നമ്മുക്ക് എല്ലാവര്‍ക്കും ജലദോഷം(Cold) വരാറുണ്ട്. എന്നാല്‍ ഒരു ജലദോഷം പിടിപെട്ടതിനെ തുടര്‍ന്ന് 20 വര്‍ഷത്തെ ഓര്‍മ്മ നഷ്ടമായിരിക്കുകയാണ് ക്ലേരെ മുഫറ്റ് റീസ് എന്ന യുവതിക്ക്.
യുകെയിലെ എസ്സെക്‌സ് സ്വദേശിയായ ക്ലേരെ മുഫറ്റ് റീസിന് രാത്രി ഉറങ്ങുന്നതിനു മുന്‍പ് ജലദോഷം അനുഭവപ്പെട്ടു. എന്നാല്‍ അത് കാര്യമായി എടുക്കാതെ യുവതി കിടന്നുറങ്ങി. എന്നാല്‍ രാവിലെ മുതല്‍ യുവതി അബോധാവസ്ഥയിലായി പിന്നിട് 16 ദിവസം കോമയിലായിരുന്നു ക്ലേരെ മുഫറ്റ് റീസ്. എന്നാല്‍ ബോധം തിരിച്ച് വന്നപ്പോൾ അവര്‍ക്ക് 20 വര്‍ഷത്തെ ഓര്‍മ്മകൾ പൂര്‍ണ്ണമായി നഷ്ടമായിരുന്നു
തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന രോഗമാണ് ഇവര്‍ക്ക് ഉണ്ടായത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.
ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നതെന്നും ഡോ്ക്ടര്‍മാര്‍ പറയുന്നു. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമാണ് ക്ലെര മുഫറ്റ് റീസ് താമസിക്കുന്നത്.
Tomorrow marks World Encephalitis Day, so catch me and @Chipfatinasock on @PackedLunchC4 to raise awareness of encephalitis and how serious it is#worldencephalitisday #red4wed #theencephalitissociety #encephalitis #abi #acquiredbraininjury #stephspackedlunch #channel4 pic.twitter.com/33VXkBiF5y
— Claire Muffett-Reece (@MrsMuffettReece) February 21, 2022
ജീവതത്തിലെ ഒരു കാലഘട്ടത്തില്‍ നടന്നതെല്ലാം മറന്ന് പോയിരിക്കുന്നു. ഈ ആവസ്ഥ തന്നെ ഒരു പാട് ഭയപ്പെടുത്തുന്നതായും. ഇപ്പോള്‍ പഴയകാര്യങ്ങള്‍ കുറെയൊക്കെ ഓര്‍ത്തെടുക്കാന്‍ ആകുന്നതായും അവര്‍ പറഞ്ഞു. ലോക എന്‍കഫലൈറ്റസ് ദിനത്തില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ക്ലേരെ മുഫറ്റ് റീസ് തന്റെ കുടുംബത്തിന് ഒപ്പം എത്തിയിരുന്നു.
Baba Vanga | 9/11 ആക്രമണം പ്രവചിച്ച ബാബ വാംഗ റഷ്യൻ രാഷ്ട്രത്തലവനെക്കുറിച്ച് കുറിച്ച് നടത്തിയ പ്രവചനം ശ്രദ്ധേയമാവുന്നു
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിനിടയിൽ (Invasion of Russia on Ukraine), പതിറ്റാണ്ടുകൾക്ക് മുമ്പ് ആദരണീയയായ ബാബ വാംഗ (Baba Vanga) നടത്തിയ ഒരു പ്രവചനം അവഗണിക്കുക അസാധ്യമായിരിക്കുന്നു. ബൾഗേറിയൻ പൗരയായ ബാബ വാംഗ, റഷ്യ 'ലോകത്തിന്റെ നാഥൻ' ആകുമെന്നും യൂറോപ്പ് 'തരിശുഭൂമി' ആകുമെന്നും എഴുത്തുകാരൻ വാലന്റൈൻ സിഡോറോവിനോട് പറഞ്ഞപ്പോൾ ലോകം അത് ഗൗരവമായി എടുത്തിരുന്നു എന്ന് 2018 ലെ ബിർമിംഗ്ഹാം മെയിൽ റിപ്പോർട്ട്. പറഞ്ഞു.
ഐസിസിന്റെ ഉയർച്ചയും, 9/11 ആക്രമണവും, പുടിന്റെ അധികാരത്തിലേക്കുള്ള ഉയർച്ചയും ഉൾപ്പെടെയുള്ള അവരുടെ പ്രവചനങ്ങളിൽ 85 ശതമാനം വിജയശതമാനം അവർക്കുണ്ടായിരുന്നു.
Also Read-Video viral | നാലാം നിലയിലെ ജനല്‍പ്പടിയിൽ നിന്നുകൊണ്ട് വൃത്തിയാക്കുന്ന യുവതി; വീഡിയോ വൈറൽ
"എല്ലാം ഐസ് പോലെ ഉരുകും, ഒന്ന് മാത്രം അചഞ്ചലമായി നിൽക്കും - വ്‌ളാഡിമിറിന്റെ പ്രതാപം, റഷ്യയുടെ പ്രതാപം," ബാബ വാംഗ 1979 ൽ പ്രഖ്യാപിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. 1996-ൽ, 85-ാം വയസ്സിൽ ബാബ അന്തരിച്ചു. "ആർക്കും റഷ്യയെ തടയാൻ കഴിയില്ല" എന്ന് അവർ പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. 1999 ഡിസംബറിൽ റഷ്യയുടെ ആക്ടിംഗ് പ്രസിഡന്റായി പുടിൻ ചുമതലയേറ്റ ശേഷം, റഷ്യൻ രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കുകയും ലോകകാര്യങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Memory loss, Viral video