• HOME
 • »
 • NEWS
 • »
 • buzz
 • »
 • YOUNG MEN LOSING MONEY TO CONMEN OFFERING GIGOLO JOBS NEW

'സ്ത്രീകളോടോപ്പം ഒരു രാത്രി ചെലവിട്ടാൽ 10000 രൂപ പ്രതിഫലം' യുവാക്കൾക്ക് പണികൊടുത്ത് തട്ടിപ്പുകാർ

ഒരു രാത്രി മുഴുവൻ ഉപഭോക്താവിനൊപ്പം കഴിയുന്നതിന് 12000 രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി

gigolo job

gigolo job

 • Share this:
  'പുരുഷൻമാർ ഏറ്റവുമധികം സ്വപ്നം കാണുന്ന ജോലി ചെയ്യാൻ തയ്യാറുണ്ടോ? ആഴ്ചയിൽ 40000 രൂപയിലധികം സമ്പാദിക്കാൻ അവസരം' - ഇങ്ങനെയൊരു പരസ്യവാചകം കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. ബംഗളുരുവിലാണ് കോൾബോയ് ജോലികൾക്കായുള്ള ആകർഷകമായ ഈ പരസ്യം വെബ്സൈറ്റ് മുഖേന നൽകിയത്. അതായത് ഉപഭോക്താക്കളായ സ്ത്രീകളെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇവരുടെ ജോലി, പ്രതിഫലമോ മോഹിപ്പിക്കുന്ന വമ്പൻ തുകയും. എന്നാൽ ഇതൊരു തട്ടിപ്പാണെന്ന് മനസിലാകാതെ നിരവധിപ്പേർ ഇതിൽ കുടുങ്ങിയെന്ന് പൊലീസ് പറയുന്നു.

  മൾട്ടിനാഷണൽ കമ്പനിയിൽ എഞ്ചിനിയറായിരുന്ന ഒരു യുവാവിന്‍റെ അനുഭവം നോക്കൂ, അത്യാവശ്യം നല്ല ശമ്പളമുണ്ടായിരുന്ന ജോലിയായിരുന്നു ഇയാളുടേത്. എന്നാൽ ലോക്ക്ഡൌൺ സമയത്ത് പെട്ടെന്നൊരു ദിവസം ഇയാൾ ജോലി രാജിവെച്ചു. മികച്ച മറ്റൊരു ജോലി ലഭിച്ചുവെന്നാണ് ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ നേരത്തെ പറഞ്ഞ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുടുങ്ങിയാണ് ഇയാൾ ജോലി രാജിവെച്ചത്. വെബ്സൈറ്റിൽ നൽകിയ നമ്പരിൽ വിളിച്ചപ്പോൾ, ഒരു രാത്രിക്ക് 10000 രൂപ വെച്ച് പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനമായിരുന്നു. അവരുടെ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടുതന്നെ ചെറുപ്പക്കാരൻ അയാളുടെ ഫോട്ടോകൾ വാട്സാപ്പ് വഴി അയച്ചുനൽകി. ഉടൻതന്നെ ഉപഭോക്താക്കളായ സ്ത്രീകളുടെ ചിത്രങ്ങൾ മറുപടിയായി അയച്ചു. സമൂഹത്തിലെ വലിയ ഉദ്യോഗങ്ങളിലുള്ളവരും വൻകിട വ്യാപാരികളുടെ ഭാര്യമാരുമൊക്കെയാണ് ഉപഭോക്താക്കളെന്ന് വെബ്സൈറ്റ് അധികൃതർ യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

  രജിസ്ട്രേഷനായി 1000 രൂപയും അംഗത്വത്തിനായി 12500 രൂപയും നൽകാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ ഗൂഗിൾപേ വഴി ഇതു നൽകുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ കൺഫർമേഷൻ കോഡ് ലഭിക്കാൻ 70000 രൂപ കൂടി ആവശ്യപ്പെട്ടു. ഒട്ടും അമാന്തിക്കാതെ ഈ തുകയും നൽകി. ഹോട്ടൽ മുറി ബുക്കുചെയ്യുന്നതിനുള്ള ചെലവാണിതെന്നും തുക പിന്നീട് തിരികെനൽകുമെന്നും അവർ പറഞ്ഞു. എന്നാൽ ഈ പണം നൽകിയശേഷം വെബ്സൈറ്റിൽ നൽകിയ നമ്പരിൽ വിളിച്ചാൽ കിട്ടാതെയായി.

  ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം അയാൾ തിരിച്ചറിയുന്നത്. ഉടൻതന്നെ ബംഗളുരു നോർത്ത് സിഇഎൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ലോക്ക്ഡൌൺ കാലത്ത് ഇത്തരത്തിൽ നൂറുകണക്കിന് പരാതി ലഭിക്കുന്നതായി പൊലീസ് തന്നെ വ്യക്തമാക്കുന്നു.
  TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
  മറ്റൊരാൾക്ക് ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുകയും 30000 രൂപ നഷ്ടമാകുകയും ചെയ്തു. വെബ്സൈറ്റ് അധികൃതർ, കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ സർട്ടിഫിക്കറ്റ് കാട്ടി അംഗീകൃത സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഇയാൾ പറയുന്നു. ഒരു രാത്രി മുഴുവൻ ഉപഭോക്താവിനൊപ്പം കഴിയുന്നതിന് 12000 രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിൽ 2000-3000 രൂപ മാത്രം കമ്മീഷനായി നൽകിയാൽ മതിയെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ രജിസ്ട്രേഷനും അംഗത്വത്തിനുമായി 30000 രൂപ തട്ടിയെടുത്തശേഷം അവരെ വിളിച്ചാൽ കിട്ടാതെയായെന്നും, ഇതോടെ പൊലീസിൽ പരാതി നൽകിയെന്നുമാണ് യുവാവ് പറയുന്നത്.
  Published by:Anuraj GR
  First published:
  )}