കോവിഡ് മഹാമാരി പലരേയും പല വിധത്തിലാണ് ബാധിച്ചത്. നിരവധി പേർക്ക് ബിസിനസുകളിൽ നഷ്ടം സംഭവിച്ചു. ഒരുപാടുപേർക്ക് ജോലി നഷ്ടപ്പെട്ടു. എന്നാൽ, അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ ക്രേയ്ഗ് ഗോഡ്നിയർ എന്ന യുവാവിനേറ്റ പ്രഹരം അൽപം കടുത്തുപോയി. കോവിഡ് കാലത്ത് പഴയ ജോലി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഈ പ്രതിസന്ധി ഘട്ടത്തിൽ തന്റെ പ്രതിശ്രുതവധു തന്നെ ഉപേക്ഷിച്ചു പോവുക കൂടി ചെയ്തു. എന്നാൽ പഴമക്കാർ പറയാറുള്ളത് പോലെ, എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞാൽ നമ്മൾ വീണ്ടു ഉയർത്തെഴുന്നേറ്റു വരും. ഒൻപത് മണി മുതൽ അഞ്ച് മണി സമയത്തെ ജോലി നഷ്ടപ്പെട്ട ക്രെയ്ഗ് ഗോഡ്നിയറിന്റെ ജീവിതത്തിലും അത്തരം ഒരു ഉയർത്തെഴുന്നേൽപ്പ് സംഭവിച്ചു.
Also Read-
സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ
ദി മിററിൽ വന്ന റിപ്പോർട്ട് പ്രകാരം ക്രെയ്ഗ് ഒഴിവു സമയത്ത് ഒരു പഴയ സ്കൂൾ ബസിൽ പണിയെടുത്ത് അത് ഒരു മനോഹരമായ ബാച്ച്ലർ പാഡ് (വീട്) ആക്കി മാറ്റി. തന്റെ ആറു മാസത്തെ സമയവും അധ്വാനവും ഈ വീടുണ്ടാക്കാ൯ വേണ്ടി ചെലവഴിച്ച ക്രെയ്ഗ് കഴിഞ്ഞ വർഷം മെയിൽ 17,000 പൗണ്ട് കൊടുത്താണ് ഈ വീട് വാങ്ങിയത്. നവംബറിൽ അവസാനിച്ച ഈ വീടു പണിക്കായി അദ്ദേഹം 17,300 പൗണ്ട് ചെലവഴിച്ചു. കോവിഡ് കാരണം ലഭിച്ച് ഇരട്ട പ്രഹരമാണ് ക്രെയ്ഗിനെ ഇത്തരമൊരു ഉദ്യമത്തിലേക്ക് നയിച്ചത്.
Also Read-
Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
എത്ര മനോഹരമായിട്ടാണ് ക്രെയ്ഗ് ഈ വിട് തയാറാക്കിയിരിക്കുന്നതെന്ന്
ചിത്രങ്ങൾ കണ്ടാൽ മനസിലാവും. ക്വീ൯ സൈസ് സോഫ, കൃത്രിമ ഫയർ പ്ലെയ്സ്, ഫാ൯സി കോഫി മെഷീ൯, തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുണ്ട് ഈ വീട്ടിൽ. കൂടാതെ, ബസിന് മുകളിൽ സ്ഥാപിച്ച സോളാർ പാനലിൽ നിന്നാണ് അകത്ത് ആവശ്യമായ വൈദ്യുതി ഉപയോഗിക്കുന്നത്. ബസിനകത്തെ സ്ഥലങ്ങൾ ക്രെയ്ഗ് ഉറങ്ങുന്ന സ്ഥലം, ലിവിംഗ് റൂം, കിച്ചൺ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്.
Also Read-
ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി
ജോലി നഷ്ടപ്പെട്ട സമയത്ത് രക്ഷിതാക്കൾക്കൊപ്പം താമസിക്കുകയും ജോലിക്കായി ബയോഡാറ്റകൾ അയക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഇത്തരം ഒരാശയം ഉദിച്ചതെന്ന് ക്രെയ്ഗ് പറയുന്നു. തന്റെ പഴയ ജോലിയിൽ സംതൃപ്തനായിരുന്നില്ല എന്നു സമ്മതിക്കുന്ന ക്രെയ്ഗ് തുച്ഛ ശമ്പളം മാത്രം ലഭിക്കുന്ന ഒരു ജോലി ഏറ്റെടുക്കാനും തയാറായിരുന്നില്ല. ക്രെയ്ഗിന്റെ മനോഹരമായ ബാച്ച്ലെർ പാഡ് കണ്ട് കണ്ണു മിഴിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.