• HOME
  • »
  • NEWS
  • »
  • buzz
  • »
  • YOUTUBER HIRED 50 BODYGUARDS AT RS 34 LAKH FOR A DAY GH

വാടകയ്ക്കെടുത്ത 50 ബോഡിഗാർഡുകളുടെ നടുവിൽ യുട്യൂബർ; സെലിബ്രിറ്റിയെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ

അമേരിക്കൻ പ്രസിഡന്റിന് പോലും വെറും 7 ബോഡിഗാർഡുകൾ മാത്രമുള്ളപ്പോഴാണ് 50 പേരുമായി യൂട്യൂബർ തന്റെ സെലിബ്രിറ്റി ദിവസം തുടങ്ങിയത്.

Airrack / YouTube.

Airrack / YouTube.

  • Share this:
    ധാരാളം ബോഡിഗാർഡുമാരുമായി നടന്നു നീങ്ങുന്ന സെലിബ്രിറ്റികളുടെ ജീവിതം പലരെയും അതിശയിപ്പിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഇത്തരം ഒരു ജീവിതം നേരിട്ടറിയാൻ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് വ്യത്യസ്ഥമായ വീഡിയോകൾ നിർമ്മിച്ച് ശ്രദ്ധേയനായ യു ട്യൂബർ എയർറാക്ക. 50 ൽ അധികം ബോഡിഗാർഡുമാരെ ഒരു ദിവസത്തേക്ക് വാടകക്ക് എടുത്താണ് എയർറാക്ക തന്റെ സെലിബ്രിറ്റി ജീവതം ആസ്വദിച്ചത്. അമേരിക്കൻ പ്രസിഡന്റിന് പോലും വെറും 7 ബോഡിഗാർഡുകൾ മാത്രമുള്ളപ്പോഴാണ് 50 പേരുമായി യൂട്യൂബർ തന്റെ സെലിബ്രിറ്റി ദിവസം തുടങ്ങിയത്.

    ഇതിനോടകം വൈറലായി കഴിഞ്ഞ വീഡിയോക്ക് 3.7 മില്യൺ കാഴ്ച്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. 2 ലക്ഷത്തോളും ആളുകൾ ലൈക്ക് ചെയ്ത വീഡിയോക്ക് നിരവധി കമന്റുകളും ലഭിച്ചിരിക്കുന്നു. അക്ക എറിക്ക് ഡെക്കർ എന്ന യുവാവാണ് സുഹൃത്തുക്കൾക്ക് ഒപ്പം എയർറാക്ക് എന്ന യൂട്യൂബ് ചാനൽ നടത്തുന്നത്. 50 ബോഡിഗാർഡുകൾക്കായി ഏതാണ്ട് 34 ലക്ഷം (47,000 ഡോളർ) രൂപയാണ് വേണ്ടി വന്നത് (ഇത് സംസാരിച്ച് പകുതി പണത്തിന് ലഭ്യമാക്കിയെന്ന് പിന്നീട് പറഞ്ഞു).

    സെലിബ്രേറ്റിയെന്ന് തോന്നിപ്പിക്കുന്ന വസ്ത്രവും മറ്റും വാങ്ങലായിരുന്നു ആദ്യ ഘട്ടം. ശേഷം ഇവ ധരിച്ച് രണ്ട് ബോഡിഗാർഡുകൾക്കൊപ്പം സെലിബ്രേറ്റിയായി അഭിനയിച്ച് ബീച്ചിലൂടെ നടന്നു. എന്നാൽ ഈ സമയം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 5 ബോഡിഗാർഡിനോടൊപ്പം ഷോപ്പിംഗ് കോംപ്ലക്സിലൂടെയുള്ള നടത്തമായിരുന്നു പിന്നീട്. ഈ സമയം പലരും സിനിമാ നടനായി ഇവരെ തെറ്റിധരിച്ചു. പൊലീസ് ഇടപെട്ടതോടെ ഇവിടെ നിന്നുള്ള പരീക്ഷണം അവസാനിപ്പിച്ചു.

    You may also like:കോവിഡ് വാക്സിനെന്നു കരുതി മോഷ്ടിച്ചത് കുട്ടികളുടെ വാക്സിൻ; നഷ്ടമായത് പോളിയോ, റൂബെല്ലാ വാക്സിനുകൾ

    എന്നാൽ കൂടുതൽ ബോഡിഗാർഡുമാരുമായി ഇത് തുടരാൻ തന്നെയായിരുന്നു യുട്യൂബറുടെ തീരുമാനം. സ്പോർട്സ് താരങ്ങളും മറ്റും നടക്കാനായി എത്തുന്ന റൺയോൺ കനോൺ പാർക്കിൽ കൂടുതൽ ബോഡിഗാർഡുമായാണ് എറിക്കും കൂട്ടരും എത്തിയത്. പാർക്കിലെ ആളുകൾ കൗതുകത്തോടെ എറിക്കിനെയും സംഘത്തെയും നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണാം.

    ഒടുവിൽ 50 ബോഡിഗാർഡുമായി എറിക്ക് ജനത്തിരക്ക് ഏറിയ ഡൗണ്‍ടൗണില്‍ എത്തി. ഇത്തവണ പാപ്പരാസികളെയും എറിക്കും സംഘവും ഒപ്പം കൂട്ടിയിരുന്നു. അടത്തുകൂടി ആളുകൾ സിനിമാ താരങ്ങളാണെന്ന് തെറ്റിധരിച്ച് ഇരുവരുടെയും ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. സെലിബ്രേറ്റി ജീവിതം നന്നായി ആസ്വദിച്ച എറിക്കും സുഹൃത്തും തങ്ങൾ ടൈറ്റാനിക്ക്, ഷെർക്ക് 3 സിനിമകളിൽ അഭിനയിച്ചതായും തട്ടിവിടുന്നുണ്ട്.

    പ്രമുഖരായ സെലിബ്രിറ്റികൾ പാർട്ടികളും മറ്റും നടത്തുന്ന ഒരു റസ്റ്റോറന്റ് ആയിരുന്നു എറിക്കിന്റെയും സംഘത്തിന്റേയും അവസാനത്തെ ലക്ഷ്യം. 50 ബോഡിഗാർഡുമായി റസ്റ്റോറന്റിൽ പ്രവേശിച്ച എറിക്കിനെ പക്ഷെ സെക്യൂരിറ്റി തടഞ്ഞു. 7 പേരെ മാത്രമേ റസ്റ്റോറന്റിന് അകത്ത് പ്രവേശിപ്പിക്കാൻ കഴിയൂ എന്ന് സെക്യൂരിറ്റി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 7 പേരുമായി എറിക്ക് ഹോട്ടലിൽ കയറുന്നതും ബോഡിഗാർഡുകൾക്ക് നടുവിൽ ഇരുന്ന് ഒറ്റക്ക് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. ഉയർന്ന നിലയിലാണെങ്കിലും ഒറ്റക്കാണ് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
    Published by:Naseeba TC
    First published:
    )}