യൂത്ത് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദ്വിദിന പഠനക്കളരി

Youth theatre workshop in Thiruvananthapuram | ഒക്ടോബർ 16, 17 തിയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന പഠനക്കളരി നടക്കുന്നു

News18 Malayalam | news18-malayalam
Updated: October 15, 2019, 6:18 PM IST
യൂത്ത് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദ്വിദിന പഠനക്കളരി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: യൂത്ത് തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒക്ടോബർ 16, 17 തിയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന പഠനക്കളരി നടക്കുന്നു. തിയേറ്റർ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കുന്നത് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കൂത്തമ്പലത്തിലാണ്. പ്രശസ്ത നാടക നടനും നാടകപ്രവര്‍ത്തനത്തിന് ദേശീയ പുരസ്‌ക്കാര ജേതാവുമായ ഗിരീഷ് സോപാനവും നടനും തീയേറ്റര്‍ സംഗീത പ്രതിഭയുമായ ശിവകുമാറും ചേർന്നാണ് ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നത്.

റിയലിസ്റ്റിക് നാടകങ്ങള്‍ക്ക് ഏറെ പ്രചാരം പണ്ടു മുതലേ ഉണ്ടായിരുന്നു. അത്തരം നാടക സമ്പ്രദായത്തെക്കുറിച്ചും അതിലേയ്ക്ക് നടന്മാരേയും സാങ്കേതിക പ്രവര്‍ത്തകരേയും ഒരു സംവിധായകന്‍ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതുമാണ് ഈ ക്ലാസ്സിലെ പഠനവിഷയം.

'ഭഗവാന്റെ മരണം' എന്ന നാടകത്തിന്റെ പശ്ചാത്തലത്തിലാണ് ക്ലാസ്സ് മുന്നോട്ടു പോകുക. ഇതിനോടൊപ്പം അടുത്ത കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയത്തെ നാടകമാക്കുന്നതിനെക്കുറിച്ചും, സമാനമായ പ്രശസ്തമായൊരു നോവലിനെ എങ്ങനെ നാടകമാക്കി മാറ്റാം എന്നുള്ളതിനെക്കുറിച്ചും നാടക സംവിധായകന്‍ അസീം അമരവിളയുടെ ക്ലാസുണ്ടാകും.

ശേഷം അഭിനേത്രി ഷൈലജ പി. അംബു നാടക വിദ്യാര്‍ത്ഥികളോട് സംസാരിക്കും. തീയേറ്റര്‍ ജേർണലിസം എന്താണെന്ന് മനസ്സിലാക്കാന്‍ 'തോമാ കറിയാ കറിയാ തോമ' എന്ന നാടകത്തിന്റെ രചയിതാവും നടന്മാരുമായി പാനല്‍ ചര്‍ച്ച. ഡയറക്ട് ഇന്റര്‍വ്യൂ മോഡലിലാണ് ക്ലാസുകള്‍ നടക്കുന്നത്.

നടന്മാരുടേയും സംവിധായകരുടേയും മുന്‍ നാടകങ്ങളെക്കുറിച്ചും ഇപ്പോള്‍ അവതരിപ്പിരിക്കുന്ന നാടകത്തേക്കുറിച്ചും ഒരു താരതമ്യ പഠനം തിയേറ്റർ ജേർണലിസത്തിൽ തീര്‍ച്ചയായും വേണ്ടതാണ്. പ്രശംസയും വിമര്‍ശനവും ചേര്‍ന്നതാവണം തീയേറ്റര്‍ ജേണലിസം. നാടകപ്രവര്‍ത്തകര്‍ ആയ അമല്‍ രാജ്, ജോസ് പി.റാഫേല്‍, ശ്യാം കൃഷ്ണ, അലക്‌സ് വളളിക്കുന്നം എന്നിവർ ചേർന്നാണ് ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.

നാടകത്തിന്റെ സെറ്റ് നിര്‍മ്മാണം എങ്ങനെ എന്നും അതിന്റെ സാങ്കേതികതയെക്കുറിച്ചും മനസ്സിലാക്കാന്‍ വേണ്ടിയുളള ഈ പരിശീലത്തിന്റെ ഭാഗമാണ്. നാടകാവതരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ലൈറ്റിംഗ് സാങ്കേതിക വിദ്യയെ കുറിച്ച് ലൈറ്റ് ഡിസൈനര്‍ ശ്രീകാന്ത് കാമിയോ ക്ലാസ് കൈകാര്യം ചെയ്യും.

നാടകത്തിന്റെ മറ്റൊരു പ്രധാന മേഖലയാണ് സൗണ്ട് ഡിസൈനിങ്ങ് എത് വിശദീകരിക്കുന്ന ക്ലാസ്സാണ് മറ്റൊരാകര്‍ഷണം.

ആയോധനകലയുടെ മെയ്‌വഴക്കത്തോടെ അതിതീവ്ര ശാരീരികവടിവുകളെ ചലാനാത്മകമായി കാണികളെ ത്രസിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുന്ന നാടകത്തെക്കുറിച്ചും അത്തരം പഠനങ്ങളെക്കുറിച്ചും ഇന്ത്യയിലും വിദേശത്തുമായി ഈ മേഖലയില്‍ സംഭവിക്കുന്ന പുതുചലനങ്ങളെപ്പറ്റിയും നടനും കോറിയോഗ്രാഫറുമായ റാം കുമാര്‍ ക്‌ളാസ്സെടുക്കും. മനസ്സും ശരീരവും ഏകാഗ്രമാക്കേണ്ട വ്യായാമങ്ങളുടെ ക്ലാസ്സ് കൈകാര്യം ചെയ്യുത് വിജു വര്‍മ്മ, ശ്യാം രജി എന്നിവരാണ്.

ആധുനിക രീതിയില്‍ എങ്ങനെയാണ് ലോകമെങ്ങും നാടക പരിശീലനം നടക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച എല്ലാ സാങ്കേതിക വിദ്യകളോടും നിര്‍മ്മിക്കപ്പെട്ട കാമിയോ ലൈറ്റ്ഹൗസില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിശീലനം മറ്റൊരു ആകര്‍ഷണമാണ്.

ക്യാംപ് ഡയറക്ടർ കൃഷ്ണൻ ബാലകൃഷ്ണൻ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

First published: October 15, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading