നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സന്തോഷം സഹിക്കാൻ വയ്യ, ATM കൗണ്ടറിൽ നൃത്തം ചെയ്ത് യുവതി; വീഡിയോ വൈറൽ

    സന്തോഷം സഹിക്കാൻ വയ്യ, ATM കൗണ്ടറിൽ നൃത്തം ചെയ്ത് യുവതി; വീഡിയോ വൈറൽ

    Young woman breaks into joy in an ATM counter | എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ നൃത്തം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറൽ

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      എടിഎമ്മിൽ നിന്ന് നിങ്ങളുടെ കൈകളിൽ കുറച്ച് പണം ലഭിക്കുന്നത്, പ്രത്യേകിച്ച് നിങ്ങളുടെ ശമ്പളം വന്നുകഴിഞ്ഞാൽ, അത് സന്തോഷത്തിനുള്ള അവസരമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു പെൺകുട്ടി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടാൽ കുറച്ച് പണം പിൻവലിക്കുമ്പോൾ നമുക്കെല്ലാവർക്കും തോന്നുന്ന സന്തോഷം എത്രമാത്രം ഉണ്ടെന്നു കൃത്യമായി മനസിലാക്കാം.

      സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ നെറ്റിസൻസിനെ അത്യന്തം സന്തോഷിപ്പിച്ചിരിക്കുകയാണ്. പണം പിൻവലിക്കുമ്പോൾ ഒരു പെൺകുട്ടി എടിഎമ്മിനുള്ളിൽ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്നതാണ് രസകരമായ വീഡിയോയിൽ കാണാവുന്നത്. വീഡിയോ തൽക്ഷണം വൈറലാവുകയും അത് അപ്‌ലോഡ് ചെയ്തതിന് ശേഷം ലക്ഷക്കണക്കിന് വ്യൂസ് നേടുകയും ചെയ്‌തു.

      സന്തോഷത്തോടെ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തത് ‘ഘണ്ട’ എന്ന ഉപയോക്താവാണ്. "ഖുഷി ദേഖ് രഹേ ഹോ സാലറി കി" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോ അപ്‌ലോഡ് ചെയ്തതുമുതൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയോടു കൂടി പ്രചരിക്കുകയാണ്‌.

      വീഡിയോയിൽ, കറുത്ത ടോപ്പും കറുത്ത മാസ്കും ധരിച്ച പെൺകുട്ടി ചില ഉല്ലാസകരവും ഊജ്ജസ്വലവുമായ നൃത്തച്ചുവടുകളോടെ സന്തോഷം പ്രകടിപ്പിക്കുന്നത്. വീഡിയോയുടെ അവസാനം, അവൾ പണം പിൻവലിക്കുമ്പോൾ, എടിഎം മെഷീനിനു മുൻപിൽ നന്ദിയോടെ കുമ്പിടുന്നത് കാണാം. (വീഡിയോ ചുവടെ)




      Also read: ഇന്ദ്രജിത്ത് നായകനാവുന്ന 'ആഹാ' തിയേറ്ററിലെത്തും; റിലീസ് തിയതി ഉറപ്പിച്ചു

      ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ' നവംബർ 26-ന് തിയേറ്ററിലെത്തുന്നു.

      സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

      അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർത്ഥ ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത് എഴുതുന്നു. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

      വടംവലി മത്സരം പ്രധാന പ്രമേയമാകുന്ന ഈ ചിത്രത്തിൽ ദിവസങ്ങളോളം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള സിനിമാ താരങ്ങളും വടംവലിയിലെ യഥാർത്ഥ ഹീറോകളും, മറ്റ്  അഭിനേതാക്കളും ചേർന്ന് ആഹായിലെ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു.

      Summary: Viral video showing a young woman dancing inside an ATM counter as she withdraws money. The video has appeared on Instagram
      Published by:user_57
      First published:
      )}