• HOME
 • »
 • NEWS
 • »
 • buzz
 • »
 • Mobile Fish Tank | എവിടെ പോയാലും ഗോൾഡ് ഫിഷിനെ കൂടെകൂട്ടാം; മൊബൈൽ ഫിഷ് ടാങ്കുമായി യൂട്യൂബർ

Mobile Fish Tank | എവിടെ പോയാലും ഗോൾഡ് ഫിഷിനെ കൂടെകൂട്ടാം; മൊബൈൽ ഫിഷ് ടാങ്കുമായി യൂട്യൂബർ

യൂ ട്യൂബറുടെ മൊബൈൽ ഫിഷ് ടാങ്ക് വൈറലാവുകയാണ്.

Screengrab

Screengrab

 • Share this:
  വള‍ർത്തുമൃഗങ്ങളായ (Pets) പൂച്ചകളെയും നായ്ക്കളെയും ഒന്നും പോലെയല്ല മീനുകൾ (Fishes). പൂച്ചയെയും നായയെയുമൊക്കെ പോവുന്നിടത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോവാം. ഇണങ്ങിയ മൃഗങ്ങളായതിനാൽ നിങ്ങൾ പറയുന്നത് അനുസരിച്ച് അവ ഒപ്പം നിന്നോളും. കാറിലും ട്രെയിനിലും ഫ്ലൈറ്റിലും വരെ പലരും ഇവയെ കൂടെ കൂട്ടാറുണ്ട്. എന്നാൽ മീനുകളെ അങ്ങനെ നിങ്ങളുടെ കൂടെക്കൊണ്ട് നടക്കാൻ എളുപ്പമാവില്ല. അതിന് നിങ്ങളുടെ കയ്യിൽ ഒരു മൊബൈൽ ഫിഷ് ടാങ്ക് (Mobile Fish Tank) തന്നെ വേണ്ടിവരും. സോഷ്യൽ മീഡിയയിൽ ഒരു യൂ ട്യൂബറുടെ (YouTuber) മൊബൈൽ ഫിഷ് ടാങ്ക് വൈറലാവുകയാണ്.

  ഫേസ്ബുക്ക് ഓപ്പൺ സൊസൈറ്റി എന്ന ഗ്രൂപ്പിൽ വന്ന ഒരു വീഡിയോക്ക് പിന്നാലെയാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ ആരംഭിച്ചത്. തായ‍്‍പേയിൽ നിന്നുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ഒരു യുവാവ് തന്റെ ഗോൾഡ് ഫിഷുകളെയും കൊണ്ട് എവിടെയും യാത്ര പോവുന്നു. തെരുവോരങ്ങളിലുടെയും റോഡിലൂടെയുമൊക്കെ നടക്കുമ്പോൾ ഈ അലങ്കാര മത്സ്യങ്ങളും കൂട്ടിനുണ്ട്. സ്വന്തമായി നിർമ്മിച്ച ചക്രങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഫിഷ് ടാങ്കാണ് ഇതിന് സഹായിക്കുന്നത്. ചിത്രങ്ങളും വീ‍ഡിയോയും വൈറലായതോടെ ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളായി.

  Also Read- 'എന്താണ് നിങ്ങളുടെ പ്രശ്നം'; തന്റെ വീഡിയോ എടുത്ത അച്ഛനോട് കയർത്ത് കുട്ടി; വൈറൽ

  തായ‍്‍വാൻകാരായ DIYയൂ ട്യൂബ‍ർ ഹുവാങ് സിയാവോജിയാണ് ഇതിന് പിന്നിലുള്ളത്. ജെറി എന്ന് വിളിപ്പേരുള്ള ഈ യൂ ട്യൂബറുടെ വീഡിയോകൾക്ക് നിരവധി ഫോളോവേഴ്സുണ്ട്. ഏപ്രിൽ 23ന് ജെറി തന്നെ തന്റെ യൂ ട്യൂബ് ചാനലിൽ ഈ മൊബൈൽ ഫിഷ് ടാങ്കിന്റെ വിവരങ്ങൾ പങ്കുവെക്കുന്ന വിശദമായ ഒരു വീഡിയോ ഷെയ‍ർ ചെയ്തിട്ടുണ്ട്. താൻ ഇത് വരെ നി‍ർമ്മിച്ചവയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ ഫിഷ് ടാങ്ക് നിർമ്മാണമെന്ന് ജെറി പറഞ്ഞു.

  മെറ്റൽ കൊണ്ടാണ് മൊത്തത്തിലുള്ള ഫിഷ് ടാങ്കിന്റെ ബോഡി നി‍ർമ്മിച്ചിരിക്കുന്നത്. വെൽഡ് ചെയ്തിരിക്കുന്ന ഇതിൻമേൽ ഒരു ആക്രിലിക് ട്യൂബ് ഘടിപ്പിച്ചിരിക്കുന്നു. ഇത് മുന്നോട്ട് നീങ്ങുന്നതിനായി താഴെ ചക്രമുണ്ട്. മുകളിൽ ഇതിനെ സുഗമമായി മുന്നോട്ട് കൊണ്ട് പോവുന്നതിനായി ഒരു ഹാൻറിലും കൊടുത്തിട്ടുണ്ട്.

  Also Read-ഇന്ത്യൻ ഭക്ഷണം ആദ്യമായി കഴിച്ച് ഓസ്ട്രേലിയൻ പെൺകുട്ടി; മതിമറന്ന് ആസ്വാദനം; വൈറൽ വീഡിയോ

  ആക്രിലിക് ട്യൂബാണ് യഥാ‍ർഥത്തിൽ ഫിഷ് ടാങ്ക്. ബാറ്ററിയിലാണ് ഈ മൊബൈൽ ഫിഷ് ടാങ്ക് പ്രവർത്തിക്കുന്നത്. ഓക്സിജന് വേണ്ടിയിട്ടുള്ള പമ്പും അലങ്കാര ലൈറ്റുകളുമെല്ലാം ടാങ്കിനൊപ്പമുണ്ട്. രാത്രിയിൽ ലൈറ്റ് വെച്ചാണ് മത്സ്യങ്ങളുടെ യാത്ര.

  മൂന്ന് ഗോൾഡ് ഫിഷുകളെയും (Gold Fish)കൊണ്ടാണ് ജെറി എപ്പോൾ എവിടേക്കും യാത്ര പോവുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജെറിയുടെ ആരാധകരും ഇതിനോട് യോജിക്കുന്നു. മാ‍ർക്കറ്റിൽ ഇത് പോലൊരു ഫിഷ് ടാങ്ക് വരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ജെറിയെപ്പോലെ എല്ലാവ‍ർക്കും ടാങ്ക് സ്വന്തമായി ഉണ്ടാക്കാൻ സാധിക്കണമെന്നില്ലല്ലോ. അതിനാൽ ഇത്തരത്തിലൊന്ന് വാങ്ങി ഉപയോഗിക്കാൻ പല‍ർക്കും താൽപര്യമുണ്ട്.
  Published by:Naseeba TC
  First published: