• HOME
  • »
  • NEWS
  • »
  • buzz
  • »
  • YOUNG WOMAN CLAIM THAT SHE MARRIED THE GHOST OF MICHAEL JACKSON JS

മൈക്കൽ ജാക്സന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്ന അവകാശവാദവുമായി യുവതി

'ഞാന്‍ തിരിച്ചു തൊടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ചുംബിക്കുകയോ ശാരീരികമായി പ്രണയിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചിലന്തികളേയും മൃതശരീരങ്ങളേയും കാട്ടി അദ്ദേഹം എന്നെ ഭയപ്പെടുത്തുന്നു.

(Image Credits: Instagram/ghosthost141; Shutterstock)

(Image Credits: Instagram/ghosthost141; Shutterstock)

  • Share this:
    മുന്‍ അമേരക്കന്‍ സിനിമാ താരമായിരുന്ന മെര്‍ലിന്‍മണ്‍റോയുടെ പുനര്‍ജന്മമെന്ന് അവകാശപ്പെടുന്ന കാത്ലീന്‍ റോബര്‍ട്ട്‌സ് എന്ന സ്ത്രീ താന്‍ മൈക്കല്‍ ജാക്‌സന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നാമെങ്കിലും, ജാക്‌സന്റെ പ്രേതം താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും നൃത്തം ചെയ്യാനും പാടാനും ഭക്ഷണം കഴിക്കാനും തന്റെ ശരീരം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നും റോബര്‍ട്ട്‌സ് വെളിപ്പെടുത്തി.

    ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 'മൈക്കല്‍ ജാക്‌സണ്‍' കാത്ലീന്‍ റോബര്‍ട്ട്‌സിനെ തന്റെ 'പിങ്ക് നിറത്തിലുള്ള വിവാഹനിശ്ചയ മോതിരം' അണിയിക്കുകയും പ്രേതമായി വന്ന് തന്നോട് വിവാവ സമ്മതം നടത്തിയതായും റോബര്‍ട്ട് അവകാശപ്പെടുന്നു. കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അവരുടെ വിവാഹ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചതായും അവര്‍ അവകാശപ്പെട്ടു.

    കഴിഞ്ഞ വര്‍ഷം എഴുതിയ ഒരു ലേഖനത്തില്‍, റോബര്‍ട്ട്‌സ് പറയുന്നതിങ്ങനെയാണ്, ''ഭൂമിയിലെ മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന, അല്ലെങ്കില്‍ എല്ലാവരുംതന്നെ ആരാധകരായ ആ മനുഷ്യന്റെ പ്രേതത്തോടൊപ്പം ജീവിച്ചതിന്റെ അമാനുഷിക അനുഭവങ്ങളുടെ കഥ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ വ്യക്തി മറ്റാരുമല്ല നമ്മുടെ പ്രിയങ്കരനായ മൈക്കല്‍ ജാക്‌സണ്‍.'

    ''മൈക്കിള്‍ എപ്പോഴും എന്റെ ശരീരത്തില്‍ത്തന്നെ തുടരുന്നു, അദ്ദേഹം എന്നോടൊപ്പം റെസ്റ്റ് റൂമില്‍ വന്ന് ഞങ്ങളുടെ ഈ പ്രത്യേക ഊഷ്മള നിമിഷങ്ങളെ ടോയ്ലറ്ററികള്‍ എന്ന് വിളിക്കുകയും ചെയ്യുന്നു. അദ്ദേഹം എന്നോട് ഒരുപാട് സംസാരിക്കുന്നു, ഞാന്‍ ഒരു ആരാധികയായിരുന്ന സമയങ്ങളിലെല്ലാം ടിവിയില്‍ കണ്ട ലജ്ജാശീലനായ മനുഷ്യനില്‍ നിന്ന് ഞാന്‍ ഇത്രത്തോളം പ്രതീക്ഷിച്ചതേയില്ല,' റോബര്‍ട്ട്‌സ് കൂട്ടിച്ചേര്‍ക്കുന്നു.

    റോബര്‍ട്ട്‌സ് പറയുന്നതനുസരിച്ച്, 2009 ജൂണില്‍ 50 വയസ്സുള്ളപ്പോള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ മൈക്കിള്‍, കുക്കികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കൊതിയന്‍ ആണത്രേ. അവള്‍ പറയുന്നു, 'അദ്ദേഹം എന്റെ ശരീരത്തില്‍ ജീവിക്കുകയാണ്. അദ്ദേഹം എന്നിലൂടെ ജീവിക്കുന്നതും ഒരു ഭര്‍ത്താവായി എന്നോട് ആശയവിനിമയം നടത്തുന്നതും ഞാന്‍ ഏറെ ആസ്വദിക്കുകയും ചെയ്യുന്നു.

    അതിനാല്‍ അദ്ദേഹം എന്നിലൂടെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് കുക്കികള്‍ ഇഷ്ടമാണ്. ഒരു പഴയ ആരാധികയെന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം കുക്കികള്‍ ഇഷ്ടപ്പെടുന്നു.''

    'ഞാന്‍ തിരിച്ചു തൊടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ചുംബിക്കുകയോ ശാരീരികമായി പ്രണയിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചിലന്തികളേയും മൃതശരീരങ്ങളേയും കാട്ടി അദ്ദേഹം എന്നെ ഭയപ്പെടുത്തുന്നു. ഞാന്‍ ചെയ്യുന്ന തെറ്റുകളും കുറ്റങ്ങളും വരെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

    അദ്ദേഹത്തിന്റെ പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് അത് ലഭിച്ചതെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഞാന്‍ അത് അവഗണിക്കാനാണ് ശ്രമിക്കുന്നത്, കാരണം ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. മാത്രമല്ലാ ഞാനും എല്ലാം തികഞ്ഞവളല്ലല്ലോ,' റോബര്‍ട്ട്‌സ് കൂട്ടിച്ചേര്‍ത്തു.
    Published by:Jayashankar AV
    First published:
    )}