അപകീർത്തിപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് യുവാക്കൾ; എം.ജി ശ്രീകുമാർ പങ്കുവച്ച മാപ്പ് പറച്ചിൽ‌ വീഡിയോ വൈറൽ

എം.ജി ശ്രീകുമാർ തന്നെയാണ് യുവാക്കളുടെ മാപ്പ് പറച്ചിലിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്.

News18 Malayalam | news18-malayalam
Updated: October 17, 2020, 11:53 PM IST
അപകീർത്തിപ്പെടുത്തിയതിന് മാപ്പ് ചോദിച്ച് യുവാക്കൾ; എം.ജി ശ്രീകുമാർ പങ്കുവച്ച മാപ്പ് പറച്ചിൽ‌ വീഡിയോ വൈറൽ
News18
  • Share this:
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഗായകൻ എം.ജി ശ്രീകുമാറിനോട് പരസ്യമായി മാപ്പ് പറഞ്ഞ് യുവാക്കൾ. യുവാക്കൾ മാപ്പ് പറയുന്ന വീഡിയോ എം.ജി ശ്രീകുമാർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ പരിപാടിയിൽ അനർഹമായ കുട്ടിക്ക് എം.ജി ശ്രീകുമാർ നാലാം സ്ഥാനം നൽകി എന്നാരോപിച്ചാണ് യുവാക്കൾ അധിക്ഷേപിച്ചത്. തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇക്കാര്യത്തിൽ മാപ്പ് ചോദിക്കുന്നെന്നും യുവാക്കൾ വീഡിയോയിൽ വ്യക്തമാക്കുന്നു. എം.ജി ശ്രീകുമാർ പങ്കുവച്ച വീഡിയോ ഇതിനോടകം യൂട്യൂബിൽ ട്രെഡിംഗ് ആയിട്ടുണ്ട്.

എം.ജി ശ്രീകുമാർ തന്നെയാണ് യുവാക്കളുടെ മാപ്പ് പറച്ചിലിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെല്ലാം തനിക്ക് ഒരുപോലെയാണെന്നും പരിപാടി കഴിഞ്ഞ് ഇവരെല്ലാം പോയപ്പോൾ തനിക്ക് ഒരുപാട് വിഷമായെന്നും ഗായകൻ വീഡിയോയിലൂടെ പറയുന്നു.

സത്യസന്ധതയോട് കൂടിയാണ് പരിപാടിയുടെ ജഡ്ജായി ഇരുന്നിട്ടുള്ളതെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഈ കുട്ടികൾ കണ്ണീര് പൊഴിക്കാൻ താൻ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് എം.ജി വീഡിയോ അവസാനിപ്പിക്കുന്നത്.

Also Read യൂട്യൂബിലൂടെ അപമാനിച്ചു; ഗായകൻ എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ കേസ്

യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകൻ എം.ജി. ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് യൂട്യൂബർമാർക്കെതിരെ ചേർപ്പ് പോലീസ് കേസെത്തിരുന്നു. പാറളം പഞ്ചായത്തിലെ യൂട്യൂബർമാർമാരുടെ പേരിലാണ് കേസ്. അഞ്ച് ലക്ഷത്തോളം പേർ ഇവരുടെ വീഡിയോ കണ്ടിരുന്നെന്നും എം.ജി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Published by: Aneesh Anirudhan
First published: October 17, 2020, 11:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading