നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എന്റെ അന്ത്യകർമ്മങ്ങളിൽ കുടുംബാംഗങ്ങൾ പങ്കെടുക്കരുത്' വരേണ്ടവരുടെ പേരുകൾ പുറത്തുവിട്ട് യുവതി

  'എന്റെ അന്ത്യകർമ്മങ്ങളിൽ കുടുംബാംഗങ്ങൾ പങ്കെടുക്കരുത്' വരേണ്ടവരുടെ പേരുകൾ പുറത്തുവിട്ട് യുവതി

  ജീവിച്ചിരുന്ന കാലത്ത് തന്നെ കുറിച്ച് ചിന്തിക്കാതിരുന്ന ആളുകൾ തന്റെ മരണ ശേഷവും തന്നിൽ നിന്ന് അകന്ന് നിന്നാൽ മതിയെന്ന് കുറിപ്പിൽ മരിയ പറയുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സ്വന്തം കുടുംബത്തോടൊപ്പം കഴിയാൻ ഭാഗ്യം ലഭിക്കുന്നവരല്ല നമ്മിൽ എല്ലാവരും. കുടുംബ തർക്കങ്ങൾ പലപ്പോഴും ദീർഘ കാലത്തെ കലഹങ്ങളിലേക്ക് നയിക്കുകയും ഒരേ കുടുംബത്തിലെ ആളുകൾ പരസ്പരം വളരെ വിചിത്രമായ രീതിയിൽ പെരുമാറുകയും ചെയ്തേക്കാം. ഇത്തരം ഒരു സംഭവമാണ് ഈയടുത്ത് സ്പെയ്നിൽ നടന്നത്. ഒരു യുവതി താൻ മരണപ്പെട്ടാൽ തന്റെ അന്ത്യകർമ്മങ്ങളിൽ കുടുംബാംഗങ്ങൾ പങ്കെടുക്കരുതെന്ന് കുറിപ്പെഴുതി വെക്കുകയായിരുന്നു.

   ജൂൺ 2 ന് മരണപ്പെട്ട മരിയ പാസ് ഫ്യുയെന്റസ് ഫെർണാണ്ടസ് എന്ന യുവതിയുടെ ചരമക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. മരണ ശേഷം തന്റെ തന്റെ കുടുംബാംഗങ്ങൾക്ക് ഒരു സന്ദേശവും ആരൊക്കെ തന്റെ അന്ത്യ ചടങ്ങുകളിൽ പങ്കെടുക്കണമെന്നും മരിയ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

   സ്പെയ്നിലെ ഗാലീസിയയിലെ ലൂഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന എൽ പ്രോഗ്രെസോ പത്രത്തിൽ വന്ന റിപ്പോർട്ടനുസരിച്ച് യുവതി തന്റെ ബന്ധുക്കളെ കുടുംബക്കാരല്ല എന്ന് പ്രഖ്യാപിച്ചത് കൊണ്ടാണ് തന്റെ അവസാനത്തെ ആഗ്രഹം ഇങ്ങനെ നടപ്പിലാക്കണമെന്ന് എഴുതി വെച്ചത്. തന്റെ അന്ത്യകർമ്മങ്ങൾ പള്ളിയിൽ വച്ചാണെങ്കിലും സെമിത്തേരിയിൽ വച്ചാണെങ്കിലും അല്ലെങ്കിൽ പാർലറിൽ വച്ചാണെങ്കിലും താൻ നൽകിയ ലിസ്റ്റിൽ പ്രതിപാദിച്ച ആളുകൾ മാത്രം പങ്കെടുത്താൽ മതിയെന്ന് മരിയ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

   വയസ്സ് എത്രയെന്ന് കൃത്യമായി പറയാത്ത മരിയ 15 പേരുടെ ലിസ്റ്റാണ് പുറത്ത് വിട്ടിരുന്നത്. താൻ ജീവിച്ചിരുന്ന കാലത്ത് തന്നെ കുറിച്ച് ചിന്തിക്കാതിരുന്ന ആളുകൾ തന്റെ മരണ ശേഷവും തന്നിൽ നിന്ന് അകന്ന് നിന്നാൽ മതിയെന്ന് തന്റെ കുറിപ്പിൽ മരിയ പറയുന്നു.

   മിററിൽ വന്ന റിപ്പോർട്ടിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ വളരെ വ്യത്യസ്തമായ രീതിയിലാണ് മരിയയുടെ കുറിപ്പിനോട് പ്രതികരിക്കുന്നതെന്ന് പറയുന്നു. പലയാളുകളും തന്റെ അവസാന നിമിഷത്തിലും സത്യം പറയാൻ കാണിച്ച മരിയയെ പ്രശംസിക്കുന്നുണ്ടെങ്കിലും പലരും അവളെ വിമർശിക്കുന്നുമുണ്ട്.   ജീവിത കാലത്ത് മരിയയുടെ ബന്ധുക്കൾ അവളെ തനിയെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവളുടെ മരണാനന്തര ചടങ്ങളുകളിൽ പങ്കെടുക്കാനുള്ള അവകാശം ബന്ധുക്കൾക്കില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. അവർക്ക് അതിനുള്ള അർഹതയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

   അതേ സമയം, ബന്ധുക്കളുടെ മോശമായ പ്രവൃത്തിയെ തുറന്നു കാട്ടിയ മരിയയുടെ ധീരത മറ്റൊരു ഇന്റർനെറ്റ് ഉപയോക്താവ് പുകഴ്ത്തി. അവളുടെ പ്രവർത്തനത്തെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇങ്ങനെ മരിക്കുന്നത് നിർഭാഗ്യകരമാണെന്നും അവൾ സന്തോഷത്തോടെയായിരിക്കില്ല മരിച്ചതെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു.

   കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിൽ 25 പേർക്ക് മാത്രമേ മരണാനന്തര ചടങ്ങളുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

   Summary: Maria Paz Fuentes Fernandez passed away on June 2 but her obituary is doing rounds on the internet as she published a message for her relatives along with an exclusive guest list for her own funeral
   Published by:user_57
   First published:
   )}