ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ച് ബ്ലോക്ക് പ്രസിഡന്റ്

പരിപാടി ആര് ഉദ്ഘാടനംചെയ്യും എന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. ജില്ലാ വൈസ് പ്രസിഡന്റോ അതോ ബ്ലോക്ക് പ്രസിഡന്റോ?

News18 Malayalam | news18-malayalam
Updated: May 9, 2020, 8:23 AM IST
ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ച് ബ്ലോക്ക് പ്രസിഡന്റ്
News18
  • Share this:
തിരുവല്ല: കോവിഡ് കാലത്ത് സർക്കാരിനെതിരായ സമരത്തിൽ തമ്മിലടിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ. സമരം ആര് ഉദ്ഘാടനം ചെയ്യുമെന്ന തർക്കമാണ് അടിയിൽ കലാശിച്ചത്.

'കോവിഡ് കാലത്തും ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ , ഒറ്റക്കെട്ടായി പ്രതിഷേധിക്കുക പ്രതികരിക്കുക '- ഇതായിരുന്നു മുദ്രാവാക്യം. തിരുവല്ല വൈദ്യുതിഭവനുമുന്നിലായിരുന്നു പ്രതിഷേധം. ഇതിനിടെ പരിപാടി ആര് ഉദ്ഘാടനംചെയ്യും എന്നതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. ജില്ലാ വൈസ് പ്രസിഡന്റോ അതോ ബ്ലോക്ക് പ്രസിഡന്റോ?

You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
തർക്കം കൂട്ടത്തല്ലിലാണ് കലാശിച്ചത്. അവസാനം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാലയുടെ തലപൊട്ടി. ബ്ലോക് പ്രസിഡന്റ് ജാസ് പോത്തനും കൂട്ടാളി ഷൈലുവുമാണ് അക്രമിച്ചതെന്നാണ് ജില്ലാ വൈസ് പ്രസി‍ഡന്റ് ആരോപിക്കുന്നത്.

വിശാഖിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരുവല്ല പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഏതായാലും സർക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് തിരുവല്ലയിലെ യൂത്തൻമാർ.
;
First published: May 9, 2020, 8:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading