വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കാമുകിയെ മർദിക്കുകയും ചവിട്ടിക്കൂട്ടുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ് ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് 24കാരൻ 19കാരിയെ ശാരീരികമായി ഉപദ്രവിച്ചത്.
ഇരയായ പെൺകുട്ടി മൗഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ, തർക്കത്തെ തുടർന്ന് യുവതിയെ മർദിച്ചതിന്, പങ്കജ് ത്രിപാഠി എന്നയാളെ അറസ്റ്റ് ചെയ്തതായി സബ് ഡിവിഷണൽ പോലീസ് നവീൻ തിവാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
Also read: തലകീഴായ് നിന്ന് യോഗ; പ്രസവശേഷം ഫിറ്റ്നസിന് ശ്രദ്ധ നൽകി ആലിയ ഭട്ട്
മർദനമേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുപ്രതിയും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആക്ടിവിസ്റ് യോഗിത ഭയാന പോസ്റ്റ് ചെയ്ത ട്വിറ്റർ വീഡിയോ ചുവടെ:
Trigger Warning-Violence
इस राक्षस को धारा 151 की खानापूर्ति करके छोड़ दिया एमपी के रीवा की पुलिस ने
परिवार अगर खूंखार के खौफ से शिकायत नहीं करवाएगा,तो क्या पुलिस इससे भी खौफनाक अगली वारदात के लिए राक्षस को आजाद छोड़ देगी बताएं क्या ये घटना 151 की है
— Yogita Bhayana योगिता भयाना (@yogitabhayana) December 24, 2022
മൗഗഞ്ച് മേഖലയിലെ ധേര ഗ്രാമവാസിയാണ് വീഡിയോയിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയും ഇരയാക്കപ്പെട്ട യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പോലീസ്.
ഇരയും പ്രതിയും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെ മർദിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്നെ വിവാഹം കഴിക്കാൻ യുവതി പ്രതിയോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
യുവാവ് ആദ്യം പ്രകോപിതനാകുകയും, പിന്നീട് യുവതിയുടെ മുഖത്ത് ആവർത്തിച്ച് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. പീഡനവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി നൽകാൻ യുവതി തയ്യാറായില്ല. പ്രതിയെ ഐപിസി സെക്ഷൻ 151 (പൊതു സമാധാനത്തിന് ഭംഗം വരുത്തൽ) പ്രകാരം കസ്റ്റഡിയിലെടുത്തതായും പിന്നീട് വിട്ടയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Summary: A 24-year-old man is seen in an online video brutally attacking a 19-year-old lady who was purportedly in a relationship with him. The man was taken into custody not long after the video became viral. According to authorities, the woman was later admitted to the hospital
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.