News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 18, 2020, 10:28 AM IST
അൻമോൽ ബകായ
പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ 70-ാം പിറന്നാൾ ദിനം ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നിരുന്നു.
രാഷ്ട്ര നേതാക്കളിൽ തുടങ്ങി പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ജന്മദിന ആശംസ അറിയിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ബി.ജെ.പി. പ്രവർത്തകർ ശിവൻ കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ 70 കിലോ ലഡ്ഡു വഴിപാടായി നൽകി. സോഷ്യൽ മീഡിയയിൽ 'പ്ലാങ്ക് യു മോദി' എന്ന ഒരു ക്യാമ്പെയ്ൻ നടത്തുകയും ചെയ്തു.
അതേസമയം മോദിയുടെ ഒരു കടുത്ത ആരാധകൻ ചെയ്ത കാര്യം നോക്കൂ. യൂട്യൂബ് ലൈവിൽ 24 മണിക്കൂർ 'മോദിജി' എന്ന് നിർത്താതെ ഉരുവിട്ടുകൊണ്ടാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. അൻമോൽ ബകായ എന്ന യൂട്യൂബർ യുവാവാണ് ഇതിനു പിന്നിൽ.
"കഴിഞ്ഞ വർഷം മോദിയെ പറ്റി പോസിറ്റീവും നെഗറ്റിവുമായ കാര്യങ്ങൾ കേട്ടിരുന്നു. വ്യക്തിപരമായി എനിക്കദ്ദേഹത്തോടും അദ്ദേഹം രാഷ്ട്രത്തിനായി ചെയ്യുന്ന കാര്യങ്ങളോടും വലിയ ബഹുമാനമാണ്. അദ്ദേഹത്തിന് ഞാൻ അകമഴിഞ്ഞ പിന്തുണ അറിയിക്കുന്നു. ഇത് അദ്ദേഹത്തോടുള്ള ചെറിയ നന്ദി സൂചകം മാത്രം," അൻമോൽ പറയുന്നു.
ആത്മീയമായ വചനങ്ങളും പുരാണ പരാമർശങ്ങളും നിറഞ്ഞ പശ്ചാത്തലത്തിലാണ് അൻമോൽ 'മോദിജി' എന്ന് ഉരുവിട്ടുകൊണ്ടിരുന്നത്. 3.50K സബ്സ്ക്രൈബർമാർ ഉള്ള ബ്ലോഗർ ഒരു മിനിട്ടു നേരം ഇടവേളയെടുത്തുകൊണ്ടാണ് പൂർത്തിയാക്കിയത്.
Published by:
meera
First published:
September 18, 2020, 7:11 AM IST