നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യൂട്യൂബർ 600 അടി താഴ്ച്ചയിലേക്ക് വീണു; ദാരുണാന്ത്യം ഇറ്റാലിയൻ ആൽപ്സ് ചിത്രീകരിക്കുന്നതിനിടെ

  യൂട്യൂബർ 600 അടി താഴ്ച്ചയിലേക്ക് വീണു; ദാരുണാന്ത്യം ഇറ്റാലിയൻ ആൽപ്സ് ചിത്രീകരിക്കുന്നതിനിടെ

  യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ഏതാണ്ട് 200,000 ത്തിലധികം ഫോളോവേഴ്സ് ഡൈര്‍ലണ്ടിനുണ്ടായിരുന്നു

  Image Credits: Instagram

  Image Credits: Instagram

  • Share this:
   യാത്രാനുഭവം പങ്കുവയ്ക്കുന്ന യൂട്യൂബര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലം തന്നെയാണ്. ഈ മഹാമാരിയുടെ കാലത്ത് ചിത്രീകരണം ബുദ്ധിമുട്ടാണെന്നു മാത്രമല്ല, അടിക്കടിയുണ്ടാകുന്ന അപകടങ്ങളും ഈ രംഗത്ത് തുടര്‍ക്കഥയാകുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു വാര്‍ത്ത വരുന്നത് ഇറ്റലിയില്‍ നിന്നാണ്.

   ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ഒരു യൂട്യൂബറായ ആല്‍ബര്‍ട്ട് ഡൈര്‍ലണ്ട് കഴിഞ്ഞ ബുധനാഴ്ച ഇറ്റാലിയന്‍ ആല്‍പ്‌സില്‍ വച്ച് ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൊക്കയില്‍ വീണു മരിക്കുകയുണ്ടായി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ റായ് ന്യൂസ് പറയുന്നതനുസരിച്ച്, ഇറ്റലിയിലെ വാള്‍ ഗാര്‍ഡെനയിലെ മൗണ്ട് സെസെഡയില്‍ വച്ച് ഡൈര്‍ലണ്ട് തന്റെ മൊബൈല്‍ ഫോണില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യവേ നില തെറ്റി, 600 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്റ്റര്‍ അയച്ചെങ്കിലും, അദ്ദേഹത്തെ യഥാസമയം രക്ഷിക്കാനായില്ലായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

   അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച, അദ്ദേഹത്തിന്റെ അമ്മ വൈബര്‍ ജോര്‍ഗര്‍ ജെന്‍സണ്‍ തങ്ങള്‍ കടന്നുപോകുന്ന ഈ പ്രതിസന്ധിയുടെ ഈ സമയത്ത് സ്വകാര്യത അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്നും ആ വാര്‍ത്ത തന്നെയാകെ 'തകര്‍ത്തു കളഞ്ഞുവെന്നും' ഡൈര്‍ലണ്ടിന്റെ കാമുകി മരിയ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

   Also Read-‘ഇവിടെ ചുംബിക്കരുത്: കമിതാക്കളുടെ സ്നേഹ പ്രകടനം വർധിച്ചതോടെ ഹൗസിംഗ് സൊസൈറ്റിയുടെ ബോർഡ്

   മരിയ ആന്‍ഡേഴ്‌സണ്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതുന്നു, ''ഞങ്ങള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ധാരാളം പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹം താനും തമ്മിലുള്ള ഒരു മനോഹരമായ ഭാവിയുടെ തുടക്കം മാത്രമായിരുന്നു അത്. പക്ഷേ അതെല്ലാം തകര്‍ത്തെറിയപ്പെട്ടിരിക്കുന്നു. എല്ലാ രാത്രിയും ഞാന്‍ കണ്ണുകള്‍ അടച്ച് ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നുവെന്നും ഞാന്‍ എപ്പോഴും അവന്റെ അരികിലുണ്ടെന്നും പറയുമ്പോള്‍ ഞാന്‍ പറയുന്നത് അവന്‍ കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

   യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമായി ഏതാണ്ട് 200,000 ത്തിലധികം ഫോളോവേഴ്സ് ഡൈര്‍ലണ്ടിനുണ്ടായിരുന്നു. അദ്ദേഹം അനേകം മ്യൂസിക് വീഡിയോകളും കോമഡി സ്‌കെച്ചുകളും ആരാധകര്‍ക്കായി പങ്കിട്ടിട്ടുണ്ട്. അദ്ദേഹം നിര്‍മ്മിച്ച ഗാനങ്ങളില്‍ ചിലത് 'ഇമോജി','ഉല', 'സമ്മര്‍' എന്നിവയാണ്.

   Also Read-എനിക്ക് വേണ്ടത് രാഘവിനെ, വൈദ്യുതിയല്ല; ആംആദ്മിയോടുള്ള യുവതിയുടെ മറുപടി വൈറൽ

   സമാനമായ മറ്റൊരു സംഭവത്തില്‍, ചൈനയില്‍ നിന്നുള്ള 23 കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ 160 അടി ഉയരമുള്ള ക്രെയിനില്‍ നിന്ന് വീണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷിയാവോ ക്യൂമി എന്ന ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ഈ അപകടം സംഭവിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അവള്‍ താഴേക്ക് വീഴവേ ക്രെയിനിന്റെ ക്യാബിനില്‍ വച്ചിരിക്കുന്ന ക്യാമറയോട് സംസാരിക്കുന്നതാണ് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നമ്മള്‍ കാണുന്നത്.

   ഷിയാവോ ക്യൂമി ക്യാമറയ്ക്കായി നൃത്തം ചെയ്യുന്നത് നമുക്ക് കാണാം. പക്ഷേ ഉടന്‍ തന്നെ ലെന്‍സിന് മുകളിലൂടെ തെറിച്ചുപോകുന്ന ഉപകരണങ്ങളുടെ ദൃശ്യങ്ങളാണ് പിന്നെ നമ്മള്‍ വീഡിയോയില്‍ കാണുക. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ-ഡുവോയിനില്‍ അവള്‍ അറിയപ്പെടുന്ന ഒരു താരമായിരുന്നു. അവള്‍ തന്റെ ഫോളോവര്‍മാര്‍ക്കായി ദിവസവും 'പ്രൊഫഷണല്‍ ലൈഫ്' വീഡിയോകള്‍ നിത്യേനെ പോസ്റ്റ് ചെയ്യുമായിരുന്നു.
   Published by:Jayesh Krishnan
   First published:
   )}