നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പാരാമോട്ടറിൽ പറന്നിറങ്ങി ഡോനട്ട് വാങ്ങി, ആകാശത്ത് വച്ച് തന്നെ കഴിച്ച് യൂട്യൂബർ; വൈറലായി വീഡിയോ

  പാരാമോട്ടറിൽ പറന്നിറങ്ങി ഡോനട്ട് വാങ്ങി, ആകാശത്ത് വച്ച് തന്നെ കഴിച്ച് യൂട്യൂബർ; വൈറലായി വീഡിയോ

  ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോട്ടറിൽ ഇരുന്ന് തന്നെ ഡോനട്ട് കഴിക്കുന്നതുമെല്ലാം ടക്കറിന്റെ യുട്യൂബ് വരിക്കാർക്കും കാണാനായി

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:


   26 കാരനായ ടക്കർ ഗോട്ടിന് വൈകുന്നേരം നല്ല വിശപ്പ്. കാലാവസ്ഥ നല്ലതായതിനാൽ ഒന്നും നോക്കിയില്ല, തന്റെ സ്വന്തം പാരാമോട്ടർ (പറക്കുന്നതിനുള്ള ഉപകരണം) എടുത്ത് ഒറ്റ പറക്കൽ. ഒപ്പം ക്യാമറകൾ കൂടി കൈയിലെടുക്കാൻ ടക്കർ മറന്നില്ല. അതുകൊണ്ട് ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോട്ടറിൽ ഇരുന്ന് തന്നെ ഡോനട്ട് കഴിക്കുന്നതുമെല്ലാം ടക്കറിന്റെ യുട്യൂബ് വരിക്കാർക്കും കാണാനായി.

   തന്റെ ഏറ്റവും പുതിയ വീഡിയോയിലാണ് ടക്കർ അമേരിക്കയിലെ പെൻ‌സിൽ‌വാനിയയിലുള്ള വീട്ടിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു പ്രാദേശിക ഡങ്കിൻ ഡോണട്ട്സ് ഔട്ട്‌ലെറ്റിലേക്ക് പറന്നത്. യാത്രാമധ്യേ ഡോനട്ട് ഔട്ട്ലെറ്റിലേയ്ക്ക് മൊബൈൽ ഫോണിൽ വിളിക്കുന്നതും തുടർന്ന് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡോനട്ട് ഓർഡർ ചെയ്യുന്നതും കാണാം. ടക്കറിന്റെ ആകാശ യാത്ര കണ്ട് പലരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

   ഒരു പെട്ടി ഡോനട്ട്സുമായി ആകാശത്ത് പറന്ന് നടന്ന് ആഘോഷിക്കുകയാണെന്ന് ഒരു ഉപഭോക്താവ് കമന്റ് സെക്ഷനിൽ കുറിച്ചു. തന്റെ വീഡിയോ, ഡോനട്ട് കമ്പനി സ്പോൺസർ ചെയ്തിട്ടില്ലെന്ന് ടക്കർ വ്യക്തമാക്കിയിട്ടും ഡങ്കിൻ ഡോനട്ട്സിന് ഇത് ഒരു മികച്ച പരസ്യമാകുമെന്നും അവർ ടക്കറിന് ആയിരം പോയിന്റുകൾ നൽകണമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

   ഫോൺ ആകാശത്ത് വച്ച് ഉപയോഗിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു. ടക്കർ ആകാശത്ത് നിന്ന് ഇറങ്ങുന്നത് കണ്ട് ആകൃഷ്ടരായ ആളുകൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ താഴെ കാത്ത് നിന്നിരുന്നു. തന്റെ പാരാമോട്ടറിനെക്കുറിച്ച് ചോദിച്ച ഒരു വ്യക്തിയോട് ഇതിന് ഏകദേശം 12,000 ഡോളർ (ഏകദേശം 8,78,000 രൂപ) ചെലവായതായി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.   മെയ് 29ന് ടക്കർ ഗോട്ട് പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയിൽ, തന്റെ പാരാമോട്ടർ വൃത്തിയാക്കി, അത് ഒരു ട്രക്കിൽ കയറ്റി അടുത്തുള്ള ഒരു പാർക്കിലേക്ക് കൊണ്ടുപോകുന്നത് കാണാം. തുടർന്ന്, തന്റെ പാരാമോട്ടറിൽ കയറി ആകാശത്ത് വച്ച് ക്യാമറയോട് സംസാരിക്കുന്നതും കാണാം. പശ്ചാത്തലത്തിൽ, ആകാശം, അകലെയായി കാണുന്ന മരങ്ങൾ, പച്ചപ്പ് എന്നിവയും കാണാം.

   ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെ തന്റെ കാമുകിയോട് കാമുകൻ വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ആകാശത്തിനും ഭൂമിയ്ക്കും ഇടയിലുള്ള റേയുടെ വിവാഹാഭ്യർത്ഥന സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ ഹൃദയം കീഴടക്കി.

   ഗോ പ്രോയിൽ ചിത്രീകരിച്ച വീഡിയോയിൽ ദമ്പതികൾ താഴേക്ക് ചാടുന്നതിനിടെ കാമുകൻ റേ പല്ലുകൾ കൊണ്ട് മോതിരം കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. പാരച്യൂട്ട് തുറക്കുന്നതിനിടെ, റേ മോതിരം കയ്യിൽ പിടിച്ച് കാമുകി കെയ്റ്റിയോട് വിവാഹാഭ്യർത്ഥന നടത്തി. കാമുകന്റെ കൈയിൽ നിന്ന് മോതിരം താഴെ പോകുമോ എന്നായിരുന്നു വീഡിയോ കണ്ട പലരുടെയും ആശങ്ക.

   Keywords: Sky, Donut, Paramotor, Viral Video, US, ആകാശം, ഡോനട്ട്, പാരാമോട്ടോർ, വൈറൽ വീഡിയോ, യുഎസ്

   Published by:user_57
   First published:
   )}