നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Multi-speciality Veterinary Hospital | വളർത്തുനായയെ നഷ്ടപ്പെട്ട യുവാവ് രാജ്യത്തെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിച്ചു

  Multi-speciality Veterinary Hospital | വളർത്തുനായയെ നഷ്ടപ്പെട്ട യുവാവ് രാജ്യത്തെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സ്ഥാപിച്ചു

  തന്റെ പ്രിയപ്പെട്ട നായയെ നഷ്ടപ്പെട്ടപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന നഷ്ടത്തിന്റെ സ്മരണയ്ക്കായാണ് ദേശായി ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മൃഗാശുപത്രിക്ക് തുടക്കം കുറിച്ചത്.

  • Share this:
   ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പൂർണ്ണ സജ്ജമായ (Fully-equipped) വെറ്ററിനറി ആശുപത്രി (Veterinary hospital) മൃഗ സ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ വെന്റിലേറ്റർ കൂടി ഉണ്ടെങ്കിലോ? ഇത്തരത്തിൽ വെന്റിലേറ്റർ സൌകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ മൃഗാശുപത്രി ഉള്ള സംസ്ഥാനം എന്ന ബഹുമതി നേടിയിരിക്കുകയാണ് ഗുജറാത്ത്. അടുത്തിടെ മൃഗങ്ങൾക്കായി അഹമ്മദാബാദിൽ തുറന്ന ആശുപത്രിയുടെ പേര് ബെസ്റ്റ്ബഡ്സ് (BestBuds ) പെറ്റ് ഹോസ്പിറ്റൽ എന്നാണ്. ഈ ഹോസ്പിറ്റലിന്റെ പിറവിക്ക് പിന്നിൽ രസകരമായ ഒരു കഥ കൂടിയുണ്ട്.

   ഗുജറാത്തുകാരനായ ശൈവൽ ദേശായിയാണ് (Shaival Desai) ബെസ്റ്റ്ബഡ്സ് പെറ്റ് ഹോസ്പിറ്റലിന്റെ സ്ഥാപകൻ. കഴിഞ്ഞ വർഷം തന്റെ പ്രിയപ്പെട്ട നായയെ നഷ്ടപ്പെട്ടപ്പോൾ തനിക്ക് അനുഭവിക്കേണ്ടി വന്ന നഷ്ടത്തിന്റെ സ്മരണയ്ക്കായാണ് ദേശായി ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മൃഗാശുപത്രിക്ക് തുടക്കം കുറിച്ചത്. ഉടനടി വൈദ്യസഹായം ആവശ്യമുള്ള അസുഖമാണ് അദ്ദേഹത്തിന്റെ വളർത്തു നായയെ ബാധിച്ചിരുന്നത്. എന്നാൽ നഗരത്തിലെ ശരിയായ മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം കാരണം, ദേശായിക്ക് തന്റെ നായ അന്ത്യശ്വാസം വലിക്കുന്നത് കണ്ടിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ആ സംഭവമാണ് ബെസ്റ്റ്ബഡ്സ് എന്ന ആശുപത്രിയുടെ പിറവിക്ക് കാരണം.

   "ഒരു വർഷം മുമ്പ് എന്റെ നായയെ നഷ്ടപ്പെട്ടപ്പോഴാണ് വളർത്തുമൃഗങ്ങൾക്കായി ഒരു മൾട്ടി-സ്പെഷ്യാലിറ്റി (Multi-specialty) ഹോസ്പിറ്റൽ എന്ന ആശയം എന്റെ മനസ്സിൽ തോന്നിയത്. എനിക്ക് എന്റെ നായയെ നഷ്ടമായത് അങ്ങേയറ്റം വേദനാജനകമായ ഒരു അനുഭവമായിരുന്നു. ചികിത്സയ്ക്ക് ശരിയായ സൗകര്യങ്ങൾ ലഭിക്കാത്തത് മൂലമാണ് എനിക്ക് എന്റെ നായയെ നഷ്ടപ്പെട്ടത്. അപ്പോഴാണ് നഗരത്തിൽ വളർത്തുമൃഗങ്ങൾക്കായി ഒരു ആശുപത്രി നിർമ്മിക്കാൻ ഞാൻ തീരുമാനിച്ചത്," ദേശായി എഎൻഐ (ANI ) യോട് പറഞ്ഞു.

   ദേശായി നിർമ്മിച്ച ബെസ്റ്റ്ബഡ്സ് എന്ന ആശുപത്രിയിൽ വെന്റിലേറ്ററും പ്രവർത്തനക്ഷമമായ ഓപ്പറേഷൻ തിയേറ്ററുമുണ്ട്. പൂർണ്ണ സൗകര്യങ്ങളോട് കൂടിയ ആശുപത്രിയിലെ സേവനം തികച്ചും സൗജന്യമാണ്. ആശുപത്രിയിലേക്ക് വരുന്ന ഏതൊരു മൃഗത്തെയും സൗജന്യമായി ചികിത്സിക്കും. അഹമ്മദാബാദിലെ ഈ ആശുപത്രി രാജ്യത്തെ തന്നെ ആദ്യത്തെ വെന്റിലേറ്റർ സൌകര്യമുള്ള മൃഗാശുപത്രിയാണ്. "വളർത്തുമൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ആശുപത്രിയിൽ വന്നാൽ ഒറ്റത്തവണ കൊണ്ട് പരിഹാരമാകും. പുതുതായി തുറന്ന ബെസ്റ്റ്ബഡ്സ് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററുകൾ പൂർണ്ണ സജ്ജമാണ്," ദേശായി കൂട്ടിച്ചേർത്തു.

   Also Read-സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത; മൃഗശാലാ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി

   ഗുജറാത്തിലെ ഈ ആശുപത്രിയുടെ വാർത്ത സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്നാണ് ശ്രദ്ധ നേടിയത്. മൃഗസ്നേഹികളും അല്ലാത്തവരുമടക്കം ദേശായിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു. മ്യഗങ്ങൾക്കുവേണ്ടി ആരംഭിച്ച ഈ ആശുപത്രിക്ക് പിന്നിലുള്ള നന്മയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്താൻ ആശംസിക്കുകയും ചെയ്തു. "മഹത്തായ സംരംഭം! ദേശായി ഒരു യഥാർത്ഥ ഹീറോ ആണ്" എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
   Published by:Jayesh Krishnan
   First published:
   )}