• HOME
  • »
  • NEWS
  • »
  • buzz
  • »
  • രാഹുലിനെ കളിയാക്കി DYFI ബാനർ; അതേ CPM ഓഫീസ് കെട്ടിടത്തിൽ രാഹുലിനെ കാണാൻ സ്ത്രീകളുടെ നിര; പോസ്റ്റ് വൈറൽ

രാഹുലിനെ കളിയാക്കി DYFI ബാനർ; അതേ CPM ഓഫീസ് കെട്ടിടത്തിൽ രാഹുലിനെ കാണാൻ സ്ത്രീകളുടെ നിര; പോസ്റ്റ് വൈറൽ

മലപ്പുറം ചെറുകരയിലെ ഏലംകുളം സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് ആയ എ കെ ജി സ്മാരക മന്ദിരത്തിലാണ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്ഐയുടെ പേരിലുള്ള ബാനർ ഉയർന്നത്. 'പൊറോട്ടയല്ല... പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്...' എന്നാണ് ഡിവൈഎഫ്ഐ ഏലംകുളം കമ്മിറ്റിയുടെ പേരിലുള്ള കറുത്ത ബാനറിൽ എഴുതിയിട്ടുള്ളത്.

  • Last Updated :
  • Share this:
    മലപ്പുറം: 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മലപ്പുറം പെരിന്തൽമണ്ണയിലെ സിപിഎം ഓഫീസിന് മുൻപിൽ ഡിവൈഎഫ്ഐ ബാനർ ഉയർത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ്. 'രാഹുൽ ഗാന്ധിയെ ഒന്നു കാണാൻ നാട്ടുകാർ പെരിന്തൽമണ്ണയിലെ ഒരു 'ചൊറിച്ചിൽ' മന്ദിരത്തിന് മുൻപിൽ നിൽക്കുന്ന മനോഹര കാഴ്ച' - എന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചത്.

    കൂടാതെ, രാഹുലിനെ ഒരുനോക്ക് കാണാൻ സി.പി.എം ഓഫിസിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്ന സ്ത്രീകളുടെ നീണ്ട നിരയുടെ ചിത്രവും ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീകളുടെ സമീപത്ത് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്ഐ ബാനറും ചിത്രത്തിൽ കാണാം.'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ' എന്ന് ചിത്രം പങ്കുവെച്ച് വി ടി ബൽറാമും ഫേസ്ബുക്കിൽ കുറിച്ചു.



    കമ്യൂണിസ്റ്റ് ആചാര്യനും സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെ ജന്മദേശം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മലപ്പുറം ജില്ലയിലെ ഏലംകുളം. ഇവിടെയാണ് രാഹുലിനെ പരിഹസിക്കുന്ന ബാനർ കെട്ടിയ സി പി എം ലോക്കൽ കമ്മിറ്റി ഓഫീസായ ഇ എം എസ്- എ കെ ജി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നത്.

    മലപ്പുറം ചെറുകരയിലെ ഏലംകുളം സി പി എം ലോക്കൽ കമ്മിറ്റി ഓഫീസ് ആയ എ കെ ജി സ്മാരക മന്ദിരത്തിലാണ് രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഡിവൈഎഫ്ഐയുടെ പേരിലുള്ള ബാനർ ഉയർന്നത്. 'പൊറോട്ടയല്ല... പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്...' എന്നാണ് ഡിവൈഎഫ്ഐ ഏലംകുളം കമ്മിറ്റിയുടെ പേരിലുള്ള കറുത്ത ബാനറിൽ എഴുതിയിട്ടുള്ളത്. ഭാ​ര​ത് ജോ​ഡോ ​യാ​ത്ര പു​ലാ​മ​ന്തോ​ൾ ജംഗ്ഷനി​ൽ നി​ന്ന് പൂ​പ്പ​ല​ത്തേക്ക് വരുന്ന വഴിയാണ് ബാനർ കെട്ടിയിരിക്കുന്നത്.

    Also Read- നിയമസഭാ കൈയാങ്കളി കേസ്; സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞില്ലെന്ന് ഇ പി ജയരാജൻ കോടതിയിൽ

    അതേസമയം, മലപ്പുറം ജി​ല്ല​യി​ൽ പ്രവേശിച്ച ഭാ​ര​ത് ജോ​ഡോ ​യാ​ത്രക്കും രാ​ഹു​ൽ ഗാ​ന്ധിക്കും വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നൽകിയത്. രാ​വി​ലെ 6.30ന് ​പു​ലാ​മ​ന്തോ​ൾ ജംഗ്ഷനിൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ ഉ​ച്ച​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ല​ത്ത് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി പി​രി​ഞ്ഞു. ഉ​ച്ച​ക്ക് ശേ​ഷം പ​ട്ടി​ക്കാ​ട് നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കിട്ട് ഏ​ഴി​ന്​ പാ​ണ്ടി​ക്കാ​ട് സ​മാ​പി​ക്കും.
    Published by:Rajesh V
    First published: