുക പോലുമില്ലാത്ത വേഷവിധാനവുമായാണ് ഉർഫി പലപ്പോഴും രംഗത്തെത്താറുള്ളത്. അത്യന്തം വിചിത്രമായ വസ്ത്ര പരീക്ഷണങ്ങളാണ് ഈ മുൻ ബിഗ് ബോസ് മത്സരാർത്ഥിയെ എന്റർടൈൻമെന്റ് വാർത്തകളിലെ സ്ഥിരസാന്നിധ്യമാക്കുന്നത്.

    Published by:Vishnupriya S
    First published: