• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയെന്ന അവകാശവാദവുമായി യൂട്യൂബർ

Viral Video | എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയെന്ന അവകാശവാദവുമായി യൂട്യൂബർ

9 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മാക്സ് വിശദീകരിക്കുന്നുണ്ട്.

  • Share this:
    താൻ ലോകത്തിലെ ഏറ്റവും ധനികനായ (Richest Person) വ്യക്തിയായി മാറിയെന്ന അവകാശവാദവുമായി യുകെ (UK) സ്വദേശിയായ യൂട്യൂബർ (Youtuber) രംഗത്ത്. വെറും ഏഴ് മിനിട്ട് സമയം താൻ ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ സമ്പത്തിനെ മറികടന്നുവെന്ന അവകാശവാദവുമായാണ് മാക്സ് ഫോഷ് എന്നയാൾ രംഗത്തെത്തിയിരിക്കുന്നത്. 9 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ എങ്ങനെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് മാക്സ് വിശദീകരിക്കുന്നുണ്ട്.

    താൻ 10 ബില്യൺ ഓഹരികളുള്ള ഒരു കമ്പനി രജിസ്റ്റർ ചെയ്യുമെന്നും തുടർന്ന് ഓരോ ഷെയറും 50 പൗണ്ടിന് വിൽക്കുമെന്നും അദ്ദേഹം പറയുന്നു. “അതുവഴി തന്റെ കമ്പനി 500 ബില്യൺ പൗണ്ട് വിലമതിക്കുന്ന കമ്പനിയായി മാറും,” മാക്സ് കൂട്ടിച്ചേർത്തു. അത്രയും ആസ്തി ഉള്ളതിനാൽ, തന്റെ "എതിരാളിയായ എലോൺ മസ്‌കിനെ" താൻ മറികടന്നുവെന്നും മാക്‌സ് അവകാശപ്പെട്ടു.

    തന്റെ പദ്ധതി നടപ്പിലാക്കുന്നതിനായി മാക്സ് ആദ്യം ഒരു പുതിയ കമ്പനി രജിസ്റ്റർ ചെയ്യുകയും അതിന് 'അൺലിമിറ്റഡ് മണി ലിമിറ്റഡ്' എന്ന് പേരിടുകയും ചെയ്തു. യുകെയിൽ ഒരു കമ്പനി തുറക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ലെന്നും മാക്സ് വിശദീകരിച്ചു. രജിസ്റ്റർ ചെയ്ത ശേഷം, തന്റെ കമ്പനിയുടെ സർട്ടിഫിക്കറ്റും മറ്റ് രേഖകളും തനിക്ക് ലഭിച്ചതായി മാക്സ് വീഡിയോയിൽ പറയുന്നുണ്ട്. "അൺലിമിറ്റഡ് മണി ലിമിറ്റഡ് ഔദ്യോഗികമായി ഒരു കമ്പനിയായി മാറി," അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിനായി, മാക്സ് തെരുവോരത്തിരുന്ന് വിൽപ്പന ആരംഭിച്ചു. വഴിയാത്രക്കാരിൽ നിന്നാണ് അദ്ദേഹം നിക്ഷേപം തേടിയത്. മാക്സ് ഒടുവിൽ തന്റെ കമ്പനിയിൽ 50 പൗണ്ട് നിക്ഷേപം നടത്താൻ ഒരു സ്ത്രീയെ കണ്ടെത്തി.


    എന്നാൽ പിന്നീട് വീഡിയോയിൽ തനിയ്ക്ക് അധികൃതരിൽ നിന്ന് ഒരു കത്ത് ലഭിച്ചതായും മാക്‌സ് വെളിപ്പെടുത്തുന്നുണ്ട്. അത് തന്റെ കമ്പനിയുടെ വിപണി മൂല്യം 500 ബില്യൺ പൗണ്ടായി കണക്കാക്കിയതായും സ്ഥിരീകരിക്കുന്നു. എന്നാൽ, റവന്യൂ ഇടപാടുകൾ നടത്താത്തതിനാൽ താൻ വഞ്ചന നടത്തിയതായി ആരോപിക്കപ്പെടാമെന്നും കത്തിൽ വ്യക്തമാക്കിയിരിക്കുന്നതായി മാക്സ് പറയുന്നു. തുടർന്ന്, കത്തിൽ ശുപാർശ ചെയ്‌തിരിക്കുന്നത് പോലെ, അൺലിമിറ്റഡ് മണി ലിമിറ്റഡ് എന്ന കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചു. "എനിക്ക് കമ്പനി വളരെ വേഗം ഷട്ട് ഡൗൺ ചെയ്യണമെന്നും" മാക്സ് വീഡിയോയിൽ പറയുന്നുണ്ട്.

    കമ്പനിയിൽ നിക്ഷേപം നടത്തിയ യുവതിയെ വിളിച്ച് കമ്പനി പിരിച്ചുവിടുന്നതായും നിക്ഷേപം തിരികെ നൽകുന്നതായും മാക്സ് പറയുന്നുണ്ട്. വീഡിയോ കോളിൽ നിക്ഷേപകയുമായി സംസാരിക്കുന്നതും യൂട്യൂബ് വീഡിയോയിൽ കാണാം. ഒടുവിൽ ഏഴ് മിനിട്ട് നേരം അങ്ങനെ താൻ കോടീശ്വരനായി മാറിയെന്നും മാക്സ് പറയുന്നുണ്ട്. വളരെ രസകരമായാണ് യുവാവ് ഈ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: