കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഡൽഹിയിലെ വൈറലായ ബാബാ കാ ദാബ എന്ന ഭക്ഷണശാല. ബാബ കാ ദാബയുടെ ഉടമയായ കാന്താ പ്രസാദ് എന്ന വൃദ്ധനും ഇവരെ വൈറലാക്കിയ ഗൗരവ് വാസൻ എന്ന യൂട്യൂബറും തമ്മിലുള്ള പ്രശ്നങ്ങളാണ് വാർത്തകളിൽ നിറഞ്ഞിരുന്നത്. നേരത്തെ ഗൗരവ് വാസനെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നൽകിയിരുന്ന കാന്താ പ്രസാദ് കഴിഞ്ഞദിവസം മാപ്പ് പറഞ്ഞ് രംഗത്തെത്തിയതും ആത്മഹത്യാ ശ്രമം നടത്തിയതുമെല്ലാം വാർത്തയായിരുന്നു.
ഇതിനിടെയാണ് സംഭവത്തിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. യൂട്യൂബറായ ഗൗരവിനെതിരെ പരാതി നൽകിയ ശേഷമാണ് ഗൗരവും ഭാര്യയും അക്കൗണ്ടിൽ നിന്നും നാലര ലക്ഷം രൂപ കാന്താ പ്രസാദിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതെന്ന് ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഗൗരവ് വാസനെതിരെ ഉടൻ തന്നെ പൊലീസ് കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘം; പിണറായിയുടെ പത്രസമ്മേളനം മ്ലേച്ഛം: പി സി ജോർജ്കാന്താ പ്രസാദിനെയും ഭാര്യയെയും സഹായിക്കാനെന്ന പേരിൽ ഗൗരവ് വാസനും ഭാര്യയും നാലര ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും, എന്നാൽ പൊലീസിൽ പരാതി നൽകിയതിനു ശേഷം മാത്രമാണ് ഇത് കാന്താ പ്രസാദിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തയ്യാറായതെന്നുമാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഗൗരവിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം ഗൗരവിന്റെ വീഡിയോയിലൂടെയാണ് കാന്താ പ്രസാദിന്റെ തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള റോഡരികിലെ തട്ടുകട രാജ്യവ്യാപകമായി വൈറലായത്. ആരും കയറാതെ കഷ്ടപ്പാടിലായിരുന്ന കാന്താ പ്രസാദിനെക്കുറിച്ചുള്ള വീഡിയോ വൈറലായതോടെ ഇവിടേക്ക് നിരവധിപ്പേരാണ് ഭക്ഷണം കഴിക്കാനും സഹായവുമായി എത്തിയത്. തുടർന്ന് പ്രശസ്തിയിലേക്ക് വളർന്നതോടെ കാന്താ പ്രസാദ് പുതിയ റസ്റ്റോറൻറ് ആരംഭിക്കുകയും ചെയ്തു. എന്നാൽ തനിക്ക് സംഭാവനയായി ആളുകൾ നൽകിയ പണം ഗൗരവ് വാസൻ തട്ടിയെടുത്തു എന്ന് ആരോപിച്ച് പിന്നീട് കാന്താപ്രസാദ് രംഗത്തെത്തുകയായിരുന്നു.
സെക്കൻഡ് ഹാൻഡ് മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റി മെക്കാനിക്; ചെലവ് വെറും 6 ലക്ഷം രൂപഈ ആരോപണത്തിൽ പീന്നീട് മാപ്പപേക്ഷയുമായി ഒരു ഇൻസ്റ്റഗ്രാമിലൂടെ വീഡിയോയിലൂടെ കാന്താ പ്രസാദ് വീണ്ടും രംഗത്തെത്തി. ഗൗരവ് വാസൻ തന്റെ പണം തട്ടിയെടുത്തിട്ടില്ലെന്നും, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിന് മാപ്പ് പറയുകയാണെന്നും വീഡിയോയിൽ കാന്താ പ്രസാദ് പറഞ്ഞിരുന്നു. എന്നാൽ, പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ കാന്താ പ്രസാദ് തയ്യാറായിരുന്നില്ല. കഴിഞ്ഞദിവസം ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ കാന്താ പ്രസാദ് ഇപ്പോൾ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ ഗൗരവ് വാസന്റെ വീഡിയോയിലൂടെ പ്രശസ്തരായതിനെ തുടർന്ന് കൈയിൽ പണമെത്തിയതോടെ കാന്ത പ്രസാദ് പുതിയ റസ്റ്റോറൻറ് തുറന്നു. അഞ്ചു ലക്ഷം രൂപ മുടക്കിയാണ് കാന്താ പ്രസാദ് പുതിയ റസ്റ്റോറൻറ് ആരംഭിച്ചത്. തുടക്കത്തിൽ നിരവധി ആളുകൾ എത്തിയിരുന്നെങ്കിലും പിന്നീട് ആരും റസ്റ്റോറന്റിലേക്ക് കയറാതായതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ റസ്റ്റോറന്റ് പൂട്ടി. തുടർന്ന് തങ്ങളുടെ പഴയ റോഡരികിലെ തട്ടുകട വീണ്ടും തുറക്കാൻ ഈ വൃദ്ധ ദമ്പതികൾ നിർബന്ധിതരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.