ലഖ്നൗ: തിരക്കേറിയ എക്സപ്രസ് ഹൈവേയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കളുടെ ഡാന്‍സ്. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ കാറിന്റെ ഉടമയ്ക്ക് 20,000 രൂപ പിഴ ചുമത്തി പൊലീസ് മദ്യപിച്ചായിരുന്നു കാറിനി മുകളില്‍ കയറിയുള്ള യുവാക്കളുടെ ഡാന്‍സ്.
ഒപ്പമുള്ള മറ്റൊരു യുവാവ് ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നത് കാണാം. തിരക്കുള്ള റോഡില്‍ കാര്‍ നീങ്ങുന്ന സമയത്താണ് ഡാന്‍സ് കളിക്കുന്നത്. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.
മുഖ്യ മോഹിത് ഗുര്‍ജര്‍ എന്നയാളാണ് കാറിന്റെ ഉടമ. ട്വിറ്റര്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പിഴ ഈടാക്കിയതെന്ന് ഗാസിയബാദ് പൊലീസ് വ്യക്തമാക്കി. ട്രാഫിക് നിയമലംഘനത്തിനാണ് നടപടി.
Meanwhile in Ghaziabad, a group of boys, visibly drunk, dancing on the roof of their car on the Delhi-Meerut expressway.
Dust Devil | പാരാഗ്ലൈഡിങ്ങിനിടെ 'ഡസ്റ്റ് ഡെവിളില്‍' പറന്നു പൊങ്ങി മരത്തില്‍ കുടുങ്ങി; വൈറല്‍ വീഡിയോ
അപകടകാരി അല്ലാത്ത ഡസ്റ്റ് ഡെവിള്‍(Dust Devil) എന്ന ചെറു ചുഴലിക്കാറ്റിന്റെ ഇടയില്‍പ്പെട്ടു പറന്നുപൊങ്ങിയ പാരാഗ്ലൈഡറുടെ(Paraglider) ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്(Viral). ഓസ്ട്രേലിയിലാണ് സംഭവം നടന്നത്. പാരാഗ്ലൈഡിങ്ങിനായി തയാറെടുക്കുന്നതിനിടയിലാണ് ചെറുചുഴലിയായ ഡസ്റ്റ് ഡെവിള്‍ രൂപം കൊണ്ടത്.
കാറ്റ് വീശിയടിച്ചതോടെ പാരാഗ്ലൈഡിങ്ങിന് തയാറെടുക്കുന്നതിനിടെ കാറ്റിനൊപ്പം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. ആദ്യം സമീപത്തുണ്ടായിരുന്ന വേലിയിലേക്ക് ഉയര്‍ന്നുപൊങ്ങുകയും വേലിയില്‍ തട്ടിയ ശേഷം താഴേക്ക് വീഴുകയും ചെയ്തു.
വീണ്ടും ശക്തിയോടെ വീശിയ കാറ്റ് വേലിക്കെട്ടിനപ്പുറത്ത് നിന്ന മരത്തിലേക്ക് എടുത്തുയര്‍ത്തുകയായിരുന്നു.മരത്തിന്റെ ശിഖിരത്തില്‍ തങ്ങിയ പാരച്യൂട്ടില്‍ നിന്ന് പാരാഗ്ലൈഡര്‍ താഴേക്ക് തൂങ്ങിക്കിടക്കുകയായാിരുന്നു.
20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. 1000 മീറ്റര്‍ ഉയരത്തില്‍ വരെ വീശുന്ന ഡസ്റ്റ് ഡെവിള്‍ മണല്‍ നിറഞ്ഞ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. സാധാരണ ഗതിയില്‍ ഇത്തരം ചെറുചുഴലിക്കാറ്റുകള്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കാറില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.