നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാറിൽനിന്ന് ഭക്ഷണം വലിച്ചെറിയുന്നതിന് മുമ്പ് ഒരു നിമിഷം; 80 കിലോമീറ്റർ ഡ്രൈവ് ചെയ്തു തിരിച്ചെടുക്കേണ്ടിവന്ന യുവാക്കളുടെ 'ദുരനുഭവം'

  കാറിൽനിന്ന് ഭക്ഷണം വലിച്ചെറിയുന്നതിന് മുമ്പ് ഒരു നിമിഷം; 80 കിലോമീറ്റർ ഡ്രൈവ് ചെയ്തു തിരിച്ചെടുക്കേണ്ടിവന്ന യുവാക്കളുടെ 'ദുരനുഭവം'

  ക്ലീൻ കുടക് പദ്ധതിയുടെ ഭാഗമായി റോഡരികിൽ ഇടവിട്ട് ചവറ്റുകുട്ടകളും മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനെതിരായ ബോർഡുകളും കുടകിൽ എല്ലാ സ്ഥലത്തും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വഴിയരികിൽ ഭക്ഷ്യാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞവരെ പിടികൂടാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

  coorg pizza box

  coorg pizza box

  • Share this:
   കാറിലിരുന്ന് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങൾ നിരുത്തരവാദപരമായി വലിച്ചെറിയുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അടുത്തിടെ കുടകിലുണ്ടായ ഒരു സംഭവം, അത്തരക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. കുടക് സന്ദർശിക്കാനെത്തിയ ഒരു സംഘം യുവാക്കൾ അവിടെയുള്ള പിസ ഷോപ്പിൽനിന്ന് പിസ വാങ്ങി കാറിലിരുന്ന് കഴിച്ചു. അതിനുശേഷം ഭക്ഷണാവശിഷ്ടങ്ങൾ, അതേ ബോക്സിലിട്ടശേഷം കാറിൽനിന്ന് പുറത്തേക്കു വലിച്ചെറിഞ്ഞു. അതിനുശേഷം അവർ അവിടെനിന്ന് പോകുകയും ചെയ്തു.

   എന്നാൽ ഇനിയാണ് സംഭവത്തിലെ ട്വിസ്റ്റ് ഉണ്ടാകുന്നത്. വൈകാതെ സ്ഥലത്തെത്തിയ കുടക് ടൂറിസം അസോസിയേഷൻ ജനറൽ സെക്രട്ടറി വഴിയരികിൽ കിടന്ന ഭക്ഷ്യാവശിഷ്ടങ്ങൾ കണ്ട് വാഹനം നിർത്തി. നിരവധി ടൂറിസ്റ്റുകൾ വരുന്ന കുടകിൽ മാലിന്യനിർമ്മാർജ്ജനത്തിനായി വലിയ പദ്ധതികൾക്ക് നേതൃത്വം നൽകുന്നയാളായിരുന്നു അദ്ദേഹം. ക്ലീൻ കുടക് പദ്ധതിയുടെ ഭാഗമായി റോഡരികിൽ ഇടവിട്ട് ചവറ്റുകുട്ടകളും മാലിന്യം റോഡിൽ നിക്ഷേപിക്കുന്നതിനെതിരായ ബോർഡുകളും കുടകിൽ എല്ലാ സ്ഥലത്തും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വഴിയരികിൽ ഭക്ഷ്യാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞവരെ പിടികൂടാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

   ബോക്സ് പരിശോധിച്ച അദ്ദേഹം പിസ വാങ്ങിയ കടയിലെ നമ്പർ എടുത്തു വിളിച്ചു. വാങ്ങിയവരുടെ മേൽവിലാസവും ഫോൺ നമ്പരും സംഘടിപ്പിച്ചശേഷം യുവാക്കളെ ഫോണിൽ വിളിച്ചു. തിരികെ വന്ന് ഭക്ഷണാവശിഷ്ടങ്ങൾ അവിടെനിന്ന് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ 80 കിലോമീറ്ററോളം അകലെയാണെന്ന് തിരിച്ചുവരാനാകില്ലെന്നുമാണ് ഫോൺ എടുത്തയാൾ പറഞ്ഞത്.

   അവരെ അങ്ങനെ വെറുതെ വിടാൻ കുടക് ടൂറിസം അസോസിയേഷൻ ജനറൽ സെക്രട്ടറി ഒരുക്കമായിരുന്നില്ല. യുവാക്കളുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു. എന്നാൽ പൊലീസ് പറഞ്ഞിട്ടു തിരികെ കുടകിലേക്കു വരാൻ യുവാക്കൾ തയ്യാറായില്ല. ഇതോടെ യുവാക്കൾക്കെതിരെ കുടക് ടൂറിസം അസോസിയേഷന്‍റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം ക്യാംപയ്ൻ തുടങ്ങി. യുവാക്കളുടെ പേരുകൾ സോഷ്യൽമീഡിയയിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇവർക്കെതിരെ നിരവധിയാളുകൾ രൂക്ഷ വിമർശനം ഉന്നയിച്ചതോടെ യുവാക്കൾ 80 കിലോമീറ്ററോളം ഡ്രൈവ് ചെയ്തു തിരികെയെത്തി ഭക്ഷണാവശിഷ്ടങ്ങൾ ചവറ്റുകുട്ടയിലിട്ടു.

   അൽപ്പം വൈകിയായാലും ഭക്ഷണാവശിഷ്ടങ്ങൾ റോഡരികിൽനിന്ന് മാറ്റാൻ തയ്യാറായ, യുവാക്കളെ സോഷ്യൽമീഡിയ അഭിനന്ദിക്കാൻ തയ്യാറായി. ഈ സംഭവത്തോടെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി കൂടുതൽ കർശനമാക്കാൻ ടൂറിസം അസോസിയേഷൻ സെക്രട്ടറി തീരുമാനിച്ചു. റോഡിൽ ഉടനീളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുമെന്നാണ് അദ്ദേഹം പറയന്നത്.
   Published by:Anuraj GR
   First published: