• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കല്യാണം മുടക്കുന്നവരെ വീട്ടിൽ കയറി അടിക്കും'; ശല്യം സഹിക്കാനാകാതെ ഫ്ലക്സുമായി യുവാക്കൾ

'കല്യാണം മുടക്കുന്നവരെ വീട്ടിൽ കയറി അടിക്കും'; ശല്യം സഹിക്കാനാകാതെ ഫ്ലക്സുമായി യുവാക്കൾ

വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെയും യുവാക്കളെയും പറ്റി ചിലര്‍ നാട്ടില്‍ അപവാദ പ്രചാരണം നടത്തുന്നത് സ്ഥിരമാണെന്നും ഇത് സഹിക്കാനാവാതെയാണ് യുവാക്കള്‍ ബോര്‍ഡ് വെച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്

  • Last Updated :
  • Share this:
    കോഴിക്കോട്: കല്യാണം മുടക്കുന്നവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ നാട്ടില്‍ ഫ്ലക്സ് ബോർഡ് വെച്ച് യുവാക്കള്‍. കോഴിക്കോട് ഗോവിന്ദപുരത്തിലാണ് കല്യാണം മുടക്കികളെ കൈകാര്യം ചെയ്യുമെന്ന് യുവാക്കള്‍ ബോര്‍ഡ് വെച്ചത്. കഴിഞ്ഞയാഴ്ചയാണ് ഗോവിന്ദപുരത്ത് ഫ്ലക്സ് പ്രത്യേക്ഷപ്പെട്ടത്.

    Also Read- മലദ്വാരത്തിൽ 101 പവനുമായി കൊടുവള്ളി സ്വദേശി പിടിയിൽ; കരിപ്പൂരിലെത്തിയത് ബഹറിനിൽ നിന്നും

    ''ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക, ആളെ തിരിച്ചറിഞ്ഞാല്‍ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിയ്ക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും… തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക''- എന്നാണ് ബോര്‍ഡ്. "ഗോവിന്ദപുരം ചുണക്കുട്ടികൾ ” എന്ന പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

    Also Read- കൊല്ലത്ത് യുവതിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമം; 23കാരൻ പിടിയിൽ

    വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെയും യുവാക്കളെയും പറ്റി ചിലര്‍ നാട്ടില്‍ അപവാദ പ്രചാരണം നടത്തുന്നത് സ്ഥിരമാണെന്നും ഇത് സഹിക്കാനാവാതെയാണ് യുവാക്കള്‍ ബോര്‍ഡ് വെച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിവാഹാലോചനകളുടെ ഭാഗമായി അന്വേഷണത്തിന് എത്തുന്നവരോട് ചിലര്‍ അപവാദ പ്രചാരണം നടത്തുകയാണ്. ഇത് കാരണം നിരവധിപേരുടെ കല്യാണം മുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു.

    Also Read- പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാട്; ക്വട്ടേഷൻ നൽകിയത് ബന്ധുവിന്റെ മകൻ

    ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുങ്ങുമെന്ന് കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

    Also Read- കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും കാലിക്കറ്റ് സർവകലാശാല ഡോക്‌ടറേറ്റ്; ഇടതിൽ ഭിന്നത; തീരുമാനം സെർച്ച് കമ്മിറ്റിക്ക്

    മുൻ കാലങ്ങളിൽ പല ചെറിയ അങ്ങാടികളിലും വിവാഹമുടക്കികൾക്കെതിരെ യുവാക്കൾ ബോർഡുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ടെങ്കിലും നഗര പ്രദേശത്ത് പോലും വിവാഹ മുടക്കികൾ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോർഡ് സൂചിപ്പിക്കുന്നത്.
    Published by:Rajesh V
    First published: