നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലോക സഞ്ചാരത്തിനു പോയ യൂട്യൂബറെ പിന്തുടർന്ന് കാക്ക; വൈറൽ വീഡിയോ കാണാം

  ലോക സഞ്ചാരത്തിനു പോയ യൂട്യൂബറെ പിന്തുടർന്ന് കാക്ക; വൈറൽ വീഡിയോ കാണാം

  അതും ഒന്നും രണ്ടും ദിവസമല്ല. തുടർച്ചയായി ഏഴു ദിവസമാണ് കാക്ക ഇയാളെ പിന്തുടർന്നത്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഇതൊരു ഒരു കാക്കയുടെ കഥയാണ്. പണ്ട് കുറുക്കൻ പറ്റിച്ചിട്ട് പോയ ആ കാക്കയുടെ കഥയല്ല. ലോക സഞ്ചാരം നടത്താൻ പോയ ആളെ പിന്തുടർന്ന ഒരു കാക്കയുടെ കഥ. 'വേൾഡ് ട്രാവലർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അൻവേഷ് എന്ന തെലുങ്ക് യുവാവിനെയാണ് ഒരു കാക്ക വട്ടം ചുറ്റിച്ചത്.

   യൂട്യൂബറായ അൻവേഷ് ലോക സഞ്ചാരത്തിന്റെ ഭാഗമായി അടുത്തിടെ ഒരു യുറോപ്പ് ട്രിപ്പ് നടത്തിയിരുന്നു. യൂറോപ്പിലെ സെർബിയയിൽ നിന്നാണ് ഒരു കാക്ക അവ്നേഷിനെ വിടാതെ പിന്തുടരുന്നത്. അതും ഒന്നും രണ്ടും ദിവസമല്ല. തുടർച്ചയായി ഏഴു ദിവസം. വെറുതെ പിന്തുടരുകയായിരുന്നില്ല. അൻവേഷിനോട് എന്തോ പൂർവ്വ വൈരാഗ്യമുള്ളതുപോലെയായിരുന്നു കാക്കയുടെ പെരുമാറ്റവും.

   'നാ അൻവേഷന' എന്ന പേരിലാണ് അൻ‌വേഷിന്റെ യൂട്യൂബ് പേജ്. രണ്ട് ലക്ഷത്തി ഇരുപതിനായിരും ഫോളോവർമാരും ഉണ്ട് അൻവേഷിന്. ഒരു ലോക പര്യടനത്തിന്റെ ഭാഗമായാണ് അൻവേഷ് സെർ‌ബിയയിലെത്തിയത്. അവിടെ ഒരു ഹോട്ടലിൽ‌ റൂം എടുത്തപ്പോൾ മുതലാണ് ഈ കാക്കയുടെ അക്രമണം തുടങ്ങുന്നത്. എന്നാൽ പിന്നെ ഒരു എപ്പിസോഡ് ഈ കാക്ക ആക്രമണത്തിന്റെ വീഡിയോ തന്നെ ആകട്ടെ എന്ന് അൻവേഷും കരുതി. അങ്ങനെയാണ് കാക്ക കഥ യൂട്യൂബിലെത്തുന്നത്. തുടർന്ന് നിരവധി കാഴ്ച്ചക്കാരെ നേടിയ വീഡിയോ വൈറലാവുകയായിരുന്നു.   കാക്ക തന്നോട് പ്രതികാരം ചെയ്യാൻ വരുന്നതു പോലെയാണ് തനിക്ക് തോന്നുതെന്ന് അൻവേഷ് വീഡിയോയിൽ പറയുന്നു. ഇത് ഇടയ്ക്കിടെ അൻവേഷിനെ ഓടിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത് എന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നും, ഇങ്ങനെ നിരന്തരം പുറകെ കൂടുന്നത് ഭയപ്പെടുത്തുന്നുണ്ടെന്നും അൻവേഷ് പറയുന്നു. കാക്കയുടെ ഉപദ്രവം കാരണം ആദ്യം താമസിച്ച ഹോട്ടൽ മുറി മാറിയെന്നും അൻവേഷ് പറയുന്നുണ്ട്.

   സെർബിയയിലെ ഹോട്ടലിൽ വച്ച് ഇടയ്ക്കിടെ കാക്ക അൻവേഷിനെ ഓടിക്കുന്നതും പുറകേ കൂടുന്നതും ഒക്കെയുള്ള സംഭവങ്ങൾ അൻവേഷ് തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ കാക്ക അൻവേഷിനെ പിന്തുടരാൻ തുടങ്ങുന്നത് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കാണാം.

   തന്നെ അനങ്ങാൻ വിടുന്നില്ലെന്നും, എവിടെ പോയാലും കരഞ്ഞുകൊണ്ട് കാക്ക പുറകേ വരുന്നതായും അൻവേഷ് പറയുന്നു. തന്റെ വസ്ത്രം തിരിച്ചറിഞ്ഞാണ് കാക്ക പുറകേ കൂടുന്നത്. ഹോട്ടലിൽ കേറിയാലും, മാർക്കറ്റിൽ പോയാലും കാക്ക വിടാതെ പുറകെയുണ്ടെന്നാണ് അൻവേഷ് പറയുന്നത്.

   ഈ കാക്ക തന്നോട് പ്രതികാരം ചെയ്യുന്നതു പോലെയാണ് പെരുമാറുന്നത്. ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു, കാക്കയുടെ ആക്രമണം കാരണം ഞാൻ ചില ദിവസങ്ങളിൽ പുറത്തിറങ്ങാതെ കഴിഞ്ഞുവെന്നും അൻ‌വേഷ് പറഞ്ഞു. അൻവേഷ് പറയുന്നതനുസരിച്ച് സെർബിയയിൽ താമസിച്ച ഏഴു ദിവസവും കാക്ക അയാളെ പിന്തുടർന്നു.

   എന്നാൽ, പക്ഷിമൃഗാദികളിലെ ചില വിദഗ്ദർ പറയുന്നത് പക്ഷികൾ എന്തെങ്കിലും പ്രശ്‌നമോ ആളുകളുടെ ആക്രമണമോ നേരിടുന്നില്ലെങ്കിൽ ഒരിക്കലും അവ അപകടമുണ്ടാക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്നാണ്.

   ഈ വിദഗ്ദരുടെ അഭിപ്രായത്തിൽ അൻവേഷിന്റെ പിറകേ കൂടിയിരിക്കുന്ന കാക്കയുടെ കൂട് ആരെങ്കിലും ആക്രമിച്ചിരിക്കാം. അത് അൻവേഷ് ആണെന്ന തെറ്റിധാരണയിൽ ആണ് കാക്ക പുറകേ കൂടിയതെന്നും വിദഗ്ദർ പറയുന്നു.
   Published by:user_57
   First published:
   )}