നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Family Reunion| രണ്ട് വർഷത്തിന് ശേഷമുള്ള കുടുംബ ഒത്തുചേരലിൽ റെസ്റ്റോറന്റ് ജീവനക്കാരിയായി അഭിനയിച്ച് യുവതി

  Family Reunion| രണ്ട് വർഷത്തിന് ശേഷമുള്ള കുടുംബ ഒത്തുചേരലിൽ റെസ്റ്റോറന്റ് ജീവനക്കാരിയായി അഭിനയിച്ച് യുവതി

  2 വര്‍ഷത്തിലധികമായി കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടുനിന്ന സിമോണ എന്ന യുവതിയാണ് കുടുംബവുമായി വീണ്ടും ഒന്നിച്ചത്

  • Share this:
   ലോകം മുഴുവന്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും നമ്മുടെ വിരല്‍ത്തുമ്പില്‍ ഇന്ന് അറിയാന്‍ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സന്തോഷകരമായ നിമിഷങ്ങള്‍ നമുക്കും സമ്മാനിക്കുന്നു.

   അവയില്‍ കുടുംബങ്ങളുടെ ഒത്തുചേരലുകളുടെ (Family Reunion) വീഡിയോകള്‍ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ (Social Media) വൈറലായി പ്രചരിക്കുന്ന അത്തരം വീഡിയോകള്‍ (Viral Videos) പലപ്പോഴും കാഴ്ചക്കാരെ വികാരഭരിതരാക്കുകയും ചെയ്യുന്നു.

   സമാനമായ, സന്തോഷം പകരുന്ന ഒരു വീഡിയോ ലോകത്തിന്റെ മനം കവര്‍ന്നുകൊണ്ട് ഇപ്പോള്‍ പ്രചരിക്കുകയാണ്. ഒരുപാട് കാലത്തിന് ശേഷം ആളുകള്‍ അവരുടെ കുടുംബവുമായി വീണ്ടും ഒന്നിക്കുമ്പോള്‍ ഉണ്ടാകുന്ന ഹൃദയ സ്പര്‍ശിയായ നിമിഷം എല്ലാവരുടെയും ഓര്‍മയില്‍ തങ്ങി നില്‍ക്കും. വീണ്ടും ഒത്തുചേരുമ്പോഴുള്ള ആ നിമിഷത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്.

   2 വര്‍ഷത്തിലധികമായി കുടുംബവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടുനിന്ന സിമോണ എന്ന യുവതിയാണ് കുടുംബവുമായി വീണ്ടും ഒന്നിച്ചത്. ഗുഡ് ന്യൂസ് മൂവ്‌മെന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'തിരിച്ച് വന്നതില്‍ സന്തോഷം! അത്താഴ സമയത്ത് തന്റെ കുടുംബത്തെ അത്ഭുതപ്പെടുത്താന്‍ സിമോണ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായ വേഷമിട്ടു. '2 വര്‍ഷത്തിനും 7 മാസത്തിനും ശേഷം, അതായത് 944 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ഇറ്റലിയിലെ വീട്ടില്‍ തിരിച്ചെത്തി'', എന്ന അടിക്കുറിപ്പോടു കൂടിയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.

   റെസ്റ്റോറന്റിലെ വെയിറ്ററായി വേഷമിട്ട സിമോണ തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് കാണുക. പിന്നീട് അവരെല്ലാം അവളെ തിരിച്ചറിയുന്നു. വളരെ ഹൃദയഹാരിയായ ഒരു നിമിഷമായിരുന്നു അത്. വീട്ടില്‍ ഉള്ള എല്ലാവരും വളരെ സന്തോഷത്തോടെ അവളെ ആലിംഗനം ചെയ്തു. കുടുംബത്തിലെ എല്ലാവരുടെയും അടുത്തെത്തി സിമോണ തന്റെ സന്തോഷം പങ്കുവെച്ചു. എല്ലാവരും അവളെ സന്തോഷത്തോടെ വരവേല്‍ക്കുകയും ആലിംഗനം നല്‍കുകയും ചെയ്തു. വളരെ സന്തോഷകരമായഒരു ഒത്തുചേരലായിരുന്നു അവിടെ നടന്നത്.

   രണ്ട് ദിവസം മുന്‍പ് വീഡിയോ പോസ്റ്റ് ചെയ്തതു മുതല്‍ നടന്‍ ജെന്നിഫര്‍ ഗാര്‍ണര്‍ ഉള്‍പ്പെടെ 97,000 ത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. വളരെ വൈവിധ്യമാര്‍ന്ന കമെന്റുകളും വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഈ വീഡിയോ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ സോഷ്യല്‍ മീഡിയ വഴി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്.
   'അച്ഛന് ഈ സര്‍പ്രൈസ് അറിയാമായിരുന്നു' എന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചത്. മുത്തശ്ശിയുടെ ആലിംഗനം ഹൃദയസ്പര്‍ശിയായിരുന്നു എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 'ഇതുപോലെയുള്ള ഒത്തുചേരല്‍ വീഡിയോകള്‍ എത്ര തവണ കണ്ടാലും മതി വരില്ല, ഒരിക്കലും മടുക്കില്ല', മൂന്നാമതൊരാള്‍ അഭിപ്രായപ്പെട്ടു.
   Published by:Jayashankar AV
   First published:
   )}