• HOME
  • »
  • NEWS
  • »
  • buzz
  • »
  • Formula 1 | പ്രതിശ്രുത വധുവിനു വേണ്ടി ഫോർമുല വൺ ടിക്കറ്റ് അന്വേഷിച്ച് കാൻസർ ബാധിതനായ യുവാവ്; പോസ്റ്റ് വൈറൽ

Formula 1 | പ്രതിശ്രുത വധുവിനു വേണ്ടി ഫോർമുല വൺ ടിക്കറ്റ് അന്വേഷിച്ച് കാൻസർ ബാധിതനായ യുവാവ്; പോസ്റ്റ് വൈറൽ

മാത്യുവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.

  • Last Updated :
  • Share this:
    തന്റെ പ്രതിശ്രുത വധുവിന് നേരിട്ടു കാണാൻ സാധിക്കുന്ന ഫോർമുല 1 റേസിനെക്കുറിച്ച് അന്വേഷിച്ച് യുവാവ്. റെഡ്‌ഡിറ്റിലാണ് (Reddit) മാത്യു എന്ന യുവാവ് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. ഫോർമുല 1 ആരാധകരിൽ ഒരാളാണ് തന്റെ പ്രതിശ്രുത വധു എന്നും റേസിംഗ് നേരിട്ട് കാണാൻ അവൾ ആഗ്രഹിക്കുന്നതായും മാത്യു പറഞ്ഞു.

    "അവൾ ഒരു റെഡ് ബുൾ ആരാധികയാണ്. അവർ ഒപ്പിട്ട ചിത്രങ്ങൾ പോലും അവളുടെ പക്കലുണ്ട്. അവൾക്ക് അത് എങ്ങനെ ലഭിച്ചുവെന്ന് എനിക്കും അറിയില്ല", മാത്യു കുറിച്ചു.

    ഒരു വർഷം മുൻപ് തനിക്കു മസ്തിഷ്ക കാൻസർ ബാധിച്ചതായും മാത്യു വെളിപ്പെടുത്തി. "എന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുകയാണ്. അതിനു മുൻപ് അവൾക്ക് വലിയ എന്തെങ്കിലും സമ്മാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രോഗം കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. അത് അവൾക്കറിയില്ല, കാരണം ഞാൻ അവളെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല", മാത്യു റെഡ്‌ഡിറ്റിൽ എഴുതി.

    ടിക്കറ്റുകളുടെ വില എത്രയാണെന്ന് ആരെങ്കിലും പറയാമോ എന്നും അസുഖം കാരണം ധാരാളം പണം ഇപ്പോൾ തന്നെ ചെലവായെന്നും തനിക്ക് ഏറ്റവും താങ്ങാനാവുന്നത് ഏതാണെന്ന് അറിയിക്കാമോ എന്നും മാത്യു പോസ്റ്റിൽ ചോദിച്ചു. ടിക്കറ്റ് വിൽക്കുന്ന ചില വെബ്‌സൈറ്റുകൾ താൻ കണ്ടെന്നും അവയിൽ നല്ലത് ഏതാണെന്നു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    മാത്യുവിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. അപരിചിതനായ ഒരു മനുഷ്യനെ സഹായിക്കുന്നത് മനോഹരമായ കാര്യം ആണെന്നും മാത്യു ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു.

    ''ഞാൻ കുറച്ച് വർഷങ്ങളായി റെഡ്ഡിറ്റ് വായിക്കാറുണ്ട്. ഒരുപാട് പോസ്റ്റുകൾ വായിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഇതുവരെ ഒരു പോസ്റ്റിനും മറുപടി നൽകിയിട്ടില്ല. നിങ്ങളുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ്", എന്നാണ് മറ്റൊരാൾ കുറിച്ചത്.

    Also read : ആകാശത്തിലൂടെ പറന്ന് വന്ന് ഫുഡ് ഡെലിവറി; വൈറലായി ജെറ്റ് പാക്ക് വീഡിയോ

    ''ഇതുപോലുള്ള പോസ്റ്റുകൾ കാണുമ്പോഴാണ് എന്റെ വേദനകളൊക്കെ ചെറുതാണെന്ന് തോന്നുന്നത്. ആശംസകൾ സുഹൃത്തേ, നിങ്ങൾക്ക് ഫോർമുല 1 ടിക്കറ്റുകൾ ലഭിച്ചെന്നുള്ള സന്തോഷകരമായ വാർത്ത ഉടൻ കേൾക്കാൻ ഇടയാകട്ടെ", എന്ന് മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു.

    ഒരു റെസ്റ്റോറന്റ് അതിന്റെ ഉപഭോക്താക്കൾക്കായുള്ള നിയമങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിനെക്കുറിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കു വെച്ച കുറിപ്പ് അടുത്തിടെ വൈറലായിരുന്നു. ''പുകവലി പാടില്ല. നായ്ക്കൾക്ക് പ്രവേശനമില്ല. പുകവലിക്കുന്ന നായ്ക്കൾക്കും പ്രവേശനമില്ല" എന്നതാണ് കൗതുകമുണർത്തുന്ന ​ബോർഡിലുണ്ടായിരുന്ന വാചകങ്ങൾ. കൂടാതെ "നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്, നിങ്ങളുടെ അമ്മ ഇവിടെ ഉണ്ടെന്ന് കരുതി പ്രവർത്തിക്കുക" എന്ന നിർദ്ദേശവും ഉണ്ടായിരുന്നു. സൗത്ത് ലണ്ടനിലെ കോസ്റ്റ കോഫിയിലാണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
    Published by:Amal Surendran
    First published: